Popular Post

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു
Stock Market

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

അറ്റാദായത്തിൽ നേട്ടം
Stock Market

അറ്റാദായത്തിൽ നേട്ടം

സ്വർണ കുതിപ്പിൽ കൂടെ ചേരാം!
Stock Market

സ്വർണ കുതിപ്പിൽ കൂടെ ചേരാം!

എങ്ങനെയാണ് മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം ആരംഭിക്കേണ്ടത്?

എങ്ങനെയാണ് മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം ആരംഭിക്കേണ്ടത്?

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ വളരെ എളുപ്പവും ലളിതവുമാണ്. അഡീഷണല്ഡോക്യുമെന്റേഷൻ ഇല്ലാതെ തന്നെ എത്ര ഫണ്ടുകളിൽ വേണമെങ്കിലും നിക്ഷേപിക്കാൻ കഴിയും. ആദ്യമായി മ്യൂച്വൽ ഫണ്ടില്നിക്ഷേപപിക്കുന്നവര്തങ്ങളുടെ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ഒറ്റത്തവണത്തെ പ്രക്രിയയാണ്കെവൈസി വെരിഫിക്കേഷന്പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കാന് നിങ്ങൾക്ക് ഒരു ഡിസ്ട്രിബ്യൂട്ടറെയോ നിക്ഷേപ ഉപദേശകനെയോ സമീപിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് ഓൺലൈനിൽ -കെവൈസി പൂര്ത്തിയാക്കാൻ കഴിയും. മ്യൂച്വൽ ഫണ്ടുകളുടെ ലോകത്തേക്കുള്ള താക്കോൽ പോലെയാണ് കെവൈസി. നിങ്ങളുടെ കെവൈസി പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഓരോ നിക്ഷേപത്തിനും കൂടുതൽ പരിശോധന നടത്താതെ തന്നെ നിങ്ങൾക്ക് എതിര്ഫണ്ടും നിക്ഷേപിക്കാൻ തെരഞ്ഞെടുക്കാം.

കൂടുതൽ വീഡിയോകൾക്കായി നമ്മുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കെവൈസി വെരിഫിക്കേഷനു ശേഷം നിങ്ങൾ നിക്ഷേപം നടത്താൻ തയ്യാറായിക്കഴിഞ്ഞാൽ, മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്, രജിസ്ട്രേഡ് നിക്ഷേപ ഉപദേശകൻ, സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കർ, ബാങ്ക് അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക ഇടനിലക്കാര്എന്നിവരുടെ സഹായത്തോടെ നിങ്ങൾക്ക് നിക്ഷേപം നടത്താം. പക്ഷേ നിങ്ങള്സ്വയം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾക്ക് പ്രസ്തുത ഫണ്ട് ഹൗസിന്റെ ഏറ്റവും അരികിലുള്ള ഓഫീസ് സന്ദർശിച്ചു കൊണ്ട് അപ്രകാരം ചെയ്യാം. ഓൺലൈനിലൂടെ നിക്ഷേപം നടത്താന്ഒന്നുകില്ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ അല്ലെങ്കില്അവരുടെ വെബ്സൈറ്റ് വഴിയോ ചെയ്യാം.  


അക്കൗണ്ട് ഫ്രീ ആയി ലഭിക്കാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

നേരിട്ടാണോ അല്ലെങ്കില്ഒരു ഡിസ്ട്രിബ്യൂട്ടര്വഴിയാണോ നിക്ഷേപിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾ നിക്ഷേപങ്ങൾ കാര്യങ്ങള്സ്വന്തമായി കൈകാര്യം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും ഫണ്ടിന്റെ വെബ്സൈറ്റ് വഴിയോ ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ ഓൺലൈനിൽ നിക്ഷേപിക്കാം. എന്നാല്നിങ്ങൾക്ക് നിക്ഷേപത്തില്ഉപദേശമോ സഹായമോ ആവശ്യമുണ്ടെങ്കില്,  ഒരു ഡിസ്ട്രിബ്യൂട്ടര്, നിക്ഷേപ ഉപദേശകൻ, ബാങ്ക് എന്നിങ്ങനെയുള്ള ഇടനിലക്കാര്വഴി നിങ്ങൾക്ക് നിക്ഷേപം നടത്താം.

Comment Form