Popular Post

.
Stock Market

.

.
Stock Market

.

.
Stock Market

.

.

.

റിട്ടയര്‍മെന്റ് ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്ന ഒരു തലമുറ വളര്‍ന്നു വരുന്ന സമയമാണിത്. ഇന്നത്തെ പണപ്പെരുപ്പം കണക്കാക്കുമ്പോള്‍ സ്ഥിര വരുമാനമില്ലാത്ത റിട്ടയര്‍മെന്റ് ജീവിതത്തെ ആളുകള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്ന ഒരാളാണ് ബുദ്ധിമാനായ നിക്ഷേപകന്‍ എന്നു വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്നും പലര്‍ക്കും ലഭ്യമായ പല നിക്ഷേപ മാര്‍ഗങ്ങളെയും പറ്റി അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സ്ഥിരമായ വരുമാനം നല്‍കുകയും, ഭാവിയിലേക്ക് വലിയൊരു ഫണ്ട് കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന EPF, NPS പോലുള്ള സേവിംഗ്‌സ് ഓപ്ഷനുകള്‍ പലര്‍ക്കും ഉണ്ടാകാം. എന്നാല്‍ ഇവ ഭാവിയിലേയ്ക്ക് മതിയാകുമോ എന്നതാണ് ചോദ്യം. പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോള്‍.


ഓഹരി വിപണി മാജിക്

ഇന്ന് പലരും നിക്ഷേപം വളര്‍ത്താന്‍ ഓഹരി വിപണികളിലേയ്ക്ക് ഇറങ്ങാന്‍ ധൈര്യം കാണിക്കുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് ഇന്ന വലിയ പ്രചാരമുണ്ട്. ഏവരും ഇന്ന് എസ്‌ഐപിയെ പറ്റി ബോധവാന്‍മാരാണ്. എന്നാല്‍ പലര്‍ക്കും എസ്ഡബ്ല്യുപിയെ പറ്റി അറിവില്ല. ചെറിയ നിക്ഷേപങ്ങള്‍ വഴി വലിയൊരു കോര്‍പ്പസ് സൃഷ്ടിക്കാന്‍ എസ്‌ഐപി നിങ്ങളെ സാഹയിക്കുന്നു. അതേസമയം സൃഷ്ടിച്ച വലിയ കോര്‍പസില്‍ നിന്നു വര്‍ഷങ്ങളോളം മികച്ച സ്ഥിരവരുമാനം നേടാന്‍ സഹായിക്കുന്നതാണ് എസ്ഡബ്ല്യപി. അതിനാല്‍ തന്നെ ഇവ മികച്ച രീതിയില്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതം മികച്ചതാക്കും.


50- ല്‍ വിരമിക്കല്‍

മാറുന്ന കാലത്ത് ഇന്നു പലരും 50 വയസില്‍ തന്നെ തിരക്കുപിടിച്ച ജോലികളില്‍ നിന്നു ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു. ചെറുപ്പം മുതല്‍ മികച്ച സമ്പാദ്യശീലമുള്ളവര്‍ക്ക് ഒരുപക്ഷെ 50 വയസിനു മുമ്പ് തന്നെ വിശ്രമജീവിതത്തിലേയ്ക്ക് കടക്കാന്‍ കഴിയുമെന്നതാണ് സത്യം. അതെ, ഇത്തരക്കാര്‍ക്ക് വളരെ നേരത്തെ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ കഴിയും. ജോലി ചെയ്യുമ്പോള്‍ തന്നെ ഒരു വിരമിക്കല്‍ ഫണ്ട് നിര്‍മ്മിക്കുക എന്നതാണ് ഇതിനു മികച്ച മാര്‍ഗം.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

സ്റ്റാര്‍ട്ടിംഗ് പോയിന്റ്

സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പദ്ധതിക്കായി (SWP) നിങ്ങള്‍ക്ക് ഒരു വലിയ ഫണ്ട് ആവശ്യമാണ്. ഒരു ചെറിയ എസ്‌ഐപി വഴി നിങ്ങള്‍ക്കിത് നിഷ്പ്രയാസം സാധിക്കും. നിങ്ങള്‍ക്കിപ്പോള്‍ പ്രായം 28 ആണെന്നു കരുതുക. 50 -ല്‍ നിങ്ങള്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നു. അതായത് മുകളില്‍ പറഞ്ഞ ഫണ്ട് സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കു മുന്നില്‍ നീണ്ട 22 വര്‍ഷങ്ങളുണ്ട്. എത്രയും വേഗം ഒരു മികച്ച് എസ്‌ഐപി (SIP) ആരംഭിക്കുകയാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്.



എസ്‌ഐപി മാജിക്

ആദ്യ പടി എന്നോണം നി്ങ്ങള്‍ ഒരു 5000 രൂപ മാസം മാറ്റിവയ്ക്കുക. പല മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളും 20 മുതല്‍ 22 വര്‍ഷത്തിനുള്ളില്‍ 15 മുതല്‍ 18 ശതമാനം വരെ വരുമാനം നല്‍കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് സ്ത്രീകള്‍ അടക്കം എസ്‌ഐപികളിലേയ്ക്ക് തിരിയാനുള്ള കാരണവും ഇതുതന്നെ. എന്നാല്‍ നിങ്ങള്‍ നിക്ഷേപത്തില്‍ നിന്ന് 12% പ്രതിവര്‍ഷ റിട്ടേന്‍ കണക്കു കൂട്ടിയാല്‍ മതി. കൂടുതല്‍ കിട്ടുന്നത് ഒരു ബോണസ് ആയി കാണാം.


12% വാര്‍ഷിക വരുമാനത്തില്‍ 22 വര്‍ഷത്തേക്ക് പ്രതിമാസം 5,000 നിക്ഷേപിക്കുന്ന ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ 50 വയസാകുമ്പോള്‍ ഏകദേശം 1.04 കോടി രൂപയോളം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഒരു മികച്ച വിരമിക്കല്‍ ജീവീതം തുടങ്ങാന്‍ ഇതു ധാരാളമാണ്.

ഇനി എസ്ഡബ്ല്യുപി മാജിക്

എസ്ഡബ്ല്യുപിക്ക് ആവശ്യമായ ഫണ്ട് ഇപ്പോള്‍ നിങ്ങളുടെ കൈയ്യില്‍ ഉണ്ട്. നിങ്ങള്‍ 50 -ാം വയസില്‍ എസ്ഡബ്ല്യുപിയില്‍ 1 കോടി രൂപ നിക്ഷേപിക്കുന്നുവെന്ന കരുതുക. ഇതുവഴി നിങ്ങള്‍ ഒരു നിശ്ചിത പ്രതിമാസ വരുമാനം നേടാന്‍ സാധിക്കും. ഇവിടെയും നിങ്ങള്‍ക്ക് 12% റിട്ടേണ്‍ പ്രതീക്ഷിക്കാം. ഈ നിക്ഷേപത്തില്‍ നിന്ന് മാസം ഒരു ലക്ഷം രൂപ വീതം 22 വര്‍ഷത്തേയ്ക്ക് കൂടി പിന്‍വലിക്കുന്നുവെന്ന് കരുതുക. 22 വര്‍ഷത്തിനു ശേഷം നിങ്ങളുടെ ഈ അക്കൗണ്ടില്‍ 40.19 ലക്ഷം രൂപ അവശേഷിക്കുന്നുണ്ടാകും. അതായത് നിങ്ങളുടെ നിക്ഷേപത്തില്‍ നിന്നുള്ള മൊത്തം റിട്ടേണ്‍ 2.04 കോടി ആയിരിക്കും. ഇതില്‍ പിന്‍വലിച്ച തുകയും അവശേഷിക്കുന്ന തുകയും ഉള്‍പ്പെടുന്നു.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല


Related Post

Comment Form

Recent Post

. 1
Stock Market

.

. 2
Stock Market

.

. 3
Stock Market

.

. 4
Stock Market

.

. 5
Stock Market

.

Categories

Advertisements