Popular Post

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം
Stock Market

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?
Stock Market

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം
Mutual Funds

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം

ഗള്‍ഫ് മേഖലയില്‍ ആശ്വാസം എണ്ണവിലയില്‍ പ്രതിഫലിച്ചേക്കും

ഗള്‍ഫ് മേഖലയില്‍ ആശ്വാസം എണ്ണവിലയില്‍ പ്രതിഫലിച്ചേക്കും

യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ അതിക്രമത്തിന് മാപ്പുചോദിച്ച് ഇറാന്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെ ഇനി ആക്രമണം നടത്തില്ലെന്നും അയല്‍രാജ്യങ്ങളോട് മാപ്പുചോദിക്കുന്നതായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. അതേസമയം, ഇറാന്‍ ഭരണകൂടത്തില്‍ പ്രസിഡന്റിന് കാര്യമായ റോളില്ലാത്തതിനാല്‍ മാപ്പുചോദിക്കലിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ല


ഗള്‍ഫ് മേഖലയിലെ ആക്രമണം അവസാനിപ്പിക്കുമെന്ന ഇറാന്റെ പ്രഖ്യാപനം ആഗോള എണ്ണവിലയില്‍ പ്രതിഫലിച്ചേക്കും. കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ചില റിഫൈനറികള്‍ ഉത്പാദനം നിര്‍ത്തിയിരുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ഒഴികെയുള്ള എണ്ണക്കപ്പലുകള്‍ തടയില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.



അതേസമയം, യുഎസ് സഖ്യകക്ഷികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നാണ് ഇറാന്‍ പ്രസിഡന്റ് പറഞ്ഞത്. വിദേശ ആധിപത്യത്തോട് ഒരുതരത്തിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും രാജ്യം ഒറ്റക്കെട്ടാണെന്നും പെസഷ്‌കിയാന്‍ അവകാശപ്പെട്ടു.


വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form