5,000 രൂപയുടെ SIP തുടർന്നാൽ അക്കൗണ്ടിൽ 3.5 കോടി : 60 വയസ്സിനു ശേഷം കോടിപതിയാവണോ? നിക്ഷേപം തുടങ്ങിക്കോ!

ജോലിയിൽ തുടരുമ്പോൾ തന്നെ സമ്പാദ്യശീലവും വളർത്തുന്നത് നല്ലതാണ്. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ തീർച്ചയായും മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. ദീർഘകാല നിക്ഷേപങ്ങളിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും. അതിനാൽ ജോലിയിൽ ഉള്ളപ്പോൾ നേരത്തെ നിക്ഷേപം തുടങ്ങിയാൽ വിരമിക്കുമ്പോഴേക്കും സാമ്പത്തികമായി സുരക്ഷിതമായിരിക്കാം.
Open A Free Demat Account Online
മ്യൂച്വൽ ഫണ്ട് എസ്ഐപിയിലൂടെ നിങ്ങൾ പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ ഒരു കോടിയിലധികം സമാഹരിക്കാൻ സാധിക്കും. എന്നാൽ നിക്ഷേപം തുടർച്ചയായി തുടരണം എന്നതും, ദീർഘകാലത്തേക്ക് നിലനിർത്തണമെന്നതും പ്രധാനമാണ്. മ്യൂച്വൽ ഫണ്ട് എസ്ഐപിയിലൂടെ പലിശക്കു പുറമേ കൂട്ടുപലിശയുടെ നേട്ടവും ലഭിക്കും. അതിനാൽ കൃത്യമായി നിക്ഷേപിച്ചാൽ നിക്ഷേപത്തേക്കാൾ മൂന്നിരട്ടി പലിശ വരുമാനം നിങ്ങൾക്ക് ഉറപ്പാക്കാനും സാധിക്കും.
എത്ര വർഷത്തേക്ക് നിക്ഷേപിക്കണം?
എന്നാൽ എത്ര വർഷം വരെ നിക്ഷേപിക്കുന്നതാണ് നല്ലത്? ഇതൊരു വലിയ ചോദ്യമായിരിക്കാം. വിരമിക്കുന്നതിനു മുന്നേ നേട്ടം കിട്ടണമെങ്കിൽ 60 വയസ്സ് വരെ നിക്ഷേപിക്കേണ്ടി വരും. അതിനാൽ നിങ്ങൾ 30 വയസ്സിൽ ഒരു എസ്ഐപി ആരംഭിച്ചാൽ 60 വയസ്സ് വരെ തുടർച്ചയായി നിക്ഷേപിക്കണം. അതായത് മൊത്തം 30 വർഷം വരെ എല്ലാ മാസവും 5,000 രൂപ തുടർച്ചയായി നിക്ഷേപിക്കുക. അങ്ങനെയെങ്കിൽ 30 വർഷം കൊണ്ട് നിങ്ങൾ നിക്ഷേപിക്കുന്ന മൊത്തം തുക 18 ലക്ഷം രൂപയായിരിക്കും.
ഈ മ്യൂച്വൽ ഫണ്ട് എസ്ഐപിയുടെ ശരാശരി വാർഷിക വരുമാനം 15 ശതമാനമാണെങ്കിൽ 30 വർഷം പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന കോർപ്പസ് ഏകദേശം 3.5 കോടി രൂപയായിരിക്കും. കൂട്ടുപലിശയുടെ നേട്ടമാണ് നിക്ഷേപം ഇത്രയും വളരാൻ കാരണം. ഇത് ഏകദേശ കണക്കാണ്.
ഒരു എസ്ഐപി ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കഴിഞ്ഞ 5, 10 അല്ലെങ്കിൽ 15 വർഷത്തിനുള്ളിൽ ഫണ്ട് എന്ത് തരത്തിലുള്ള വരുമാനം നൽകിയെന്ന് മനസിലാക്കണം.
2. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് അല്ലെങ്കിൽ ഫ്ലെക്സി ക്യാപ് തുടങ്ങിയവയിൽ നിന്ന് നിങ്ങൾക്ക് താത്പര്യമുള്ള ഫണ്ട് തിരഞ്ഞെടുക്കുക.
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
എസ്‌ഐപിയിൽ നിക്ഷേപിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
1. വിപണിയിലെ ഇടിയുമ്പോൾ എസ്ഐപി നിർത്തരുത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ തുടരാൻ ശ്രദ്ധിക്കുക.
2. സ്റ്റെപ്പ്-അപ്പ് എസ്ഐപി തിരഞ്ഞെടുക്കുക. വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് എസ്ഐപി തുകയും വർദ്ധിപ്പിക്കുക. അതിലൂടെ നിങ്ങളുടെ വിരമിക്കൽ കോർപ്പസും വർദ്ധിക്കും.
3. ഒരു ലക്ഷ്യം നിശ്ചയിക്കുക. അതിനാൽ ആ ലക്ഷ്യത്തിലെത്തുന്നതു വരെ മാത്രം നിക്ഷേപം തുടരാം.
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യൂ.
കൃത്യമായ അച്ചടക്കത്തോടെ നിക്ഷേപം തുടർന്നില്ലെങ്കിൽ എസ്ഐപിയിലൂടെ ആഗ്രഹിച്ചതുപോലെ നേട്ടം ലഭിക്കില്ല. അതിനാൽ പ്രതിമാസം 5,000 രൂപ നിക്ഷേപം ആരംഭിച്ചാൽ അത് മുകളിൽ പറഞ്ഞതുപോലെ തുടർച്ചയായി 30 വർഷത്തേക്ക് നിക്ഷേപിക്കുക. എങ്കിൽ തീർച്ചയായും 3.5 കോടിയിലധികം രൂപ സമ്പാദിക്കാൻ സഹായിക്കും. അതുകൊണ്ടാണ് എസ്ഐപിയിൽ നേരത്തെ നിക്ഷേപം ആരംഭിക്കണമെന്ന് പറയുന്നത്. ഈ തുക ലഭിച്ചാൽ നിങ്ങൾക്ക് സാധാരണ ലഭിക്കേണ്ട ഒരു പെൻഷൻ തുകയേക്കാൾ വലിയ സമ്പാദ്യം ഉറപ്പാക്കാം.
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form