നീണ്ടുനിൽക്കാത്ത നിക്ഷേപക ആവേശം
പ്രൈമറി മാർക്കറ്റിൽ ഈ അടുത്ത ലിസ്റ്റ് ചെയ്യപ്പെട്ട പല ഓഹരികളും ഇഷ്യൂ വിലയേക്കാൾ താഴെയാണ് വ്യാപാരം ചെയ്യുന്നത്. വിരലിലെണ്ണാവുന്ന ഓഹരികൾ മാത്രമാണ് കാര്യമായ നേട്ടം പ്രകടമാക്കിയിട്ടുള്ളത്. ഗ്രോ പോലുള്ള ഓഹരികൾ നേട്ടം നിലനിർത്തി.
സമീപ കാലങ്ങളിൽ വച്ച് നടന്ന ഏറ്റവും ഉയർന്ന ധന സമാഹരണമാണ് പ്രൈമറി മാർകെറ്റിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് നടന്നത്. കഴിഞ്ഞ 90 ദിവസം കൊണ്ട് 61 കമ്പനികൾ ഐ പി ഒയ്ക്ക് എത്തുകയും 90000 കോടി രൂപ സമാഹരികുകയും ചെയ്തു. എന്നാൽ ഇതിൽ ഭൂരിഭാഗം കമ്പനികളും നേരിയ നേട്ടത്തിലാണ് ലിസ്റ്റ് ചെയപെട്ടത് എന്നാണ് വാസ്തവം. 61 കമ്പനികളിൽ 45 കമ്പനികളും 10 ശതമാനത്തിൽ താഴെയുള്ള നേട്ടം മാത്രമാണ് നൽകിയത്. ശേഷിക്കുന്ന കമ്പനികൾ ഫ്ലാറ്റ് അല്ലെങ്കിൽ നഷ്ടത്തിലുമാണ് തുടക്കം കുറിച്ചത്. ഇന്നത്തെ അവസ്ഥ മനസിലാക്കാം. ഇതിൽ പകുതി കമ്പനികളും ഇപ്പോൾ ലിസ്റ്റിംഗ് വിലയേക്കാൾ താഴെയാണ് വ്യാപാരം ചെയ്യുന്നത്. ഐ പി ഒ സമയത്ത് മികച്ച സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ച ഉയർന്ന റീട്ടെയിൽ പങ്കാളിത്തം ലഭിച്ച ഓഹരികൾക്കാണ് ഈ അവസ്ഥ ഉള്ളത്.
ട്രെൻഡ്‌ലൈനാണ് ഇത് വ്യക്തമാകുന്ന കണക്കുകൾ പുറത്തു വിട്ടത്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ പുതിയതായി എത്തിയ കമ്പനികൾ സമാഹരിച്ചത് 1.03 ലക്ഷം കോടി രൂപയാണ്. ടാറ്റ ക്യാപിറ്റൽ, എൽജി ഇലക്ട്രോണിക്സ്, ലെൻസ്കാർട്ട്, ഗ്രോ , ടെന്നെക്കോ ക്ലീൻ എയർ പോലുള്ള വൻകിട കമ്പനികൾ ഇക്കാലയളവിലാണ് എത്തിയത്. എന്നാൽ ലിസ്റ്റിംഗിൽ സമ്മിശ്ര പ്രതികരണമാണ് ഇത്തരം കമ്പനികൾ കാഴ്ച വച്ചത്. പോയ വർഷങ്ങളിൽ ഉണ്ടായ ലിസ്റ്റിങ് നേട്ടം വച്ച് നോക്കുമ്പോൾ ഇന്ന് വരെയുള്ള വിലക്ക് അനുസൃതമായി 11 ശതമാനത്തിന്റെ കുറവാണ് ശരാശരി റിട്ടേണിൽ ലഭിച്ചത്. 61 കമ്പനികളിൽ 25 കമ്പനികളും ഇഷ്യൂ വിലയ്ക്ക് താഴെയാണ് വ്യാപാരം ചെയ്യുന്നത്. 36 ഓഹരികൾ നേട്ടത്തിൽ തന്നെ തുടരുന്നുണ്ട്.
റീട്ടെയിൽ പങ്കാളിത്തം വർധിച്ച ഓഹരികളിലാണ് വില്പന സമ്മർദ്ദം കൂടുതൽ ഉണ്ടായത്. ദേവ് അക്സെലറ്റർ ഓഹരിക്ക് 164 മടങ് സബ്‌സ്‌ക്രിപ്‌ഷനാണ് നിക്ഷേപകരിൽ നിന്ന് ലഭിച്ചത്. എന്നാൽ ഇന്ന് ഇഷ്യൂ വിലയിൽ നിന്നും 30 ശതമാനം ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. വിഎംഎസ് ടിഎംടി ഓഹരിക്ക് 47 മടങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 37 ശതമാനത്തിന്റെ ഇടിവാണ് ഓഹരിയിൽ പ്രകടമാകുന്നത്. സോളാർ വേൾഡ് എനർജി സൊല്യൂഷൻസ് ആണ് മറ്റൊരു ഓഹരി. ഓഹരി 14 ശതമാനത്തിന്റെ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽ ആണ് ഓഹരിയിൽ കൂടുതൽ താല്പര്യം കാണിച്ചിരുന്നത്.
രാഗാൾ റിസോഴ്‌സസ് ആണ് മറ്റൊരു ഓഹരി. ഓഹരിക്ക് 159 മടങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 13 ശതമാനം നഷ്ടത്തിലാണ് തുടരുന്നത്. ഹൈവേ ഇൻഫ്രാസ്‌ട്രെച്ചർ ഓഹരിക്കും 155 മടങ് സബ്‌സ്‌ക്രിപ്‌ഷനാണ് റീട്ടെയിൽ നിക്ഷേപകരിൽ നിന്നും ലഭിച്ചത്. എന്നാൽ ഓഹരിയും ഇഷ്യൂ വിലയേക്കാൾ ഇടിവിലാണ്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form