Popular Post

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം
Stock Market

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?
Stock Market

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം
Mutual Funds

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം

ഓഹരി വിപണിയിൽ വരാനിരിക്കുന്നത് എന്ത്?

ഓഹരി വിപണിയിൽ വരാനിരിക്കുന്നത് എന്ത്?

ഇന്ത്യ വിക്സ് (India VIX) ചൊവ്വാഴ്ച 14 ശതമാനം ഇടിഞ്ഞ് 19.99 എന്ന നിലയിലെത്തി. ഒരു മാസത്തിനുള്ളിൽ 70 ശതമാനത്തിലധികം വർദ്ധിച്ചതിന് ശേഷമാണ് വിക്സ് സൂചികയില്‍ ഇടിവ് രേഖപ്പെടുത്തിയത്. വിപണിയുടെ അസ്ഥിരതയെ അളക്കുന്ന സൂചികയാണ് വിക്സ്. പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷവും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതും കാരണം വിക്സ് സൂചിക 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.


മാറ്റത്തിന് പിന്നിലെ കാരണങ്ങൾ

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതും പശ്ചിമേഷ്യയിലെ പിരിമുറുക്കം കുറഞ്ഞതുമാണ് വിപണിയിൽ പ്രതീക്ഷ നൽകിയത്. മിഡിൽ ഈസ്റ്റിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രസ്താവിച്ചത് വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അകറ്റി. ഇതോടെ വിപണി ഉണരുകയും സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഉയരുകയും ചെയ്തു.



വിപണിയുടെ ഭാവി

വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, നിഫ്റ്റിക്ക് നിലവിൽ 23,697 എന്ന നിലയിൽ ശക്തമായ പിന്തുണയുണ്ട്. നിഫ്റ്റി 24,300–24,370 പരിധി മറികടന്നാൽ 25,000 എന്ന റെക്കോർഡ് നിലയിലേക്ക് കുതിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഈ പരിധി മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ വിപണിയിൽ ഏകീകരണമോ (Consolidation) നേരിയ ഇടിവോ ഉണ്ടായേക്കാം.


കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിപണിയിലുണ്ടായ 2,000 പോയിന്റിന്റെ ഇടിവ് ദീർഘകാല നിക്ഷേപകർക്ക് മികച്ച നിലവാരമുള്ള ഓഹരികൾ വാങ്ങാനുള്ള അവസരമായി കാണാമെന്നും അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. വിക്സ് സൂചിക കുറയുന്നത് നിക്ഷേപകർക്കിടയിലെ ആശങ്കകൾ കുറയുന്നതിനെയും വിപണിയിലെ റിസ്ക് എടുക്കാനുള്ള താല്പര്യം കൂടുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്.

വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form