Popular Post

Multibagger ആകാൻ സാധ്യത ഉള്ള സ്റ്റോക്ക് | Good stock for long term
Stock Market

Multibagger ആകാൻ സാധ്യത ഉള്ള സ്റ്റോക്ക് | Good stock for long term

ദിവസേനSIP set ചെയ്യാം | Profit കൂട്ടാനുള്ള BEST SIP Method
Stock Market

ദിവസേനSIP set ചെയ്യാം | Profit കൂട്ടാനുള്ള BEST SIP Method

കമ്പനികൾ ലാഭത്തിൽ ആണോ എന്ന മനസിലാക്കാം |FINANCIAL RATIOS
Stock Market

കമ്പനികൾ ലാഭത്തിൽ ആണോ എന്ന മനസിലാക്കാം |FINANCIAL RATIOS

പുതിയ ഉയരങ്ങളിലേക്ക് മാസഗോൺ ഡോക്ക് ഓഹരി, ഇന്നത്തെ നേട്ടം 7.5%, കുതിപ്പിന് കാരണം ഇതാണ്.

പുതിയ ഉയരങ്ങളിലേക്ക് മാസഗോൺ ഡോക്ക് ഓഹരി, ഇന്നത്തെ നേട്ടം 7.5%, കുതിപ്പിന് കാരണം ഇതാണ്.

ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. പുതിയ ഉയരം തൊട്ടാണ് സെൻസെക്സിന്റെ കുതിപ്പ്. നിക്ഷേപകരുടെ ലാഭമെടുപ്പ് കാരണം തുടർന്നുള്ള വ്യാപാരത്തിൽ സൂചികകൾ ഇടിവിലേക് നീങ്ങി. ഇന്ന് നേട്ടമുണ്ടാക്കിയ പൊതുമേഖലാ ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ് മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്. ആദ്യ സെഷനിൽ തന്നെ 7.5 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. എന്താണ് മുന്നേറ്റത്തിന്റെ കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് നോക്കാം.

നവരത്ന പദവി:

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിന് പബ്ലിക് എൻ്റർപ്രൈസസ് ഡിപ്പാർട്ട്മെൻ്റ് \"നവരത്\" പദവി നൽകിയതായി എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓഹരിയുടെ കുതിപ്പ്. ഇതോടെ നവരത് പദവി ലഭിക്കുന്ന രാജ്യത്തെ 18-ആമത്തെ പൊതുമേഖലാ സ്ഥാപനമായി മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് മാറി. എഞ്ചിനീയേഴ്സ് ഇന്ത്യ, കോൺകോർ, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ആർസിഎഫ്, നാൽകോ, എൻഎംഡിസി, ആർവിഎൻഎൽ, ഐആർകോൺ, ഐആർഡിഎ എന്നിവയാണ് നവരത്ന പദവിയുള്ള മറ്റ് കമ്പനികൾ.

നേട്ടങ്ങൾ നിരവധി:

നവരത്ന പദവിയോടെ, കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ലാതെ 1,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള അധികാരം മാസഗോൺ ഡോക്കിന് ലഭിക്കും. കൂടാതെ, 1,000 കോടി രൂപയിൽ കവിയുന്നില്ലെങ്കിൽ, പ്രതിവർഷം അതിൻ്റെ ആസ്തിയുടെ 30 ശതമാനം വരെ നിക്ഷേപിക്കാം. സംയുക്ത സംരംഭങ്ങൾ രൂപീകരിക്കാനും സഖ്യങ്ങൾ സ്ഥാപിക്കാനും വിദേശത്ത് സബ്സിഡിയറികൾ സ്ഥാപിക്കാനും നവരത്ന കമ്പനികൾക്ക് സൗകര്യമുണ്ട്.

കൂടുതൽ വീഡിയോകൾക്കായി നമ്മുടെ ചാനൽ സന്ദർശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എന്താണ് നവരത്ന..?

നവരത് കമ്പനിയായി യോഗ്യത നേടുന്നതിന് ഒരു പൊതുമേഖലാ സ്ഥാപനം ആദ്യം മിനിരത് പദവി നേടണം. അതിനുശേഷം തുടർച്ചയായി മൂന്ന് വർഷത്തേക്ക് പ്രതിവർഷം 5,000 കോടി രൂപയുടെ അറ്റാദായം നിലനിർത്തണം, അതോടൊപ്പം ശരാശരി വാർഷിക വിറ്റുവരവ് 25,000 കോടി രൂപയിലധികമോ അല്ലെങ്കിൽ അതേ കാലയളവിൽ 15,000 കോടി കവിയുന്ന ശരാശരി വാർഷിക ആസ്തിയോ ഉണ്ടായിരിക്കണം. 2024 സാമ്പത്തിക വർഷത്തിൽ, മാസഗോൺ ഡോക്ക് 9,466 കോടി രൂപയുടെ വാർഷിക വിറ്റുവരവ് റിപ്പോർട്ട് ചെയ്തു.


ഓഹരി വിപണിയിലെ പ്രകടനം:

എൻഎസ്ഇയിൽ 4153 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 32.49 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024- ഇതുവരെ 81 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 230 ശതമാനം മുന്നേറ്റമാണ് പൊതുമേഖലാ ഓഹരി നേടിയത്.

 Demat അക്കൗണ്ട് ഫ്രീ ആയി ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാസഗോൺ ഡോക്ക്:

മുംബൈ ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ, ഓഫ്ഷോർ ഫാബ്രിക്കേഷൻ യാർഡ് കമ്പനിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഓഫ്ഷോർ ഘടനകളുടെ നിർമ്മാണം എന്നിവയിലാണ് കമ്പനി ഏർപ്പെടുന്നത്. യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ, അന്തർവാഹിനികൾ, സപ്പോർട്ട് വെസലുകൾ, ഓഫ്ഷോർ പ്ലാറ്റ്ഫോമുകൾ, പാസഞ്ചർ കം കാർഗോ വെസലുകൾ, ട്രോളറുകൾ, മെയിൻ, ഹെലിഡെക്കുകൾ, ബാർജുകൾ എന്നിവ കമ്പനി നിർമിക്കുന്നു

ഇന്ത്യൻ നാവികസേനയ്ക്കായി കൂടുതൽ കൽവാരി-ക്ലാസ് (സ്കോർപീൻ) അന്തർവാഹിനികൾ നിർമ്മിക്കാൻ മാസഗോൺ ഡോക്ക് തയ്യാറെടുക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏകദേശം 35,000 കോടി രൂപയുടേതാണ് കരാർ.


Comment Form