Popular Post

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം
Stock Market

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?
Stock Market

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം
Mutual Funds

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം

വ്യാഴാഴ്ചത്തെ (2026 ഫെബ്രുവരി 26) വ്യാപാരത്തിലും ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഭേദപ്പെട്ട നേട്ടത്തോടെയാണ് പ്രധാന ഓഹരി സൂചികകൾ രാവിലെ വ്യാപാരം ആരംഭിച്ചതെങ്കിലും തുടർ മുന്നേറ്റം സാധ്യമാകാതെ പിൻവലിയുന്ന കാഴ്ചയാണ് പീന്നീട് കാണാനായത്. ഇതിനിടയിലും ഇന്ന് തിളങ്ങി നിന്നത് പ്രതിരോധ (Defence) മേഖലയിൽ നിന്നുള്ള കമ്പനികളുടെ ഓഹരികളാണ്. ആറ് ശതമാനം വരെ മുന്നേറ്റം പ്രകടമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഡിഫൻസ് ഓഹരികളുടെ കുതിപ്പ് എന്നതും ശ്രദ്ധേയം.


എന്തുകൊണ്ട് മുന്നേറ്റം?

ആയുധക്കച്ചവടത്തേക്കാൾ ഉപരിയായി ഇന്ത്യയും ഇസ്രായേലും തമ്മിൽ സൈനിക മേഖലയിൽ തന്ത്രപ്രധാന സഹകരണത്തിന് മുതിരുമെന്ന നി​ഗമനമാണ് ഇന്നത്തെ വ്യാപാരത്തിനിടെ ഡിഫൻസ് ഓഹരികളിൽ മുന്നേറ്റത്തിന് വഴിതെളിച്ചതെന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്. ഇസ്രായേലുമായി അതിനൂതന സാങ്കേതികവിദ്യ കൈമാറ്റം, സംയുക്തമായി പുതിയ ഉപകരണങ്ങളുടെ വികസനം, ആഴത്തിലുള്ള സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഉപകരിച്ചേക്കുമെന്നാണ് അനുമാനം. മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെയും അത്യാധുനിക ആയുധ സാങ്കേതികവിദ്യയുടെയും കാര്യത്തിൽ പ്രത്യേകിച്ചും.


സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണയിൽ ഇന്ത്യയും ഇസ്രായേലും എത്തിച്ചേർന്നേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രതിരോധ സെക്രട്ടറിയുടെ ഇസ്രായേൽ സന്ദർശത്തിനിടെ സൈനിക സഹകരണത്തിനുള്ള നിർണായക കരാറിൽ ഒപ്പിട്ടതാണ് ഇതിനുള്ള പശ്ചാത്തലമൊരുക്കുന്നത്. അതു...അതുപോലെ ഇരുരാജ്യങ്ങളും തമ്മിൽ വിശാലമായ സ്വതന്ത്ര വ്യാപാര കരാറിനുള്ള പ്രാരംഭ ചർച്ചകൾക്കും ഈയാഴ്ച തുടക്കമിട്ടിരുന്നു.


വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form