Popular Post

.
Stock Market

.

.
Stock Market

.

.
Stock Market

.

പണലഭ്യത കൂടി: മ്യൂച്വല്‍ ഫണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപിച്ച് ബാങ്കുകള്‍

പണലഭ്യത കൂടി: മ്യൂച്വല്‍ ഫണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപിച്ച് ബാങ്കുകള്‍

വായ്പാ വിതരണം കുറഞ്ഞതും അധിക പണലഭ്യതയും മൂലം ബങ്കുകള്‍ വന്‍തോതില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം 1,19,863 കോടി രൂപയാണ് കഴിഞ്ഞ മാര്‍ച്ച് വരെ ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത്. 2024 മാര്‍ച്ചില്‍ 62,499  കോടിയയിരുന്നു നിക്ഷേപം. 28 ശതമാനമാണ് വര്‍ധന.


ലിക്വഡ്, മണി മാര്‍ക്കറ്റ് സ്‌കീമുകളിലാണ് ബാങ്കുകള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ട്രഷറി ബില്ലുകള്‍ പോലുള്ള റിസ്‌ക് കുറഞ്ഞ ഹ്രസ്വകാല ഡെറ്റ് പദ്ധതികളില്‍ നിലവില്‍ താരതമ്യേന ഉയര്‍ന്ന ആദായം ലഭിക്കുന്നതുകൂടി കണക്കിലെടുത്താണ് ബാങ്കുകളുടെ നീക്കം.

Open A Free Mutual Fund Account Online 

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) പുറത്തുവിട്ട കണക്കുള്‍ പ്രകാരം മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 40 ശതമാനവും ലിക്വിഡ് ഫണ്ട് പോലുള്ള ഹ്രസ്വകാല ഡെറ്റ് സ്‌കീമുകളിലാണ്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

അധിക പണം ഹ്രസ്വകാലയളവില്‍ ഇത്തരത്തില്‍ നിക്ഷേപിക്കുന്നതിലൂടെ മികച്ചരീതിയില്‍ ആസ്തി-ബാധ്യത കൈകാര്യം ചെയ്യുന്നാന്‍ കഴിയുമെന്നതും ബാങ്കുകളെ ആകര്‍ഷിക്കുന്നു. നേരിട്ടുള്ള നിക്ഷേപത്തേക്കാള്‍ എളുപ്പത്തില്‍ തിരിച്ചെടുക്കാന്‍ കഴിയുമെന്ന സാധ്യതയും നേട്ടമാക്കുകയാണ് ബാങ്കുകള്‍.


വിവരങ്ങൾ സമാഹരിച്ചത് mathrubhumi.com ൽ നിന്നും 
Article credits goes to mathrubhumi.com 

മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.

Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form

Recent Post

. 1
Stock Market

.

. 2
Stock Market

.

. 3
Stock Market

.

. 4
Stock Market

.

. 5
Stock Market

.

Categories

Advertisements