Popular Post

ഇത് ഓഹരിയിലേക്കുള്ള മികച്ച അവസരമോ ?
Stock Market

ഇത് ഓഹരിയിലേക്കുള്ള മികച്ച അവസരമോ ?

സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ
Stock Market

സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഇത് ഓഹരിയിലേക്കുള്ള മികച്ച അവസരമോ ?

ഇത് ഓഹരിയിലേക്കുള്ള മികച്ച അവസരമോ ?

ഈ വർഷം ആരംഭിച്ചതോടെ റിലയൻസ് ഓഹരിയിൽ കനത്ത ഇടിവാണ് കാണാൻ സാധിച്ചത്. വിപണി മൂലധനത്തെ 29 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഓഹരിയിൽ ഉണ്ടായത്. ഇതോടെ ഓഹരി ഓവർ സോൾഡ് സോണിലേക്ക് എത്തിയിരിക്കുന്നു. അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് ഓഹരിയിൽ ഇത്രയും വലിയ വില്പന സമ്മർദ്ദം കാണുന്നത്. റീട്ടെയിൽ ബിസിനസിൽ കമ്പനി നേരിടേണ്ടി വന്ന വെല്ലുവിളികളും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി ബന്ധപെട്ടു കിടക്കുന്ന ആശങ്കകളുമാണ് വെല്ലുവിളിയാകുന്നത്.
ജനുവരിയിൽ ഓഹരി 11 ശതമാനത്തിന്റെ കനത്ത ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കമ്പനി അവരുടെ മൂന്നാം പാദഫലങ്ങൾ പുറത്തു വിട്ടതിനു പിന്നാലെയാണ് ഓഹരിയിൽ കൂടുതൽ വില്പന സമ്മർദ്ദം കാണുന്നത്. നിഫ്റ്റി 50 സൂചികയിൽ ഉയർന്ന വെയിറ്റേജ് ഓഹരിയിൽ ഉള്ളതിനാൽ തന്നെ സൂചികയുടെ പ്രകടനത്തിലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഓഹരിയുടെ ആർ എസ് ഐ 24 എന്ന ലെവെലിലേക്ക് ഇടിഞ്ഞു എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയുന്നത്. ആർ എസ് ഐ 30 നു താഴേക്ക് വന്നാൽ ഓവർ സോൾഡ് സോണിലേക്ക് കടന്നു എന്നാണ് അർത്ഥമാക്കുന്നത്. 2011 നു ശേഷം ആദ്യമായാണ് ഓഹരിയിൽ ഇത്തരമൊരു സമ്മർദ്ദം നേരിടുന്നത്.


മൂനാം പാദങ്ങളെ തുടർന്ന് അനലിസ്റ്റുകൾ അനുമാനങ്ങൾ വെട്ടി കുറച്ചിരുന്നു. റീട്ടെയിൽ സെഗ്മെന്റിൽ തുടരുന്ന പ്രതിസന്ധിയാണ് വെല്ലുവിളിയാകുന്നത്.

ഓഹരിയിൽ കവറേജ് നൽകിയ 28 ബ്രോക്കറേജുകളിൽ 26 നാളൈസ്‌റ്റുകളും ഓഹരിക്ക് ബൈ എന്ന ശുപാർശ നൽകിയിട്ടുണ്ട്. ഈ അനലിസ്റ്റുകൾ ഓഹരി ശരാശരി നിലവിലെ വിലയിൽ നിന്നും 23 ശതമാനത്തിന്റെ മുന്നേറ്റം രേഖപെടുത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 1717 രൂപ വരെ ശരാശരി എത്തുമെന്ന് കണക്കാക്കുന്നു.


ക്വിക്ക് കൊമേഴ്‌സ് സെഗ്മെന്റിൽ കൂടുതൽ വിപുലീകരണം നടത്തുന്നതിനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്. ഇതാണ് റീട്ടെയിൽ സെഗ്മെന്റിൽ ദുർബലത നേരിടുന്നതിലേക്ക് നയിച്ചത്.

ഇതിനു പുറമെ ജിയോ ലിസ്റ്റിംഗ് ഈ വർഷം നടക്കാനിരിക്കുന്നുണ്ട്. ഓയിൽ ടു കെമിക്കൽ സെഗ്മെന്റിൽ ഡിമാന്റിൽ നല്ലൊരു മുന്നേറ്റം രേഖപെടുത്തിയിട്ടുണ്ട്. ജിയോ ഐ പി ഒയ്ക്ക് എത്തുന്നതിന്റെ ഭാഗമായി ബിസിനസിൽ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും ഓൾ ബിസിനസിൽ താരിഫ് പ്രതിസന്ധികൾ അസ്ഥിരത ഉയർത്തുന്നു.


മോർഗൻ സ്റ്റാൻലി കരുതുന്നത് ഫ്യുൽ റിഫൈനിംഗ് മെച്ചപ്പെട്ടു വരുന്നുണ്ട് എന്നാണ്. കൂടാതെ സോളാർ , ബാറ്ററി എനർജി സ്റ്റോറേജ് നിർമാണത്തിനുള്ള പദ്ധതികൾ കമ്പനി നടത്തുന്നുണ്ട്. ഇതെല്ലം കമ്പനിക്ക് വളർച്ച സാധ്യത ഉറപ്പ് വരുത്തുന്നുണ്ട്. മോർഗൻ സ്റ്റാൻലി ഓഹരിക്ക് 1803 രൂപയാണ് ടാർഗറ്റ് വിലയായി നൽകുന്നത്. ഇന്ന് റിലയൻസ് ഓഹരികൾ അര ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 1397 രൂപയിലാണ് വ്യാപാരം ചെയുന്നത്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form