Popular Post

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി
Stock Market

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി

ഓഹരിയുടെ ഇടിവിനു പിന്നിലെ കാരണങ്ങൾ ഇവ
Stock Market

ഓഹരിയുടെ ഇടിവിനു പിന്നിലെ കാരണങ്ങൾ ഇവ

ലിസ്റ്റിംഗ് നേട്ടത്തിന് നിക്ഷേപകർക്ക് അവസരമുണ്ടോ? അനലിസ്റ്റുകൾ പറയുന്നു
Stock Market

ലിസ്റ്റിംഗ് നേട്ടത്തിന് നിക്ഷേപകർക്ക് അവസരമുണ്ടോ? അനലിസ്റ്റുകൾ പറയുന്നു

ടാറ്റയുടെ ടൈറ്റന്‍ കുതിപ്പില്‍ മയങ്ങി നിക്ഷേപകര്‍

ടാറ്റയുടെ  ടൈറ്റന്‍  കുതിപ്പില്‍ മയങ്ങി നിക്ഷേപകര്‍

ടാറ്റ ഗ്രൂപ്പ് ഓഹരികളോട് എന്നും നിക്ഷേപകര്‍ക്ക് ഒരു പ്രത്യേക മമതയുണ്ട്. ഇതിനെ രത്തന്‍ ടാറ്റ വളര്‍ത്തിയെടുത്ത വിശ്വാസം എന്നു വിളിക്കുന്നതിലും തെറ്റില്ല. ഒരു ടാറ്റ ഓഹരിയെങ്കിലും ഇല്ലാത്ത പ്രമുഖ പോര്‍ട്ട്‌ഫോളിയോകള്‍ ഇല്ലെന്നു തന്നെ പറയാം. മ്യൂച്വല്‍ഫണ്ടുകള്‍ക്കും ടാറ്റ ഓഹരികളോട് അഗാധമായ പ്രണയമുണ്ട്.
മലയാളി നിക്ഷേപകരെ സംബന്ധിച്ചും ടാറ്റ ഓഹരികള്‍ പ്രിയപ്പെട്ടതാണ്. ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ഓഹരി വിപണിയെയും, സ്വര്‍ണ്ണപ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കുന്നതാണ്. 2025 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ (Q3 FY26) കമ്പനി കൈവരിച്ച 40 ശതമാനത്തിന്റെ വമ്പന്‍ വളര്‍ച്ച ഏവരെയും ആകര്‍ഷിക്കുന്നതാണ്.


സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ ടൈറ്റാന്‍ ജുവലറി ബിസിനസ് മാത്രം 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഉത്സവ സീസണും, വിവാഹങ്ങളും കമ്പനിക്ക് നല്‍കിയ സംഭാവ ചെറുതല്ല. സ്വര്‍ണ്ണവില 1 ലക്ഷം കവിഞ്ഞിട്ടും കേരളത്തിലടക്കം തനിഷ്‌ക് പോലുള്ള ബ്രാന്‍ഡുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല. ഇതിനു കാരണം ടാറ്റയോടുള്ള വിശ്വാസം തന്നെ.

ടാറ്റയുടെ ടൈറ്റാന്‍ മുന്നേറ്റത്തിന്റെ പ്രധാന ഉപഭോക്താവായി മാറുകയാണ് രേഖ ജുന്‍ജുന്‍വാല. അന്തരിച്ച ഇന്ത്യയുടെ ബിഗ്ബുള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും പ്രബലമായ ഓഹരികളില്‍ ഒന്നാണ് ടൈറ്റാന്‍. നിലവില്‍ ടാറ്റ ടൈറ്റാനില്‍ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയ്ക്ക് 5.3 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുണ്ട്. ഇത് നിലവിലെ ഓഹരി വിലയില്‍ ഏകദേശം 19,000 കോടി രൂപയെ സൂചിപ്പിക്കുന്നു.


കമ്പനിയുടെ മൂന്നാം പാദ കണക്കുകളും പ്രഖ്യാപനങ്ങളും പുറത്തുവന്നതോടെ ടൈറ്റാന്‍ ഓഹരികള്‍ 4,280 രൂപയെന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിക്കുകയുണ്ടായി. രാജ്യാന്തര തലത്തിലുള്ള ടൈറ്റന്റെ ബിസിനസ് ഏകദേശം 80 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തിയ പാദമാണ് കഴിഞ്ഞത്.

കേവലം ആഭരണങ്ങള്‍ക്കു പുറമേ വാച്ചുകള്‍, ഐ വെയര്‍ എന്നിവയും പോര്‍ട്ട്‌ഫോളിയോയില്‍ ശക്തിപ്രാപിക്കുകയാണ്. വാച്ചുകളുടെ വില്‍പനയില്‍ 13 ശതമാനം വര്‍ധനയും, ഐ വെയര്‍ വിഭാഗം 16 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. ബി-യോണ്‍ (beYon) എന്ന പേരില്‍ പുതിയ ലാബ്-ഗ്രൗണ്‍ ഡയമണ്ട് ബ്രാന്‍ഡും കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റ് പ്രേമികളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം മികച്ച നേട്ടം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡുകള്‍ കൂടി ലക്ഷ്യമിട്ടുള്ള ഈ നീക്കം വളരെ പ്രധാനപ്പെട്ടതു തന്നെയാണ്.


ടൈറ്റാന്റെ കഥ ഇങ്ങനെയൊക്കെ ആണെങ്കിലും സാധാരണക്കാരന്റെ ചോദ്യം ഇനി അവസരമുണ്ടോ എന്നതാകും. ഓഹരിയില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ശുഭപ്രതീക്ഷ തുടരുന്നുവെന്നതാണ് ഇതിനുള്ള ഉത്തരം. ഐസിഐസിഐ ഡയറക്ട് (ICICI Direct), ജെഎം ഫിനാന്‍ഷ്യല്‍ (JM Financial) തുടങ്ങിയ സ്ഥാപനങ്ങള്‍ ടൈറ്റന്‍ ഓഹരികള്‍ക്ക് \'ബൈ\' റേറ്റിംഗ് നല്‍കുന്നു. അതേസമയം സ്വര്‍ണ്ണവില മാറ്റങ്ങളും, വിപണിയിലെ ചാഞ്ചാട്ടങ്ങളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


സ്വര്‍ണ്ണം മാറ്റി വാങ്ങുന്നവര്‍ക്കായി ടൈറ്റന്‍ അവതരിപ്പിച്ച പുതിയ സ്‌കീമുകള്‍ വളരെ പോസിറ്റീവായി വിലയിരുത്തപ്പെടുന്നുണ്ട്. വരാനിരിക്കുന്ന വിവാഹ സീസണും, ടൈറ്റന്റെ ആഗോള വിപുലീകരണവും നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. പുതുതായി തുറന്ന 56 സ്റ്റോറുകള്‍ ടൈറ്റന്റെ വിപണിയിലെ ആധിപത്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അവസരങ്ങള്‍ ഉണ്ട് അത് വിനിയോഗിക്കണോ എന്നതു നിക്ഷേപകരുടെ യുക്തിയാണ്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form