നിക്ഷേപം തുടങ്ങാൻ എത്ര രൂപ വേണം?
മ്യൂച്വല്‍ ഫണ്ടുകള്‍ വരേണ്യ
നിക്ഷേപമാണെന്നും സമ്പന്നര്‍ക്ക് മാത്രമാണ് അത് അനുയോജ്യം എന്നുമാണ് ജനങ്ങള്‍
ചിന്തിക്കുന്നത്. സത്യത്തില്‍, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ വന്‍ തുക ആവശ്യമില്ല.
നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഫണ്ടിന്‍റെ തരത്തിന് അനുസരിച്ച് ഏറ്റവും കുറഞ്ഞത് 500
അല്ലെങ്കില്‍ 5000 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയും.
മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക്
സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549 (WHATSAPP ONLY)
എന്തു കൊണ്ടാണ് മിനിമം തുക ഇത്രയും
കുറവായിരിക്കുന്നത്?
ഒരു
വിമാന യാത്ര കൊണ്ട് നമുക്ക് ഇത് വിവരിക്കാം. നമുക്ക് താങ്ങാന്‍ കഴിയാത്തതാണ് ഒരു
വിമാനത്തിന്‍റെ വില. വിമാനം സ്വന്തമാക്കാന്‍ എല്ലാവരെക്കൊണ്ടും കഴിയില്ല! എന്നാല്‍, വിമാനത്തിന്‍റെ മൊത്തം
ചെലവും യാത്രക്കാര്‍ പങ്കുവയ്ക്കുന്നതു കൊണ്ടാണ് വ്യത്യസ്ത സമയങ്ങളില്‍ വിമാനത്തിന്‍റെ
സേവനങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താനും നമുക്കും വിമാന യാത്ര ആസ്വദിക്കാനും
കഴിയുന്നത്.
മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക്
സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549 (WHATSAPP ONLY)
അതുപോലെ
തന്നെയാണ്, വന്‍കിട
സ്കീമുകളില്‍ നിക്ഷേപിക്കാനും വ്യത്യസ്ത പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാനും ഗവേഷണം
നടത്താനും ഒരാളുടെ കൈവശം വേണ്ടത്ര പണം ഉണ്ടായെന്നു വരില്ല. അപ്പോള്‍ ഈ വിമാന യാത്ര
പോലെയാണ് മ്യൂച്വല്‍ ഫണ്ടില്‍ ചെറിയ നിക്ഷേപങ്ങള്‍ നടത്തി ഒരാള്‍ക്ക് നിരവധി
നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുന്നത്.
അതു കൊണ്ടാണ് ചെറുകിട നിക്ഷേപകര്‍ക്ക് സമ്പാദ്യത്തിനും നിക്ഷേപത്തിനും ഉള്ള ഉത്തമ മാര്‍ഗമായി മ്യൂച്വല്‍ ഫണ്ടുകള്‍ മാറുന്നതും.
Comment Form