Popular Post

വിദേശ നിക്ഷേപകരെ ആകർഷിക്കാൻ നടപടികൾ ഉണ്ടായേക്കും
Stock Market

വിദേശ നിക്ഷേപകരെ ആകർഷിക്കാൻ നടപടികൾ ഉണ്ടായേക്കും

പുതിയ പൊസിഷൻ എടുക്കാൻ ഏത് ലെവൽ ശ്രദ്ധിക്കണം?
Stock Market

പുതിയ പൊസിഷൻ എടുക്കാൻ ഏത് ലെവൽ ശ്രദ്ധിക്കണം?

ഇത് ഓഹരിയിലേക്കുള്ള മികച്ച അവസരമോ ?
Stock Market

ഇത് ഓഹരിയിലേക്കുള്ള മികച്ച അവസരമോ ?

പുതിയ പൊസിഷൻ എടുക്കാൻ ഏത് ലെവൽ ശ്രദ്ധിക്കണം?

പുതിയ പൊസിഷൻ എടുക്കാൻ ഏത് ലെവൽ ശ്രദ്ധിക്കണം?

വാരാദ്യം സർവ കാല ഉയരത്തിലേക്ക് കുതിച്ച സ്വർണ വിലയിൽ ഇന്ന് ലാഭമെടുപ്പാണ് കാണുന്നത്. തുടക്ക വ്യാപാരത്തിൽ കനത്ത ഇടിവാണ് സ്വർണത്തിൽ കാണാൻ സാധിച്ചത്. ജിയോ പൊളിറ്റിക്കൽ സമ്മർദ്ദങ്ങൾ കുറയുന്നതിന്റെ സൂചനകൾ ലഭിക്കുന്നതിന് പിന്നാലെയാണ് സ്വർണ വിലയിൽ സമ്മർദ്ദം കാണുന്നത്. എന്നാൽ അതെ സമയം വെള്ളി വിലയിൽ ശക്തമായ തുടക്കമാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നടപ്പിലാകില്ല എന്ന പ്രസ്താവനയാണ് ഏറ്റവും പുതിയതായി വരുന്നത്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി പ്രസിഡന്റ് കൂടി കാഴ്ച നടത്തിയിരുന്നു. നാറ്റോയുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് താരിഫ് തീരുമാനങ്ങളും പിൻവലിക്കാൻ തയാറായത്.




എം സി എക്സ് ഗോൾഡ് ഫ്യൂച്ചർ 1.7 ശതമാനത്തിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 10 ഗ്രാമിന് 150140 രൂപയായി. വെള്ളി വില കിലോഗ്രാമിന് 2.2 ശതമാനം ഉയർന്ന് 325602 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വെള്ളി വില അതിന്റെ സർവ കാല ഉയരത്തിൽ നിന്നും ഇടിഞ്ഞിരുന്നു. സ്വർണ വില 1 ശതമാനം ഇടിഞ്ഞു. വെള്ളി വില 0.9 ശതമാനം ഇടിഞ്ഞ് ഔൺസിന് 92.38 ഡോളറിലേക്ക് എത്തി.

നിക്ഷേപകർ എന്ത് ചെയ്യണം?
പ്രിത്വി ഫിൻമാർട്ടിലെ അനലിസ്റ്റ് മനോജ് കുമാർ ജെയിൻ പറയുന്നത്
ഈ ആഴ്ചയിൽ സ്വർണ വെള്ളി വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്നാണ്. യു എസ് ജോബ്‌ലെസ്സ് ടാറ്റ വരാനിരിക്കുന്നതിനാൽ ഈ കണക്കുകൾ നിർണായകമാകും. സ്വർണ വിലയിൽ 4785 -4740 ഔൺസിന് നിലവാരത്തിൽ പിന്തുണ പ്രതീക്ഷിക്കാവുന്നതാണ്. മുകളിൽ 4855 -4890 രൂപ നിലവാരത്തിൽ പ്രതിരോധവും പ്രതീക്ഷിക്കാവുന്നതാണ്. വെള്ളി വിലയിൽ ഔൺസിന് 89.8 -87.4 എന്ന നിലവാരത്തിലാണ് പിന്തുണ പ്രതീക്ഷിക്കേണ്ടത്. മുകളിൽ 94.60 -96.80 എന്ന നിലവാരത്തിലും പ്രതിരോധം പ്രതീക്ഷിക്കാവുന്നതാണ്.


എം സി എക്‌സിൽ 150500 -147700 എന്ന നിലവാരത്തിലാണ് റെസിസ്റ്റൻസ് പ്രതീക്ഷിക്കേണ്ടത്. മുകളിൽ 155000 -158000 എന്ന നിലവാരത്തിൽ പ്രതിരോധവും പ്രതീക്ഷിക്കാം. പുതിയ പൊസിഷനുകൾ നിലവിൽ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.


എൻറിച്ച് മണിയുടെ സി ഇ ഒ പൊന്മുടി ആർ പറയുന്നത് ബുള്ളിഷ് ട്രെൻഡ് തന്നെയാണ് സ്വർണ വിലയിൽ കാണുന്നത് എന്നാണ്. ഹയർ ഹൈ, ഹയർ ലോ ആണ് ചാർട്ടിൽ രൂപപ്പെട്ടിരിക്കുന്നത്. ഉയർന്ന നിലയിൽ ടെസ്റ്റ് ചെയ്തതിനു ശേഷം നേരിയ ഇടിവാണ് കാണാൻ സാധിച്ചിരിക്കുന്നത്. ഇവിടെ ലാഭമെടുപ്പാണ് നടന്നിട്ടുള്ളത്. പ്രധാന പിന്തുണയ്ക്ക് മുകളിൽ തുടരാൻ സ്വർണ വിലയ്ക്ക് സാധിക്കുന്നുണ്ട്. വരും സെഷനുകളിൽ 158000 -160000 എന്ന നിലവാരത്തിന് മുകളിൽ ഏതാണ് സാധിച്ചാൽ 165000 -170000 എന്ന നിലവാരത്തിലേക്ക് കുതിക്കും. 150000 -153000 എന്ന നിലവാരത്തിന് മുകളിൽ നില നിൽക്കുന്നിടത്തോളം ബൈ ഓൺ ഡിപ്സ് എന്ന തന്ത്രം പ്രയോഗിക്കാവുന്നതാണ്. മീഡിയം കാലയളവിലേക്ക് സ്വർണ വിലയിൽ ബുള്ളിഷ് ട്രെൻഡ് തന്നെയാണ് പൊന്മുടി ആർ പ്രതീക്ഷിക്കുന്നത്.

വെള്ളിയിൽ 315000 എന്ന നിലവാരത്തിന് മുകളിൽ എത്തിയാൽ ശക്തമായ ബുള്ളിഷ് ട്രെൻഡ് പ്രതീക്ഷിക്കാവുന്നതാണ്. മുകളിൽ 335000 -350000 എന്ന നിലവാരത്തിൽ പ്രതിരോധം പ്രതീക്ഷിക്കാം. അതെ സമയം 300000 എന്ന നിലവാരത്തിന് താഴേക്ക് വന്നാൽ 290000 -280000 എന്ന നിലവാരത്തിലേക്ക് എത്താനുള്ള സാധ്യത ഉണ്ട് എന്നും ഇവിടെ പുതിയതായി അക്യുമലേഷൻ സംഭവിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form