ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം
സ്വിഗി ഓഹരിയുടെ ഡെയിലി ചാർട്ടിൽ എൻഗൾഫിങ് പാറ്റേൺ രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി തുടരുന്ന ഡൌൺ ട്രെൻഡിൽ നിന്നും തിരിച്ചു വരവിന്റെ സൂചനയാണ് ഇത് നൽകുന്നതെന്ന് അനലിസ്റ്റുകൾ. ഹ്രസ്വ കാല നിക്ഷേപകർക്ക് ഓഹരിയിൽ നല്ലൊരു അവസരമുണ്ടെന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.
ഫുഡ് ഡെലിവറി ബിസിനസിൽ വിപണിയിൽ ആധിപത്യം നേടിയ കമ്പനിയാണ് സ്വിഗ്ഗി. വിപണിയിൽ എറ്റേർണൽ ഓഹരി ക്ക് പിന്നാലെയാണ് സ്വിഗിയെത്തുന്നത്. ഇ കൊമേഴ്‌സ് മേഖലയിൽ അതിവേഗം വളരുന്ന കമ്പനികളിലൊന്നായി വളരാൻ സ്വിഗിയ്ക്ക് കഴിഞ്ഞു. ഓഹരി വിപണയിൽ ഡെയിലി ചാർട്ടിൽ 200 ഡേ മൂവിങ് ആവറേജിന് മുകളിൽ പിന്തുണയെടുക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ഉയർന്ന റിസ്ക് എടുക്കാൻ താല്പര്യമുള്ള ഹ്രസ്വ കാല നിക്ഷേപകർക്ക് ഓഹരിയിൽ പൊസിഷൻ എടുക്കാവുന്നതാണ്. അടുത്ത 3 -4 ആഴ്ച കാലയളവിലേക്കാണ് പൊസിഷൻ ഹോൾഡ് ചെയ്യെണ്ടത്. ഓഹരി വില 440 രൂപയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ട് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഓഹരി 617 രൂപയിലേക്ക് കുതിച്ചത്. എന്നാൽ പിന്നീട് അവിടെ നിന്നും ഓഹരി ഇടിഞ്ഞു. കഴിഞ്ഞ ദിവസം 392 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരു വർഷം കൊണ്ട് 34 ശതമാനത്തോളം ഇടിവാണ് ഓഹരിയിൽ പ്രകടമായത്. ഒരു വർഷ കാലമായി ഓഹരിയിൽ സമ്മർദ്ദം നേരിടുന്നുണ്ട്. എങ്കിലും 100 , 200 ഡേ ഇ എം എയ്ക്ക് മുകളിൽ പിന്തുണഎടുക്കാൻ ഓഹരിക്ക് സാധിച്ചു.
ഈ ആഴ്ച ഡെയിലി ചാർട്ടിൽ ഓഹരിയിൽ ബുള്ളിഷ് എൻഗൾഫിങ് പാറ്റേൺ ആണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് നിലവിലെ ട്രെൻഡിൽ നിന്നും ഒരു മാറ്റം ഉണ്ടാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. റിവേഴ്സൽ പാറ്റേൺ ഉറപ്പു വരുത്തുന്നതാണ് എൻഗൾഫിങ് പാറ്റേൺ എന്ന് പറയുന്നത്.
അതായത് 2 കാൻഡിൽ ഉള്ളതിൽ ആദ്യത്തെ കാൻഡിൽ ബിയറിഷ് ആയിരിക്കും. രണ്ടാമത്തെ കാൻഡിൽ അതിനു താഴെ തുടങ്ങുകയും പിന്നീട് ഈ ക്യാൻഡിലിനെ പൂർണമായും മറികടന്നു കൊണ്ട് ക്ലോസ് ചെയുന്നു.
ഒരു ഓഹരിയിൽ ഡൌൺ ട്രെൻഡ് തുടരുന്ന സമയത്ത് ഈ പാറ്റേൺ ഉണ്ടാകുന്നത് തിരിച്ചു വരവിന്റെ സൂചനയാണ് നൽകുന്നത്. അതായത് പ്രധാന പിന്തുണയിൽ നിന്നും ഉയർന്ന വോളിയതോടെ തിരിച്ചു കയറുന്നതിനുള്ള പ്രവണത ഇവിടെ കൂടുതലാണ്.
പ്രൈസ് ആക്ഷൻ പരിശോധിച്ചാൽ ഓഹരി അതിന്റെ 5 , 10 ,30 ,50 100 ടെയിൽ മൂവിങ് ആവറേജിന് താഴെയാണ് തുടരുന്നത്. എന്നാൽ 200 ഡേ മൂവിങ് ആവറേജിന് മുകളിലാണ് തുടരുന്നത്. ഓഹരിയുടെ റിലേറ്റീവ് സ്ട്രെങ്ത്ത് ഇൻഡക്സ് 49 ആയാണ് തുടരുന്നത്. ആർ എസ് ഐ 70 നു മുകളിൽ തുടരുന്നത് ഓവർ ബോട്ട് സോണിനെയാണ് സൂചിപ്പിക്കുന്നത്. ആർ എസ് ഐ 30 നു താഴെ ഓവർ സോൾഡ് സോണിനെയും സൂചിപ്പിക്കുന്നു. ഇവിടെ 49 ആയാണ് തുടരുന്നത്. കൂടുതൽ മുന്നേറ്റത്തിനുള്ള സാധ്യത ഇവിടെ കാണുന്നുണ്ട്.
ഓഹരിയിൽ റീട്ടെയിൽ പങ്കാളിത്തം കൂടുന്നതിന്റെ ഭാഗമായി വീണ്ടും തിരിച്ചു വരവിന്റെ സൂചനകൾ ലഭിക്കുന്നു എന്ന് ആനന്ദ് റാത്തിയുടെ ടെക്നിക്കൽ റീസേർച്ച് ഹെഡ് ജിഗർ എസ് പട്ടേൽ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ 9 സെഷനുകളെക്കാൾ ഉയർന്ന നിലവാരത്തിൽ വ്യാപാരം അവസാനിപ്പിക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ഹ്രസ്വ കാല നിക്ഷേപകർക്ക് 3 -4 ആഴ്ച കാലയളവിൽ പൊസിഷൻ ഹോൾഡ് ചെയ്യാവുന്നതാണ്. ഓഹരിയിൽ 406 -400 രൂപ റേഞ്ചിൽ പൊസിഷൻ എടുക്കാവുന്നതാണ്. വില 440 രൂപ വരെ എത്തുമെന്ന് കണക്കാക്കുന്നു. 377 രൂപയിൽ സ്റ്റോപ്പ് ലോസ് വക്കാനും അദ്ദേഹം നിർദേശിക്കുന്നു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form