Popular Post

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി
Stock Market

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

വിപണിയിൽ ഭാരത് കോക്കിങ്‌ കോൾ ഓഹരി ക്ക് ഗംഭീര അരങ്ങേറ്റം. യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ 10 ശതമാനം താരിഫ് ചുമത്തിയതിന് പിന്നാലെ ആഗോള തലത്തിൽ സംഘർഷങ്ങൾ പുകയുകയാണ്. ഇതേ തുടർന്ന് വിപണി 25500 കൈവിട്ടുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്. വിപണിയിലുടനീളം വ്യാപാര യുദ്ധത്തിന്റെ ആശങ്കകൾ പടർന്നു പിടിക്കുമ്പോഴും ബി സി സി എൽ ഓഹരികൾക്ക് മികച്ച ലിസ്റ്റിംഗ് ആണ് കണ്ടത്. ഓഹരി വ്യാപാരം ആരംഭിച്ചത് 97 ശതമാനം പ്രീമിയത്തിലാണ്. ഓഹരിയുടെ ഇഷ്യൂ വില 23 രൂപയായിരുന്നു. വിപണിയിൽ ലിസ്റ്റ് ചെയ്തത് 45 രൂപയ്ക്ക് മുകളിലാണ്. എൻ എസ് ഇയിൽ 96.5 ശതമാനം നേട്ടത്തിൽ 45.21 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. ബി എസ് ഇയിൽ 45 രൂപയിലും തുടങ്ങി. ഗ്രെ മാർക്കറ്റിൽ ഓഹരി 60 ശതമാനത്തിന്റെ പ്രീമിയത്തിലാണ് തുടർന്നത്.


കമ്പനിയുടെ വിപണിയിലെ നേതൃത്വവും, സ്റ്റീൽ ക്യാപസിറ്റിയിൽ കമ്പനി നടത്താനിരിക്കുന്ന വിപുലീകരണവും മീഡിയം മുതൽ ദീർഘ കാലത്തേക്ക് മികച്ച ഔട്ട്ലുക്കാണ് നൽകുന്നത്. അതിനാൽ ഓഹരികൾ ഐ പി ഒ സമയത്ത് കൈവശം ലഭിച്ച നിക്ഷേപകർ അവരുടെ കൈയിൽ ഓഹരികളിൽ 50 ശതമാനം ലാഭമെടുപ്പിനായി വിറ്റഴിക്കാം എന്നും ശേഷിക്കുന്ന 50 ശതമാനം ദീർഘ കാല നിക്ഷേപത്തിനായി പരിഗണിക്കാം എന്നും വിലയിരുത്തുന്നു.

അതെ സമയം ഓഹരിയിൽ പുതിയതായി പൊസിഷൻ എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർ ഇപ്പോഴത്തെ ലിസ്റ്റിംഗ് നേട്ടത്തിന്റെ സമയത്ത് പുതിയ പൊസിഷൻ എടുക്കാത്തതെന്നു കൂടുതൽ ഉചിതം എന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ഓഹരിയിൽ ഇന്ന് പ്രകടമാകുന്ന കുതിപ്പ് എത്രത്തോളം തുടരും എന്നത് കണക്കിലെടുത്തു കൊണ്ട് ഓഹരിയിൽ ഇനി വരുന്ന കൺസോളിഡേഷൻ സ്റ്റേജിൽ വാങ്ങുന്നതാണ് കൂടുതൽ നല്ലത്. വിപണിയുടെ സ്ഥിതിയനുസരിച്ച് ഓഹരിയിലും കൂടുതൽ ചാഞ്ചാട്ടം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.


പി എസ് യു കമ്പനികളുടെ ഐ പി ഒയിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ച രണ്ടാമത്തെ കമ്പനിയാണ് ഭാരത് കോക്കിങ്‌ കോൾ ഓഹരികൾ.


വിപണിയിൽ 1071 കോടി രൂപ സമാഹരിക്കാനെത്തിയ കമ്പനിയ്ക്ക് ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകരിൽ നിന്നും, റീട്ടെയിൽ നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇൻസ്റ്റിറ്റ്യുഷണൽ ഇതര നിക്ഷേപകർക്കായി അനുവദിച്ച 5.93 കോടി ഓഹരികൾക്ക് പകരമായി 1532 കോടി ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്. ഐ പി ഒയ്ക്ക് 1.17 ലക്ഷം കോടി ബിഡുകളാണ് ലഭിച്ചത്. കോൾ ഇന്ത്യ, എൻ എച്ച് പി സി എന്നിവയ്ക്ക് ശേഷം ഏറ്റവും ഉയർന്ന ബിദ് ലഭിക്കുന്ന കമ്പനിയാണ് ബി സി സി എൽ. കോൾ ഇന്ത്യയുടെ ഉപസ്ഥാനമായ കമ്പനിക്ക് കോക്കിങ്‌ കോൾ വിപണിയിൽ 58 ശതമാനം വിപണി വിഹിതമാണുള്ളത്. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ 42 രൂപ നിരക്കിൽ തുടരാൻ ഓഹരിക്ക് സാധിച്ചു.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form