ചെലവ് കുറച്ച് നിക്ഷേപിക്കാം; ഡീമാറ്റ് അക്കൗണ്ടിൽ എന്തെല്ലാം ചാർജുകൾ; എങ്ങനെ ഒഴിവാക്കാം...
ഓഹരി വിപണിയിലെ മുന്നേറ്റം നിക്ഷേപകരെ ആകർഷിക്കുന്നതിനാൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലും വലിയ വർധനവാണ്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം 3.70 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് രാജ്യത്ത് തുറന്നത്. പ്രതിമാസം ശരാശരി 30 ലക്ഷത്തിലധികം ഡീമാറ്റ് അക്കൗണ്ടുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതടക്കം മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13.93 കോടിയിലേക്ക് എത്തി. ഓഹരി വിപണി നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ടുകൾ നിർബന്ധമാണ്.
ഓഹരികൾ വാങ്ങനും വിൽക്കാനും ഇവ ഇലക്ട്രിക് രൂപത്തിൽ സൂക്ഷിച്ചു വെയക്കാനാണ് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നത്. ഓൺലൈനിൽ അക്കൗണ്ട് ആരംഭിക്കുക എളുപ്പമാണെന്നിരിക്കെ അക്കൗണ്ടുമായി ബന്ധപ്പെട്ട ചാർജുകൾ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നിക്ഷേപത്തിൽ നിന്നുള്ള റിട്ടേൺ പരമാവധിയാക്കാൻ ഇത് സഹായിക്കും. ഡീമാറ്റ് അക്കൗണ്ടുകൾ എന്തെല്ലാം ചാർജ് ഈടാക്കുന്നുവെന്നും എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം.
ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാൻ ബ്രോക്കറേജിന് ഒറ്റത്തവണ ചാർജ് നൽകേണ്ടതായി വരും. ഓൺലൈനായി ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുമ്പോൾ ബ്രോക്കറേജുകൾ നേരിയ ഫീസ് മാത്രമാണ് ഈടാക്കുന്നത്. ആദ്യ വർഷത്തേക്ക് സൗജന്യ നിരക്കിലും തുടർന്ന് ഫീസ് ഈടാക്കുന്ന തരത്തിലും ബ്രോക്കറേജുകൾ പ്രവർത്തിക്കുന്നുണ്ട്. ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നതിന് നിക്ഷേപകർ വാർഷിക ഫീസായി ഒരു തുക ബ്രോക്കറേജുകൾക്ക് നൽകണം. 300 രൂപ മുതൽ 800 രൂപ വരെയാണ് ഈ തുക വരുന്നത്. ഓരോ ബ്രോക്കറേജ് അനുസരിച്ചും ഈ തുക വ്യത്യാസപ്പെടാം.
വാങ്ങിയ ഷെയറുകൾ കുറച്ചു ദിവസത്തിന് ശേഷം വിൽക്കുമ്പോൾ DP ചാർജ് കൊടുക്കണം . ഇത് 15 രൂപ മുതൽ 30 രൂപ വരെ വന്നേക്കാം.
ഇന്ത്യയിൽ ചാർജുകൾ കുറവുള്ള FREE ആയി Demat Account ഓപ്പൺ ചെയ്യാവുന്ന പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങളെ പരിചയപ്പെടാം.
1. Five Paisa
2. Upstox
3. Angel One
ഇതിനൊപ്പമാണ് ഓരോ ഇടപാടിനും വരുന്ന ചാർജുകൾ. ഓഹരി വാങ്ങുന്നതിനും വിൽക്കുന്നതിനും ബ്രോക്കറേജുകൾ ഫീസ് ഈടാക്കും. എന്നാൽ ഇത് ബ്രോക്കറേജ് അനുസരിച്ച് വ്യത്യാസപ്പെടാം. ചില ബ്രോക്കറേജുകൾ വിൽപ്പന സമയത്താണ് ചാർജ് ഈടാക്കുന്നത്. വാങ്ങുന്ന സമയത്തും വിൽപ്പന സമയത്തും ഫീസ് ഈടാക്കുമെന്ന കാര്യം നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ക്ട്രിക് രൂപത്തിൽ ഓഹരികളും മറ്റു സെക്യൂരിറ്റികളും സൂക്ഷിക്കുന്നതിനും ബ്രോക്കറേജുകൾ ഫീസ് ഈടാക്കും. പോർട്ഫോളിയോയയിലുള്ള ഓഹരികളുടെ എണ്ണത്തിന് അനുസരിച്ച് പൊതുവെ കുറഞ്ഞ തുക (50 പൈസ് മുതൽ1 രൂപ വരെ) യാകും ഈടാക്കുക.
എങ്ങനെ ചെലവ് കുറയ്ക്കാം.
ചെറിയ നിക്ഷേപകനാണെങ്കിൽ ഡീമാറ്റ് അക്കൗണ്ട് ചാർജുകളും കഴിഞ്ഞ് വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കില്ല. ഇത്തരക്കാർക്ക് ഡീമാറ്റ് അക്കൗണ്ടിൻ്റെ വാർഷിക മെയിൻ്റനൻസ് ചാർജ് ഒഴിവാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വഴിയൊരുക്കിയിട്ടുണ്ട്. ചെറുകിട നിക്ഷേപകർക്ക് 50,000 രൂപയോ അതിൽ കുറവോ ബാലൻസ് ഉപയോഗിക്കാവുന്ന ബേസിക് സർവീസസ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ബേസിക് സർവീസസ് ഡീമാറ്റ് അക്കൗണ്ട് ആണെങ്കിൽ വാർഷിക മെയിൻ്റനൻസ് ചാർജ് ഒഴിവാക്കാം.
Comment Form