Popular Post

.
Stock Market

.

.
Stock Market

.

.
Stock Market

.

.

.

6 ഓഹരികള്‍ 46% വരെ നേട്ടം കണ്ട് വിദഗ്ധര്‍; ഉജ്ജീവനും പേടിഎമ്മും അടക്കം ലിസ്റ്റില്‍, പുതിയ ലക്ഷ്യവില അറിയാം

ഇന്ത്യന്‍ ഓഹരി വിപണികള്‍ വാരാന്ത്യ നഷ്ടങ്ങള്‍ വാരാദ്യവും തുടരുന്നതാണ് നിക്ഷേപകര്‍ ഇന്നു കണ്ടത്. നിഫ്റ്റിയും, സെന്‍സെക്‌സും സ്‌പ്പോര്‍ട്ടുകള്‍ നേടാതെ താഴ്ന്ന സാഹചര്യമാണുള്ളത്. കോര്‍പ്പറേറ്റ് ഫലങ്ങള്‍ക്കിടിയിലും വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞ്‌പോക്ക് തുടരുന്നു. ഓഗസ്റ്റ് 1 അടത്തിട്ടും ഇന്ത്യ- യുഎസ് വ്യാപാരക്കരാര്‍ അന്തിമമാകാത്തതും നിക്ഷേപ വികാരത്തെ ബാധിക്കുന്നുണ്ട്.


നിലവിലെ സാഹചര്യത്തില്‍ വിദഗ്ധര്‍ നേട്ടം കാണുന്ന 6 ഓഹരികളുടെ വിവരങ്ങളാണു താഴെ നല്‍കുന്നത്. അധികം വൈകാതെ നിക്ഷേപകര്‍ക്ക് 46% വരെ നേട്ടം ഈ ഓഹരികള്‍ സമ്മാനിച്ചേക്കുമെന്ന് വിദഗ്ധരുടെ പ്രവചനങ്ങള്‍ വിലയിരുത്തി ട്രേഡ് ബ്രെയിന്‍സ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് ഓഹരികള്‍ തേടുന്നവര്‍ക്ക് ഇത് നേട്ടമായേക്കും.

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്

രാജ്യത്തെ മുന്‍നിര സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഒന്ന്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2005 മുതല്‍ പ്രവര്‍ത്തിക്കുന്നു. 8,825.18 കോടി രൂപയാണ് വിപണിമൂല്യം. വെള്ളിയാഴ്ച 43.25 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ഓഹരിയില്‍ നേട്ടം കാണുന്നത്. പുതിയ ലക്ഷ്യവില 60 രൂപയാണ്. ഇത് നിലവില്‍ ഏകദേശം 38.7 ശതമാനം ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു.


​എഥര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

2013-ല്‍ സ്ഥാപിതമായ കമ്പനി. 4-(2-മെത്തോക്‌സിതൈല്‍) ഫിനോള്‍ (4MEP), 3-മെത്തോക്‌സി-2-മെഥൈല്‍ബെന്‍സോയില്‍ ക്ലോറൈഡ് (MMBC), തിയോഫീന്‍-2-എഥനോള്‍ (T2E) എന്നിങ്ങനെ നിരവധി പ്രത്യേക തന്മാത്രകളുടെ ഏക ഇന്ത്യന്‍ വിതരണക്കാരാണ്. 10,351 കോടി രൂപയാണ് വിപണിമൂല്യം. വെള്ളിയാഴ്ച 780 രൂപയില്‍ വ്യാപാരം ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നല്‍കിയ 1,140 രൂപയുടെ ലക്ഷ്യവില ഏകദേശം 46.1 ശതമാനം ഉയര്‍ച്ച വ്യക്തമാക്കുന്നു.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

എസിസി ലിമിറ്റഡ്

അദാനി ഗ്രൂപ്പിന്റെ ഭാഗമായ സിമെന്റ് കമ്പനി. ഇന്ത്യയിലെ ഏറ്റവും പഴയ സിമന്റ് കമ്പനികളില്‍ ഒന്നാണ്. 1936 മുതല്‍ സിമന്റും, റെഡി-മിക്‌സ് കോണ്‍ക്രീറ്റും നിര്‍മ്മിക്കുന്നു. ഇന്ത്യയിലുടനീളം നിര്‍മ്മാണ സൗകര്യങ്ങളുണ്ട്. 34,696 കോടി രൂപയാണ് വിപണിമൂല്യം. വെള്ളിയാഴ്ച 1,847.80 രൂപയില്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചു. ജെഎം ഫിനാന്‍ഷ്യല്‍ ആണ് കൂടെ കൂട്ടാന്‍ നിര്‍ദേശിക്കുന്നത്. പുതിയ ടാര്‍ഗറ്റ് പ്രൈസ് 2,543 രൂപയാണ്. ഇതു നിലവിലെ ഓഹരി വിലയില്‍ ഏകദേശം 37.6% വളര്‍ച്ച അര്‍ത്ഥമാക്കുന്നു.


പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ്

ആഗോള ക്ലയന്റുകള്‍ക്ക് സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗ്, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ പ്രമുഖര്‍. സ്വന്തം പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ ഫ്രെയിംവര്‍ക്കുകളും പ്രീ-ബില്‍റ്റ് ഇന്റഗ്രേഷന്‍ ടൂളുകളും ഉപയോഗിക്കുന്നു. ഒരു പ്രധാന ക്ലൗഡ്, സാസ് ദാതാക്കളുമായി പ്രവര്‍ത്തിക്കുന്നു. 80,528 കോടി രൂപയാണ് വിപണിമൂല്യം. 5,161.55 രൂപയിലാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. മോട്ടിലാല്‍ ഓസ്വാള്‍ ആണ് ബൈ നിര്‍ദേശിക്കുന്നത്. പുതിയ ലക്ഷ്യവിലയായ 6,800 രൂപ, നിലവില്‍ ഏകദേശം 31.7% നേട്ടം വ്യക്തമാക്കുന്നു.


വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്

പേടിഎം എന്ന വമ്പന്റെ ഉടമകള്‍. 2000-ല്‍ സ്ഥാപിതമായി. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ആവാസവ്യവസ്ഥയിലെ പ്രധാന കളിക്കാരില്‍ ഒന്ന്. മികച്ച പോര്‍ട്ട്‌ഫോളിയോ ഉണ്ട്. വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്നു. അതുല്യമായ വിപണിയാണ് കരുത്ത്. 68,131 കോടി രൂപയാണ് വിപണിമൂല്യം. വെള്ളിയാഴ്ച പേടിഎം ഓഹരികള്‍ 1,067.50 രൂപയിലാണ് മടങ്ങിയത്. എംകെ ഗ്ലോബല്‍ ആണ് ശക്തി പകര്‍ന്നിരിക്കുന്നത്. പുതിയ ടാര്‍ഗറ്റ് വിലയായ 1,350 രൂപ, ഏകദേശം 26.5% അവസരം കാണിക്കുന്നു.

കെഇഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

1968 ല്‍ സ്ഥാപിതമായി. റബ്ബര്‍ കേബിളുകളുടെ നിര്‍മ്മാണത്തിലെ ആഗോള പ്ലെയര്‍. 55-ലധികം രാജ്യങ്ങളില്‍ സാന്നിധ്യം. ശക്തമായ ആഭ്യന്തര ശൃംഖലയുണ്ട്. വൈവിധ്യമാര്‍ന്ന ഇഎച്ച വി, എംവി, എല്‍വി പവര്‍ കേബിളുകള്‍ നിര്‍മ്മിക്കുന്നു. 36,803 കോടി രൂപയാണ് വിപണിമൂല്യം. വാരാന്ത്യം 3,851.60 രൂപയിലാണ് ഓഹരി വ്യാപാരം നിര്‍ത്തിയത്. ആനന്ദ് രതിയാണ് ഇപ്പോര്‍ ഓഹരി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 4,827 രൂപയാണ് പുതിയ ലക്ഷ്യവില. ഇതു വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ ഏകദേശം 25.3% നേട്ടം അര്‍ത്ഥമാക്കുന്നു.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Related Post

Comment Form

Recent Post

. 1
Stock Market

.

. 2
Stock Market

.

. 3
Stock Market

.

. 4
Stock Market

.

. 5
Stock Market

.

Categories

Advertisements