എന്താണ് MUTUAL FUND? ഒഴിവാക്കാം ഈ നാല് തെറ്റുകൾ.
“Mutual fund is professionally managed fund which pools money from many investors to purchase securities”
അതായത്
മ്യൂച്ചൽ ഫണ്ട് എന്ന് പറയുന്നത് പ്രൊഫെഷണലി മാനേജ് ചെയ്യുന്ന ഒരു ഫണ്ട് ആണ് .
അതിലേക്ക് നമ്മളെ പോലുള്ള ഇൻവെസ്റ്റർസ് ഫണ്ട് ഇൻവെസ്റ്റ് ചെയ്യുന്നു. എന്നിട്ട് ആ
പണം ഉപയോഗിച് സെക്യൂരിറ്റീസ് വാങ്ങുന്നു. എന്ന വെച്ചാൽ പല തരത്തിലുള്ള അസറ്റ്
ക്ലാസ്സുകളിൽ ഇൻവെസ്റ്റ് ചെയ്‌യുന്നു.
MUTUAL ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക്
സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549(WHATSAPP ONLY)
അതായത് ഒരുമിച്ച് കുറെ ആളുകൾ നിക്ഷേപം നടത്തുന്നു. എന്നിട്ട് കുറെ ആളുകൾ ഒരുമിച്ച് സ്വരൂപിച്ചു ഉണ്ടാക്കുന്ന പണം ആണ് മ്യൂചൽ ഫണ്ട് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.
പൊതുവെയുള്ള 4 തെറ്റുകൾ ഒഴിവാക്കാം
മികച്ച നേട്ടം നൽകാൻ ശേഷിയുള്ള ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ഇവിടെയും കണക്കുകൾ പരിഗണിച്ച്, യുക്തിയോടെയുള്ള സമീപനമാണ് ആവശ്യം. പൊതുവെ പലരും വരുത്തുന്ന തെറ്റുകൾ ഒഴിവാക്കി നിക്ഷേപം മുന്നോട്ടു കൊണ്ടു പോകാവുന്നതാണ്.
മ്യൂച്വൽ
ഫണ്ട് നിക്ഷേപത്തിന് വലിയ രീതിയിൽ സ്വീകാര്യത വർധിച്ചു വരുന്ന സമയമാണിത്. ക്ഷമയോടെ, ബുദ്ധിപൂർവ്വം നിക്ഷേപം
തുടരുന്നവർക്ക് വലിയ റിട്ടേൺ നൽകിയ ചരിത്രമാണ് പൊതുവെ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾക്കുള്ളത്.
ഇവിടെ, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ പൊതുവെ
വരുത്തി വയ്ക്കുന്ന ചില തെറ്റുകളെക്കുറിച്ചാണ് വിശദമാക്കിയിരിക്കുന്നത്.
- ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഫോക്കസ്:ഹ്രസ്വകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണുള്ളതെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താതിരിക്കുന്നതാണ് മെച്ചം. കുറഞ്ഞത് ഏഴ് വർഷമെങ്കിലും നിക്ഷേപം തുടരുന്നവർക്കാണ് മ്യൂച്വൽ ഫണ്ട് അനുയോജ്യമായതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഏറ്റവും ചുരുങ്ങിയത് 3-5 വർഷത്തെ നിക്ഷേപമെങ്കിലും മുന്നിൽക്കണ്ടു വേണം മ്യൂച്വൽ ഫണ്ടുകൾ പരിഗണക്കേണ്ടത്.
- അപര്യാപ്തമായ നിക്ഷേപം: കണക്കുകൾ കൂട്ടാതെയുള്ള നിക്ഷേപമാണ് പൊതുവെ തെറ്റായ തീരുമാനമായി മാറുന്നത്. ഭാവി ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടു വേണം നിക്ഷേപം നടത്തേണ്ട തുക എത്രെയെന്ന് തീരുമാനിക്കേണ്ടത്. എത്ര നാളത്തേക്ക് നിക്ഷേപം നടത്തുന്നു. പ്രതിമാസം എത്ര രൂപ മുടങ്ങാതെ മാറ്റിവെക്കാൻ സാധിക്കും, വരുമാനം വർധിക്കുന്നതിന് അനുസരിച്ച് നിക്ഷേപത്തുക വർധിപ്പിക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എത്രത്തോളം തുക അധികമായി നിക്ഷേപിക്കാം? വിപണി സാഹചര്യങ്ങൾ എതിരായാൽ എന്തു ചെയ്യണം ? ഇത്തരം വിഷയങ്ങളെല്ലാം വിശകലനം ചെയ്തു മാത്രം തീരുമാനങ്ങളെടുക്കാം
- എസ്ഐപി അവസാനിപ്പിക്കുക/ഇടയ്ക്കിടയുള്ള പിൻവലിക്കൽ: അച്ചടക്കത്തോടെ തുടർന്നു വന്ന എസ്ഐപി നിക്ഷേപങ്ങൾ അവസാനിപ്പിക്കുക, ഇടയ്ക്കിടെ മ്യൂച്വൽ ഫണ്ടിൽ നിന്ന് പണം പിൻവലിക്കുക എന്നിവയൊന്നും യുക്തിപൂർവ്വം നിക്ഷേപം നടത്തുന്ന ഒരു വ്യക്തിക്കു ചേർന്നതല്ല. ഇതെല്ലാം കോമ്പൗണ്ടിങ് അടിസ്ഥാനത്തിലുള്ള വളർച്ചയെ തടയുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എസ്ഐപി അവസാനിപ്പിക്കുന്നതിനു പകരം താൽക്കാലികമായി നിക്ഷേപം നിർത്തിവെക്കുന്നത് പരിഗണിക്കാം. ഇത് മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ ആകെ വാല്യുവേഷനെ കുറഞ്ഞ തോതിൽ മാത്രമായിരിക്കും ബാധിക്കുന്നത്.
- വിപണി ഇടിവിനോടുള്ള പ്രതികരണം: ഏതൊരു വിപണിയും കയറ്റിറക്കങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ബെയർ മാർക്കറ്റിൽ പരിഭ്രാന്തരായി നിക്ഷേപം പിൻവലിക്കുന്നത് ഒരു നല്ല നിക്ഷേപകന്റെ രീതിയല്ല. ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് പിന്നീട് ബുൾ വിപണിയുടെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. മ്യൂച്വൽ ഫണ്ടുകളുടെ കഴിഞ്ഞ കാല പ്രകടനം നോക്കി മാത്രം തീരുമാനമെടുക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്.
Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള
നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ
തീരുമാനങ്ങളെടുക്കുക
Comment Form