വിപണിയിൽ ലാഭ കൊയ്ത്തു നടത്തുന്നവർ ഇപ്പോൾ വാങ്ങി കൂട്ടിയത് ഇതിനകം 80% കുതിച്ച ഈ സ്മാൾ ക്യാപ് ഓഹരിയെ
.jpg)
ഒരു ഓഹരി തിരഞ്ഞെടുക്കാൻ സാധാരണ നിക്ഷേപകൻ ധാരാളം മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. വലിയ ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർ നിക്ഷേപം നടത്തിയ ഓഹരികളൊക്കെ ഇതിന്റെ ഭാഗമായി ശ്രദ്ധിക്കാറുണ്ട്. അതുപോലെ തന്നെ ഇന്ത്യയിൽ പ്രസിദ്ധമായിട്ടുള്ള, ഓഹരി വിപണിയിൽ നിക്ഷേപം നടത്തി വിജയിച്ചിട്ടുള്ള നിക്ഷേകർ പോർട്ടഫോളിയോയിലേക്ക് ഉൾപ്പെടുത്തിയ ഓഹരികൾ ട്രാക്ക് ചെയ്യുന്നവരുമുണ്ട്. അത്തരത്തിൽ വിപണി ഉറ്റു നോക്കാറുള്ള നിക്ഷേപകരാണ് മധു കേള ഫാമിലിയും, നിഖിൽ വോറയും. \'സിക്സ്ത് സെൻസ് വെഞ്ചർ\' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് നിഖിൽ വോറ. കഴിഞ്ഞ ദിവസം ഇക്കൂട്ടർ ഒരു സ്മാൾ ക്യാപ് ഓഹരിയിൽ നിക്ഷേപം ഉയർത്തിയത് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. ഈ വർഷം ഇതുവരെയായി 80 ശതമാനത്തോളം മുന്നേറിയ ഓഹരിയുടെ വിവരങ്ങൾ മനസിലാക്കാം.
കമ്പനിയെ കുറിച്ച്
പാക്കേജ്ഡ് ഫുഡ് കമ്പനിയായ \'ജി ആർ എം ഓവർസീസ്\' എന്ന സ്മാൾ ക്യാപ് കമ്പനിയിലാണ് ഇരു കൂട്ടരും നിക്ഷേപം ഉയർത്തിയിരിക്കുന്നത്. അരി കയറ്റുമതി ചെയ്യുന്ന ബിസിനസായിരുന്നു തുടക്കം. പിന്നീട് ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ് മാർക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ തുടങ്ങി. കമ്പനിയുടെ ഉപസ്ഥാപനമായ ജി ആർ എം ഫുഡ് ക്രാഫ്റ്റിലൂടെയാണ് ഈ മേഖലയിലേക്ക് വരുന്നത്. ജി ആർ എം ഫുഡ് ക്രാഫ്റ്റിന് 539 കോടി രൂപയുടെ വരുമാനം കൈവരിക്കാൻ സാധിച്ചു. 2021 ലാണ് ഈ യുണിറ്റ് ജി ആർ എം ഓവർസീസ് ആരംഭിക്കുന്നത്. പാരന്റ് കമ്പനിയായ ജി ആർ എം ഓവർസീസ് ജൂൺ പാദത്തിൽ 334 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. ലാഭത്തിൽ 6 ശതമാനത്തിനടുത്ത് മുന്നേറ്റം വാർഷികാടിസ്ഥാനത്തിൽ കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞു.
ഓഹരി ഏറ്റെടുക്കുന്നത് ഇങ്ങനെ
ഈ ആഴ്ചയാണ് പ്രൊമോട്ടർമാർ ഓഹരിയുടെ 2.65% ഓഹരികൾ വിറ്റഴിച്ചത്.സെപ്റ്റംബർ 25 ന് പ്രൊമോട്ടറായ അതുൽ ഗാർഗ് 10 ലക്ഷം ഓഹരികൾ ശരാശരി വിലയായ 357 രൂപയ്ക്ക് വിറ്റു. മമത ഗാർഗ് 6.25 ലക്ഷം ഓഹരികളുമാണ് വിറ്റത്.
ഈ ഓഹരികളാണ് മധു കേള ഫാമിലിയും, നിഖിൽ വോറയും ഏറ്റെടുത്തത്. നിഖിൽ വോറയുടെ കൈവശം 0.33 ശതമാനം ഓഹരികൾ ഉണ്ടായിരുന്നു. ബ്ലോക്ക് ഡീലിലൂടെ 3.1 ലക്ഷം ഓഹരികൾ ഏറ്റെടുത്തുകൊണ്ട് പങ്കാളിത്തം 0.85 ശതമാനമാക്കി ഉയർത്തി. മധു കേള ഫാമിലി അവരുടെ സിംഗുലാരിറ്റി ഇക്വിറ്റി ഫണ്ടിലൂടെ നിക്ഷേപം 2.20 ശതമാനത്തിൽ നിന്നും 3.35 ശതമാനമാക്കി ഉയർത്തി. ഫണ്ട് 6.9 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇവർ കൂടാതെ ആർ ജി ഫാമിലി ട്രസ്റ്റ് 6.25 ലക്ഷം ഓഹരികൾ വാങ്ങി. ജാക്സൺ ഗ്രൂപ്പ് ഓഹരി പങ്കാളിത്തം 2.4 ശതമാനത്താൽ നിന്നും 3.44 ശതമാനമാക്കിയും ഉയർത്തി.
ഓഹരി വിപണിയിൽ
ജി ആർ എം ഓവർസീസ് ഓഹരികൾ കഴിഞ്ഞ 12 മാസത്തിനിടെ 42 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. അതെ സമയം ഈ വർഷം ആരംഭിച്ചതിനു ശേഷം 80 ശതമാനത്തിന്റെ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ടെക്ക്നിക്കൽ പരിശോധിച്ചാൽ ഓഹരി 8 ൽ 6 സിമ്പിൾ മൂവിങ് ആവറേജിന് മുകളിലാണ് എന്ന് കാണാം. റിലേറ്റീവ് സ്ട്രെങ്ത്ത് ഇൻഡക്സ് നോക്കിയാലും 59.7 ആയാണ് തുടരുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form