Popular Post

നോളേജ് മറൈൻ ആൻഡ് എഞ്ചിനീറിങ് ഓഹരി വിഭജിക്കുന്നു, എക്സ്-സ്പ്ലിറ്റ് തിങ്കളാഴ്ച
Stock Market

നോളേജ് മറൈൻ ആൻഡ് എഞ്ചിനീറിങ് ഓഹരി വിഭജിക്കുന്നു, എക്സ്-സ്പ്ലിറ്റ് തിങ്കളാഴ്ച

നിക്ഷേപകർക്ക് ആശ്വാസം, മ്യൂച്ച്വൽ ഫണ്ട് ഫീസ് പകുതിയായി കുറച്ച് സെബി
Mutual Funds

നിക്ഷേപകർക്ക് ആശ്വാസം, മ്യൂച്ച്വൽ ഫണ്ട് ഫീസ് പകുതിയായി കുറച്ച് സെബി

ഗുജറാത്ത് കിഡ്നി ആൻഡ് സൂപ്പർ സ്പെഷ്യലിറ്റി ഐ പി ഒ ഡിസംബർ 22 ന്
Stock Market

ഗുജറാത്ത് കിഡ്നി ആൻഡ് സൂപ്പർ സ്പെഷ്യലിറ്റി ഐ പി ഒ ഡിസംബർ 22 ന്

സർവകാല ഉയരത്തിൽ നിന്നും 80% വരെ കിഴിവിൽ ലഭ്യം

സർവകാല ഉയരത്തിൽ നിന്നും 80% വരെ കിഴിവിൽ ലഭ്യം

ഇന്ത്യയിലെ പ്രശസ്ത നിക്ഷേപകർ അവരുടെ പോർട്ടഫോളിയോയിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് ഓഹരികൾ സർവ കാല ഉയരത്തിൽ നിന്നും 80 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. വിവിധ മേഖലകളിൽ ബിസിനസ് ചെയ്യുന്ന ഈ കമ്പനികൾ വാല്യൂ പിക്ക്സ് ആയി ഈ നിക്ഷേകർ തിരഞ്ഞെടുത്തിരിക്കുന്നു.

ഈ വർഷത്തോട് വിട പറയാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളു. നിക്ഷേപകർ ഇതിനോടകം തന്നെ അടുത്ത വർഷത്തേക്കുള്ള ഓഹരികൾ നോക്കി തുടങ്ങിയിട്ടുണ്ട്. നല്ല ഓഹരി കൾ തിരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാൽ തന്നെ നിക്ഷേപകർ പൊതുവെ ചെയ്യുന്ന ഒരു മാർഗം ഓഹരി വിപണിയിൽ പയറ്റി വിജയിച്ച വൻകിട നിക്ഷേപകരെ പിന്തുടരുക എന്നതാണ്. രാകേഷ് ജുൻജുൻ വാലയും, രേഖ ജുൻജുൻ വാലയും രാകേഷ് ധമാനിയും ഒക്കെ പോർട്ടഫോളിയോയിൽ ഉൾപ്പെടുത്തിയ ഓഹരികൾ ശ്രദ്ധ കേന്ദ്രമാകുന്നതും ഇതുകൊണ്ടു തന്നെയാണ്. ഇന്ത്യയിലെ പ്രസിദ്ധ നിക്ഷേപകർ ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ള മൂന്ന് ഓഹരികൾ കുറിച്ച് ചുവടെ നൽകുന്നു. ഈ ഓഹരികളുടെ പ്രത്യേകത അതിന്റെ സർവ കാല ഉയരത്തിൽ നിന്നും 40 ശതമാനം ഡിസ്‌കൗണ്ടിലാണ് ഓഹരികൾ വ്യാപാരം ചെയ്യുന്നത്.



ബി എഫ് യൂട്ടിലിറ്റീസ്

വിപണിയിൽ 2147 കോടി രൂപ വിപണി മൂലധനമുള്ള കമ്പനി വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയാണ്. ഇൻഫ്രാസ്‌ട്രെച്ചർ പദ്ധതികൾക്കാവശ്യമായ വൈദ്യതിയാണ് വിതരണം ചെയ്യുന്നത്. 2000 ത്തിലാണ് കമോർണി സ്ഥാപിച്ചത്. റീട്ടെയിൽ നിക്ഷേപകർക്കിടയിൽ സുപരിചിതനായ രാധാകൃഷ്ണ ധമാനി 22 കോടി രൂപയാണ് ഓഹരിയിൽ നിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ 5 വർഷ കാലയളവിൽ 39 ശതമാനത്തിന്റെ സി എ ജി ആർ വളർച്ചയാണ് ലാഭത്തിൽ കമ്പനി കൈവരിച്ചിട്ടുള്ളത്.

നിലവിൽ 570 രൂപയിൽ വ്യാപാരം ചെയ്യുന്ന ഓഹരി അതിന്റെ ഒരു വർഷത്തെ ഉയർന്ന നിലയായ 1080 രൂപയിൽ നിന്നും 46 ശതമാനത്തിന്റെ നഷ്ടമാണ് പ്രകടമാക്കിയത്. ഓഹരിയുടെ സർവ കാല ഉയരമായ 2628 രൂപയിൽ നിന്നും 78 ശതമാനത്തിന്റെ ഇടിവും പ്രകടമാക്കി. ഓഹരി ഇപ്പോഴും ഉയർന്ന വാല്യൂവേഷനിലാണ് തുടരുന്നത്.


ടാറ്റ മോട്ടോഴ്‌സ് പി വി

ടാറ്റ മോട്ടോഴ്‌സിന്റെ കീഴിൽ ഉണ്ടായ കമ്പനി വിഭജനത്തിനു ശേഷം വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. നിലവിൽ 127114 കോടി രൂപയുടെ വിപണി മൂലധനം ഉള്ള കമ്പനിയിൽ രേഖ ജുൻജുൻ വല 1720 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. കമ്പനിയുടെ ലാഭത്തിൽ കഴിഞ്ഞ കുറച്ചു വർഷ കാലയളവിനുള്ളിൽ 37 ശതമാനത്തിന്റെ സി എ ജി ആർ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്.

നിലവിൽ വിപണിയിൽ 344 രൂപയിൽ തുടരുന്ന ഓഹരി അതിന്റെ ഒരു വർഷത്തെ ഉയർന്ന നിലയിൽ നിന്നും 28 ശതമാനത്തിന്റെ ഇടിവിലാണ് തുടരുന്നത്. സർവ കാല ഉയരത്തിൽ നിന്നും 52 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.


സോഡിയാക് ക്ളോതിങ്

വസ്ത്ര നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി 1984 ലാണ് സ്ഥാപിതമായത്. വാല്യൂ ഇൻവെസ്റ്റർ നെമിഷ് ഷാഹ് കമ്പനിയിൽ 3 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരിയിൽ നടത്തിയിട്ടുള്ളത്. വിപണിയിൽ 221 കോടി രൂപ മൂലധനമുള്ള കമ്പനിയുടെ ആർഒഇ, ആർഒസിഇ പോലുള്ള ഘടകങ്ങൾ നെഗറ്റീവ് ആയാണ് തുടരുന്നത്. സർവ കാല ഉയരമായ 455 രൂപയിൽ നിന്നും 80 ശതമാനത്തിന്റെ നഷ്ടമാണ് ഓഹരി പ്രകടമാക്കിയത്. ഒരു വർഷത്തെ ഉയർന്ന നിലയിൽ നിന്നും 44 ശതമാനത്തിന്റെ നഷ്ടവും പ്രകടമാക്കി. നിലവിൽ 85 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form