മിന്നിച്ച ജി.ഡി.പി കണക്കുകൾ
ശക്തമായ ജി.ഡി.പി കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇത് ഇന്ത്യൻ ഓഹരി വിപണിയെ പോസിറ്റീവായി സ്വാധീനിച്ചേക്കാം. നിഫ്റ്റി ഔട്ലുക്ക്, പരിഗണിക്കാവുന്ന 15 ഓഹരികൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ
ഇന്ത്യൻ ഓഹരി വിപണിക്ക് പ്രതീക്ഷ പകർന്ന് രാജ്യത്തിന്റെ ജി.ഡി.പി കണക്കുകൾ. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2% വളർച്ചയാണ് നേടിയത്. 2024ൽ സമാന പാദത്തിൽ ഇത് 5.6% എന്ന നിലയിലായിരുന്നു. കഴിഞ്ഞ 6 പാദങ്ങളിലെ ഉയർന്ന വളർച്ചാ നിരക്ക് കൂടിയാണിത്. 2025 ജൂൺ പാദത്തിലെ 7.8% എന്ന ശരാശരി വളർച്ചാ നിരക്കിനേക്കാൾ അധികവുമാണ്, ഈ സാഹചര്യത്തിൽ നിഫ്റ്റി ലെവലുകൾ, പരിഗണിക്കാവുന്ന 15 ഓഹരികൾ എന്നിവയുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
ജി.ഡി.പി ഡാറ്റയും ഇന്ത്യൻ ഓഹരി വിപണിയും
കഴിഞ്ഞ വാരം ബെഞ്ച് മാർക്ക് സൂചികകൾ അവയുടെ സർവ്വകാല ഉയരത്തിലെത്തിയിരുന്നെങ്കിലും വിശാല വിപണിയിൽ വില്പന സമ്മർദ്ദം പ്രകടമായിരുന്നതായി മുംബൈയിലെ സെബി രജിസ്റ്റേർഡ് അനലിസ്റ്റ് അവിനാഷ് ഗോരാക്ഷർ പറഞ്ഞു.
നിലവിൽ ശക്തമായ ജി.ഡി.പി ഡാറ്റ പുററന്നു വന്നതിനാൽ ഒരു റാലിക്ക് സാധ്യതയുണ്ട്. മിഡ്ക്യാപ്, സ്മാൾക്യാപ് സെഗ്മെന്റുകളിൽ വാല്യു ബൈ നടന്നേക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു
ഇന്ത്യൻ സമ്പദ് വ്യവസ്ഥ സംബന്ധിച്ച് ഐ.എം.എഫ് അടക്കമുള്ള ഗ്ലോബൽ ഏജൻസികളുടെ ഔട്ലുക്ക് ഉടൻ തന്നെ മെച്ചപ്പെടുത്താൻ പുതിയ ജി.ഡി.പി കണക്കുകൾ സഹായകമായേക്കുമെന്ന് ബാസവ് ക്യാപിറ്റൽ ലിമിറ്റഡ് സഹ സ്ഥാപകൻ സന്ദീപ് പാണ്ഡെ പറഞ്ഞു. ഇത് വിദേശ നിക്ഷേപകരുടെ കാഴ്ച്ചപ്പാടിനെയും സ്വാധീനിക്കും. വിദേശ സ്ഥാപനങ്ങളുടെ ട്രേഡ് പാറ്റേണിൽ ഒരു റിവേഴ്സൽ സംഭവിക്കാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു.
നിഫ്റ്റി ഔട്ലുക്ക്
കഴിഞ്ഞ വാരാന്ത്യത്തിൽ വിപണി ക്ലോസ് ചെയ്തതിന് ശേഷമാണ് ജി.ഡി.പി കണക്കുകൾ പുറത്തു വന്നത്. തിങ്കളാഴ്ച്ച, പുതിയ വാരത്തിൽ ഗ്യാപ് അപ് ഓപ്പണിങ്ങിന് സാധ്യതയുണ്ടെന്ന് സന്ദീപ് പാണ്ഡെ പറഞ്ഞു. അടുത്ത വാരത്തിൽ ആദ്യത്തെ ഏതാനും സെഷനുകൾ കൊണ്ട് നിഫ്റ്റി 50 സൂചിക 26,500 നിലവാരം തൊടാൻ ശ്രമിച്ചേക്കും.
ഇത്തരത്തിൽ 26,500 ബ്രേക്ക് ചെയ്ത് ക്ലോസിങ് നടത്തിയാൽ, അടുത്ത മാസം 27,000 നിലവാരങ്ങളിലേക്ക് നിഫ്റ്റി ഉയർന്നേക്കാം. 25,800-25,750 നിലവാരങ്ങളിലാണ് സൂചികയ്ക്ക് നിർണായകമായ പിന്തുണയുള്ളത്. പ്രത്യേകിച്ച് മിഡ്-സ്മാൾക്യാപ് സെഗ്മെന്റുകളിൽ ശക്തമായ അടിസ്ഥാനമുള്ള ക്വാളിറ്റി ഓഹരികൾ തെരഞ്ഞെടുക്കാൻ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form