Popular Post

മിന്നിച്ച ജി.ഡി.പി കണക്കുകൾ
Stock Market

മിന്നിച്ച ജി.ഡി.പി കണക്കുകൾ

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്
Stock Market

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം
Stock Market

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം

വെറും 1,000 രൂപ എസ്.ഐ.പിയിൽ നിക്ഷേപിച്ചാൽ 50 ലക്ഷത്തിലധികം സമ്പാദിക്കാം; എത്ര വർഷം നിക്ഷേപിക്കണം?

വെറും 1,000 രൂപ എസ്.ഐ.പിയിൽ നിക്ഷേപിച്ചാൽ 50 ലക്ഷത്തിലധികം സമ്പാദിക്കാം; എത്ര വർഷം നിക്ഷേപിക്കണം?

സമ്പാദ്യ ശീലം ചെറുപ്പം തൊട്ട് ആരംഭിക്കുന്നതാണ് എപ്പോഴും മികച്ചത്. സാമ്പത്തികമായി ഞെരുക്കം വരുമ്പോൾ ഇൻവെസ്റ്റ്മെന്റ് നേട്ടങ്ങൾ ഉപയോ​ഗപ്പെടുത്താൻ സാധിക്കും. ചെറിയ നിക്ഷേപങ്ങളും വലിയ നിക്ഷേപങ്ങളും നേട്ടം നൽകും. എന്നാൽ ഹ്രസ്വകാല നിക്ഷേപങ്ങളേക്കാൾ ദീർഘകാല നിക്ഷേപങ്ങളാണ് എപ്പോഴും വലിയ ലാഭം ഉറപ്പാക്കുന്നത്. 1,000 രൂപ പോലും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ചാൽ വലിയ കോർപ്പസായി അത് വളരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.

Open A Free Mutual Fund Account Online

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) വഴി എല്ലാ മാസവും 1,000 രൂപ നിക്ഷേപിച്ചാൽ 50 ലക്ഷത്തിലധികം രൂപയുടെ ഒരു വലിയ കോർപ്പസ് സൃഷ്ടിക്കും. അതായത് എത്ര ചെറിയ തുക നിക്ഷേപിച്ചാലും വലിയ തുകയായി അത് വളരും. എന്നാൽ എല്ലാ മാസവും നിശ്ചിത തുക കൃത്യമായി നിക്ഷേപിക്കണം.

നിക്ഷേപിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം ഉറപ്പാക്കണം. അത്തരത്തിൽ നിക്ഷേപിക്കുമ്പോൾ കൂട്ടു പലിശയുടെ നേട്ടവും ലഭിക്കും. അതായത് ചെറിയ നിക്ഷേപത്തിലൂടെ വലിയ തുക വളരുന്നത് കൂട്ടു പലിശയുടെ ശക്തിയിലൂടെയാണ്. എസ്.ഐ.പിയിലൂടെ നിക്ഷേപിക്കുമ്പോൾ വിപണിയിലെ ലാഭ നഷ്ടങ്ങൾ പ്രതീക്ഷിക്കണം. ഒരിക്കലും സ്ഥിര വരുമാനത്തിലൂടെ ലഭിക്കുന്ന പോലെ സ്ഥിരമായ ലാഭം എസ്.ഐ.പിയിലൂടെ ലഭിക്കില്ല. പക്ഷേ ദീർഘ കാലത്തിലൂടെ പണം അപ്രതീക്ഷിതമായി വളരാനുള്ള സാധ്യത കൂടുതലാണ്.

എത്ര വയസ്സ് മുതൽ നിക്ഷേപിക്കാം?

1 .  നിങ്ങൾ 25ാം വയസ്സിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ 45 വയസ്സ് വരെ നിക്ഷേപം തുടർന്നാൽ മൊത്തം 45,99,287 രൂപ കോർപ്പസായി വളരും. അതായത് ഈ 20 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപ തുക 12,00,000 രൂപയാണ്.

2 .  നിങ്ങൾ 35ാം വയസ്സിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാൻ ആരംഭിച്ചാൽ 45 വയസ്സ് വരെ നിക്ഷേപം തുടരുന്നത് നല്ലതാണ്. അതായത് 10 വർഷം കൊണ്ട് ആകെ നിക്ഷേപം 12,00,000 രൂപയാണ്. ഇവിടെ 12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ പലിശ മാത്രം 11,20,179 രൂപ ലഭിക്കും.

രണ്ട് നിക്ഷേപകർക്കും രണ്ട് വ്യത്യസ്ത നേട്ടങ്ങളാണ് ലഭിക്കുന്നത്. ഇവിടെ ആദ്യത്തെ നിക്ഷേപകൻ 20 വർഷം നിക്ഷേപിച്ചതിനാൽ രണ്ടാമത്തെ നിക്ഷേപകനെ അപേക്ഷിച്ച് 34,79,108 രൂപ കൂടുതൽ സമ്പാദിക്കുന്നു. കൂട്ടു പലിശയുടെ നേട്ടമാണ് ഇതിനു കാരണം.

എസ്.ഐ.പിയിലൂടെ നിക്ഷേപം കണക്കാക്കിയാൽ എത്ര രൂപ വരെ സമ്പാദിക്കാം? വിശദമായി അറിയാം;

എസ്.ഐ.പി നിക്ഷേപത്തിലൂടെ 50 ലക്ഷത്തിലധികം കോർപ്പസ് ടാർ​ഗറ്റ് ചെയ്താൽ എത്ര വർഷം കൊണ്ട് ഈ നേട്ടത്തിലേക്ക് എത്താം? അതായത് 1,000 രൂപ, 3,000 രൂപ, 5,000 രൂപ എന്നിങ്ങനെ പ്രതിമാസം നിക്ഷേപിച്ചാൽ കോർപ്പസ് തുക വ്യത്യസ്തമായിരിക്കും. നിങ്ങൾക്ക് വലിയ നേട്ടം ഉറപ്പാക്കാൻ എത്ര രൂപാ നിക്ഷേപമായിരിക്കും കൂടുതൽ ഉചിതം?

1) പ്രതിമാസം 1,000 രൂപ എസ്.ഐ.പി ആരംഭിച്ചാൽ 50 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ ഏകദേശം 35 വർഷമെടുക്കും. 
2) പ്രതിമാസം 3,000 രൂപ എസ്.പി.ഐ വഴി നിക്ഷേപിച്ചാൽ 50 ലക്ഷത്തിലധികം രൂപ നേടാൻ ഏകദേശം 25 വർഷമെടുക്കും. 
3) പ്രതിമാസം 5,000 രൂപ എസ്.ഐ.പി വഴി നിക്ഷേപിച്ചാൽ 50 ലക്ഷത്തിലധികം വരുമാനം നേടാൻ ഏകദേശം 21 വർഷമെടുക്കും.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)


35 വർഷത്തിനുള്ളിൽ പ്രതിമാസം 1,000 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ കോർപ്പസ് ഉറപ്പാക്കാം?

35 വർഷം കൊണ്ട് മൊത്തം നിക്ഷേപ തുക 4,20,000 രൂപയായിരിക്കും. അതായത് മൂലധന നേട്ടം 50,90,831 രൂപ ലഭിക്കും. ഇവിടെ വിരമിക്കൽ കോർപ്പസ് 55,10,831 രൂപയായിരിക്കും.

25 വർഷത്തിനുള്ളിൽ പ്രതിമാസം 3,000 രൂപ നിക്ഷേപിച്ചാൽ എത്ര സമാഹരിക്കാൻ കഴിയും?

25 വർഷം കൊണ്ട് മൊത്തം നിക്ഷേപ തുക 9,00,000 രൂപയായിരിക്കും. മൂലധന നേട്ടം 2,06,620 രൂപ ഉറപ്പാക്കാം. അതായത് നിങ്ങളുടെ വിരമിക്കൽ കോർപ്പസ് 51,06,620 രൂപയായിരിക്കും.

21 വർഷത്തിനുള്ളിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ റിട്ടയർമെൻ്റ് കോർപ്പസ് എത്രയാണ്?

21 വർഷത്തേക്ക് എല്ലാ മാസവും 5,000 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 12,60,000 രൂപയായിരിക്കും. മൂലധന നേട്ടം 39,55,034 രൂപയുമാണ്. ഇവിടെ വിരമിക്കൽ കോർപ്പസ് 52,15,034 രൂപയാണ്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.








Comment Form