ഗുജറാത്ത് കിഡ്നി ആൻഡ് സൂപ്പർ സ്പെഷ്യലിറ്റി ഐ പി ഒ ഡിസംബർ 22 ന്
ഹോസിപ്റ്റൽ രംഗത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ചെയിൻ കമ്പനി ഗുജറാത്ത് കിഡ്നി ആൻഡ് സൂപ്പർ സ്പെഷ്യലിറ്റി വിപണിയിലെത്തുന്നു. കമ്പനിയുടെ ഐ പി ഒ ഡിസംബർ 22 നു ആരംഭിക്കുന്നു. ഡിസംബർ 24 നാണു ഐ പി ഒ അവസാനിക്കുന്നത്. ഡിസംബർ 19 വെള്ളിയാഴ്ച ആങ്കർ നിക്ഷേപകർക്കായുള്ള സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിക്കും.
ഓഹരി ഒന്നിന് 108 -114 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിരിച്ചിരിക്കുന്നത്. കമ്പനിക്ക് 2 രൂപ മുഖവിലയുള്ള ഓഹരികളാണുള്ളത്. റീട്ടെയിൽ നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 14592 രൂപയാണ് ഐ പി ഒ ലോട്ട് വാങ്ങിക്കാൻ വേണ്ടത് ഒരു ലോട്ടിൽ 128 ഓഹരികളാണ് ഉണ്ടാവുക. അപ്പർ പ്രൈസ് ബാൻഡ് വച്ച് നോക്കുമ്പോൾ കമ്പനിയുടെ മൂല്യം 899 കോടി രൂപയിലേക്ക് ഉയരും എന്നാണ് കണക്കാക്കുന്നത്. മൊത്തം ഇഷ്യൂവിന്റെ 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റി വക്കും. 75 ശതമാനവും ക്വാളിഫൈഡ് നിക്ഷേപകർക്കയാണ് മാറ്റി വക്കുക. ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർക്ക് 15 ശതമാനം റിസർവ് ചെയ്യും.
ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽ നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 1792 ഓഹരികളാണ് സബ്സ്ക്രൈബ് ചെയുക. ഇതിനായി 204288 രൂപയാണ് ആവശ്യമായി വരിക. വൻകിട എച്ച് എൻ ഐ നിക്ഷേപകരാണ് എങ്കിൽ 8832 ഓഹരികളാണ് ഒരു ലോട്ടിൽ ഉണ്ടാവുക. ഇതിനായി 10 ലക്ഷം രൂപയാണ് ആവശ്യമായി വരിക.
പൂർണമായും പുതിയ ഓഹരികൾ അനുവദിച്ചു കൊണ്ടാണ് കമ്പനി തുക സമാഹരിക്കുന്നത്. ഇതിനായി 2.2 കോടി ഓഹരികളാണ് അനുവദിക്കുക. 77 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. യാഷ്വന്ത് സിംഗാണ് കമ്പനിയുടെ പ്രൊമോട്ടർ നിലവിൽ കമ്പനി 7 മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളാണ് പ്രവർത്തിപ്പിക്കുന്നത്. ഐ പി ഒ വഴി സമാഹരിക്കുന്ന തുകയിൽ 32 കോടി രൂപ ഹാർമണി മെഡികെയർ ഏറ്റെടുക്കുന്നതിന് വിനിയോഗിക്കും.
കൂടാതെ 12.4 കോടി രൂപ അശ്വനി മെഡിക്കൽ സെന്റർ ഏറ്റെടുത്തതിന്റെ തിരിച്ചടവിലേക്ക് വിനിയോഗിക്കും. 30 കോടി രൂപ വഡോദരയിൽ പുതിയ ഹോസ്പിറ്റൽ നിർമിക്കുന്നതിന് വിനിയോഗിക്കും. 6.8 കോടി രൂപ റോബോട്ടിക്ക് എക്വിപ്മെന്റ് വാങ്ങുന്നതിനു വിനിയോഗിക്കും. 1.2 കോടി രൂപ ബാധ്യതകൾ തിരിച്ചടക്കുന്നതിനും വിനിയോഗിക്കും. ശേഷിക്കുന്ന തുക മറ്റു കോർപറേറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കും.
സാമ്പത്തിക പ്രകടനം വിലയിരുത്തിയാൽ കമ്പനി ജൂൺ പാദത്തിൽ 5.4 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തിരുന്നു. ലാഭം 15 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ലാഭം 1.7 കോടി രൂപയിൽ നിന്നും 9.5 കോടി രൂപയായി വർധിച്ചു. വരുമാനം 4 .8 കോടി രൂപയിൽ നിന്നും 40 കോടി രൂപയായി ഉയർന്നു.കമ്പനിയുടെ ഓഹരികൾ ഡിസംബർ 30 നാണു വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുക.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form