Popular Post

സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ
Stock Market

സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

ചരിത്രത്തിലെ സർവ്വകാല ഉയരം തൊട്ട് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ. ജി.എസ്.ടി പിഴ ഓഹരിയെ ബാധിച്ചില്ല. ജെഫറീസ് നിലവിൽ 14% ഉയർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. സാങ്കേതിക വിശകലനം ഉൾപ്പെടെയുള്ള വിവരങ്ങൾ

റെക്കോർഡ് ഉയരത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ (Reliance Industries Shares). വാരാന്ത്യ ദിനമായ ഇന്ന്, വെള്ളിയാഴ്ച്ച രാവിലത്തെ സെഷനിൽ ഓഹരിയിൽ ശക്തമായ മൊമന്റം പ്രകടമായി. ഇത്തരത്തിൽ ചരിത്രത്തിലെ സർവ്വകാല ഉയരമായ 1,579 രൂപ നിലവാരത്തിലാണ് ബി.എസ്.ഇയിൽ ഓഹരി വില എത്തിയത്. ഈ വാരം, ജി.എസ്.ടി പിഴയായി 56.44 കോടി രൂപ കമ്പനിക്ക് ചുമത്തിയത് ഓഹരി വിലയിൽ കാര്യമായി പ്രതിഫലിച്ചില്ലെന്നാണ് വിലയിരുത്തൽ. പകരം ജെഫറീസ് റിലയൻസ് ഓഹരികളിൽ 14% ഉയർച്ചാ സാധ്യത പ്രഖ്യാപിച്ചത് നേട്ടമാവുകയും ചെയ്തു


ജി.എസ്.ടി-പിഴ
2025 നവബംർ 25 ചൊവ്വാഴ്ച്ചയാണ് അഹമ്മദാബാദ് സി.ജി.എസ്.ടി ജോയിന്റ് കമ്മീഷണർ കമ്പനിക്ക് 56.44 കോടി രൂപയുടെ പിഴ ചുമത്തിയത്. ഇത് സംബന്ധിച്ച് ഇന്ന്, നവംബർ 28ന് കമ്പനി റെഗുലേറ്ററി ഫയലിങ് നൽകിയിട്ടുണ്ട്. ബ്ലോക്ക്ഡ് ക്രെഡിറ്റിന് കീഴിലുള്ള ഇൻപുട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ടതാണ് ഓർഡറെന്നും, അതേ സമയം സേവന ദാതാവിന്റെ ക്ലാസിഫിക്കേഷൻ അവഗണിക്കപ്പെട്ടെന്നും റിലയൻസ് അറിയിച്ചു. ഇതിനെതിരെ അപ്പീൽ നൽകുമെന്നും ഫയലിങ്ങിൽ പറയുന്നു. അതേ സമയം ഈ ഓർഡർ കാരണം കമ്പനിയുടെ ഓപ്പറേഷൻസിനോ മറ്റ് പ്രവർത്തനങ്ങൾക്കോ മാറ്റമൊന്നുമില്ലെന്നും കമ്പനി അറിയിച്ചു.


ജെഫറീസ് ഔട്ലുക്ക്
ആഗോള ബ്രോക്കിങ് സ്ഥാപനമായ ജെഫറീസ് റിലയൻസ് ഇൻഡസ്ട്രീസിൽ ബുള്ളിഷ് കാഴ്ച്ചപ്പാടാണ് പുലർത്തുന്നത്. ബിസിനസിൽ ശക്തമായ മൊമന്റം ഉണ്ടാകുന്നത് പോസിറ്റീവാണെന്നാണ് വിലയിരുത്തൽ. ഓഹരിക്ക് 1,785 രൂപ ലക്ഷ്യവിലയിൽ വാങ്ങൽ നിർദ്ദേശം നൽകിയിട്ടുമുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇപ്പോഴും ദീർഘകാലാടിസ്ഥാനത്തിലുള്ള EV/EBITDA നിലവാരങ്ങൾക്ക് താഴെയാണ് വ്യാപാരം നടത്തുന്നത്, ഇത് അനുകൂലമായ റിസ്ക്-റിവാർഡ് അവസരം നൽകുന്നു.

ഡിജിറ്റൽ സർവീസസ്, റീടെയിൽ, ഓയിൽ-ടു-കെമിക്കൽസ് എന്നിങ്ങനെ റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള മൂന്ന് ബിസിനസുകളും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതു വരെ ഇരട്ടയക്ക വളർച്ച കൈവരിച്ചു.


നടക്കാനിരിക്കുന്ന ജിയോ ഐ.പി.ഒ താരിഫ് നിരക്കുകൾ വൈകാതെ പുതുക്കാൻ കാരണമായേക്കും. കൂടാതെ റിലയൻസിന്റെ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (FMCG) ബിസിനസ് 2026ൽ നേട്ടമുണ്ടാക്കാനും സാധ്യതയുണ്ട്. പുതിയ എനർജി ബിസിനസുകളും, ഡാറ്റ സെന്റർ ബിസിനസിൽ ഗൂഗിളുമായുള്ള പങ്കാളിത്തവും കമ്പനിക്ക് നേട്ടമായി മാറുമെന്നും ജെഫറീസ് വിലയിരുത്തുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് - സാങ്കേതിക വിശകലനം
നിലവിൽ ഓഹരി വില സർവ്വകാല ഉയരങ്ങളിലാണ്. ഇപ്പോഴത്തെ \'Cup and handle\' ബ്രേക്കൗട്ട് ബുള്ളിഷ് ഘടന ഉറപ്പിക്കുന്നതാണെന്ന് എയ്ഞ്ചൽ വൺ ടെക്നിക്കൽ & ഡെറിവേറ്റീവ് അനലിസ്റ്റ് രാജേഷ് ഭോസാലെ പറഞ്ഞു. താഴ്ച്ചകളിൽ ഫ്രഷ് എൻട്രി പരിഗണിക്കാം1,510-1,520 രൂപ നിലവാരങ്ങളിൽ ഓഹരിക്ക് ശക്തമായ പിന്തുണയുണ്ട്. 1,700-1,750 രൂപ സോൺ തൊട്ടടുത്ത പ്രതിരോധവും, ടാർഗറ്റ് റേഞ്ചുമാണെന്നും അദ്ദഹം വിലയിരുത്തുന്നു


കഴിഞ്ഞ ഒരു മാസത്തിൽ 6%, 3 മാസങ്ങളിൽ 14%, ഈ വർഷം ഇതു വരെ (YTD) 29% എന്നിങ്ങനെയാണ് ഈ ഓഹരി നേട്ടം നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള കമ്പനിയാണ് മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form