Popular Post

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര
Stock Market

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര

35000 കോടിയുടെ ധനസമാഹരണം നടത്തും
Stock Market

35000 കോടിയുടെ ധനസമാഹരണം നടത്തും

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം
Stock Market

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം

ഗ്രോ വിപണിയിലെത്തുമ്പോൾ 5135% നേട്ടം കൊയ്യാൻ പോകുന്നത് ഈ 5 ഹോൾഡിങ് കമ്പനികൾ

ഗ്രോ വിപണിയിലെത്തുമ്പോൾ 5135% നേട്ടം കൊയ്യാൻ പോകുന്നത് ഈ 5 ഹോൾഡിങ് കമ്പനികൾ

നവംബറിലാണ് ഗ്രോ വിപണിയിലെത്തുന്നത്. ന്യൂജെൻ ഫിൻടെക്ക് കമ്പനികളിൽ നിക്ഷേപകർക്കിടയിൽ ഏറെ പ്രചാരം നേടിയ കമ്പനിയാണ് ഗ്രോയുടേത്. അതിനാൽ തന്നെ കമ്പനിയുടെ ഐ പി ഒയ്ക്ക് പ്രാധാന്യമേറും. ഓഫർ ഫോർ സെയിൽ വഴിയും കമ്പനി തുക സമാഹരിക്കുമ്പോൾ പ്രധാനപ്പെട്ട 5 ഹോൾഡിങ് കമ്പനികൾക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്.


പ്രമുഖ ബ്രോക്കിങ് കമ്പനിയായ ഗ്രോ അടുത്ത മാസം വിപണിയിൽ ഐ പി ഒയുമായി എത്തുമ്പോൾ കമ്പനിയുടെ ഹോൾഡിങ് കമ്പനികൾക്ക് ലഭിക്കുന്നത് 5153% നേട്ടമാണ്. ഓഫർ ഫോർ സെയിൽ വഴി പീക്ക് XV പാർട്നെഴ്സ്, വൈ കോമ്പിനേറ്റർ, റിബിറ്റ് ക്യാപിറ്റൽ എന്നിവർക്ക് 4340 കോടി രൂപയാണ് ലഭിക്കുന്നത്.നവംബർ 4 നു ആരംഭിക്കുന്ന ഐ പി ഒ നവംബർ 7 നാണ് അവസാനിക്കുന്നത്. ഓഹരി വില 95 -100 രൂപ റേഞ്ചിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഐ പി ഒ വില കണക്കാക്കുമ്പോൾ മൊത്ത വിപണി മൂല്യം 8 ബില്യൺ ഡോളറാകും. അതായത് 70400 കോടി രൂപ മൂല്യമായി ഇത് കണക്കാക്കാം. പുതിയ ഓഹരികൾ അനുവദിച്ചു കൊണ്ട് 1060 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. ഓഫർ ഫോർ സെയിൽ വഴി 55.72 കോടി രൂപയും സമാഹരിക്കും.


പീക്ക് XV പാർട്നെഴ്സ് ഇൻവെസ്റ്റ്മെന്റ് 15.83 കോടി ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 30.23 കോടി രൂപയുടെ നിക്ഷേപമാണ് വാങ്ങിയ കാലത്ത് കമ്പനി നടത്തിയിട്ടുള്ളത്. അപ്പർ ബാൻഡ് വില വച്ച് നോക്കുമ്പോൾ ഓഹരികൾക്ക് 1582.81 കോടി രൂപ മൂല്യമാണ് ഉള്ളത്. അതായത് 5135% റിട്ടേൺ. വൈ സി ഹോൾഡിങ്‌സ് II, എൽഎൽസി ഓഹരി 3.45 രൂപ നിരക്കിലാണ് സ്വന്തമാക്കിയിരുന്നത്. കമ്പനി 36.39 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇന്ന് ഇഷ്യൂ വിലയിൽ പരിശോധിക്കുമ്പോൾ 2789 ശതമാനം റിട്ടേൺ ലഭിക്കും. 36 കോടി രൂപയുടെ നിക്ഷേപം 1054.81 കോടി രൂപയായി ഉയർന്നിട്ടുണ്ട്.



വെഞ്ചൂർ ക്യാപിറ്റൽ കമ്പനിയായ റിബിറ്റ് ക്യാപിറ്റൽ 6.56 കോടി ഓഹരികൾ 2.30 കോടി രൂപയ്ക്കാണ് വാങ്ങിയിരുന്നത്. ഏകദേശം 15.10 കോടി രൂപയ്ക്ക് വാങ്ങിയ ഓഹരികളിലെ നിക്ഷേപം 656.68 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കമ്പനിക്കും 4247% നേട്ടം ലഭിച്ചേക്കും.ടൈഗർ ഗ്ലോബൽ എന്റിറ്റി, ജി ഡബ്ള്യു-ഇ റിബിറ്റ് ഒപ്പോർച്ചുനിറ്റി കമ്പനികൾക്ക് യഥാക്രമം 164 ശതമാനത്തിന്റെയും 355 ശതമാനത്തിന്റെയും നേട്ടമാണ് ലഭിക്കുക.

കമ്പനിയെക്കുറിച്ച്

2016 ൽ സ്ഥാപിതമായ കമ്പനി ഫിനാൻഷ്യൽ സേവങ്ങളാണ് നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1824 കോടി രൂപയുടെ ലാഭമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. വിറ്റു വരവ് വാർഷികാടിസ്ഥാനത്തിൽ 49 ശതമാനത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷത്തിൽ ആദ്യ പാദം ലാഭം 904 കോടി രൂപയും ലാഭം 378 കോടി രൂപയും രേഖപെടുത്തിയിട്ടുണ്ട്. ജൂൺ വരെയുള്ള കണക്കു പ്രകാരം ഗ്രോ കമ്പനിക്ക് നിലവിൽ 12.6 ദശലക്ഷം ക്ലയന്റുകളാണ് ഉള്ളത്. ആധുനിക ഫിൻടെക്ക് മേഖലയിൽ വിജയകരമായി വളർന്നു വരാൻ ഗ്രോയ്ക്ക് സാധിച്ചിട്ടുണ്ട്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form