ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നിക്ഷേപകരിലേയ്ക്ക് എത്തുന്നു
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസി ഐപിഒ നിക്ഷേപകര്‍ക്ക് ലോട്ടറിയാകുമോ? പുതിയ ജിഎംപി ട്രെന്‍ഡുകള്‍ എങ്ങനെ? ഐപിഒ പൂര്‍ണമായും ഒഎഫ്എസ് ആണെന്ന് നിങ്ങള്‍ക്ക് അറിയാമോ?
ICICI Prudential IPO: ഏറെ നാളുകള്‍ക്കു ശേഷം ഐസിഐസിഐ കുടുംബത്തില്‍ നിന്ന് മറ്റൊരു കൂട്ടുകെട്ട് കൂടി ഇന്ത്യന്‍ ഓഹരി വിപണികളിലേയ്ക്ക്. രാജ്യത്തെ മുന്‍നിര അസറ്റ് മാനേജ്മന്റ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ രംഗപ്രവേശത്തിനായി കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. പ്രസ്തുത ഐപിഒ ഈ മാസം 12 മുതല്‍ 16 വരെ നീണ്ടുനില്‍ക്കും.
2061 രൂപ മുതല്‍ 2165 രൂപ വരെയാണ് ഓഹരിയുടെ പ്രൈസ് ബാന്‍ഡ്. റീട്ടെയില്‍ നിക്ഷേപകര്‍ കുറഞ്ഞത് 6 ഓഹരികളുടെ ഒരു ലോട്ട് എങ്കിലും വാങ്ങേണ്ടതുണ്ട്. തുടര്‍ന്ന് 6 -ന്റെ ഗുണിതങ്ങളായി ഓഹരികള്‍ വാങ്ങിക്കാം. പ്രമോട്ടര്‍മാരുടെ കൈവശമുള്ള 4.89 കോടി ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. ഇതുവഴി ഏകദേശം 10,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യം വയ്്ക്കുന്നു.
ഐപിഒയില്‍ 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകര്‍ക്കും, 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്. 35% റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ളതാണ്. ഐപിഒ പൂര്‍ണ്ണമായും ഒരു ഓഫര്‍ ഫോന്‍ സെയില്‍ (ഒഎഫ്എസ്) ആണ്. അതായത് കമ്പനി ഒരു ഓഹരി പോലും പുതിയതായി പുറത്തിറക്കുന്നില്ല. പ്രൊമോട്ടറുടെ കൈവശമുള്ള ഓഹരിയാകും വില്‍ക്കുക. അതിനാല്‍ തന്നെ ലഭിക്കുന്ന തുക നേരിട്ട് ഓഹരി വില്‍ക്കുന്നവര്‍ക്ക് പോകും.
സംയുകത കൂട്ടുകെട്ടിലെ യുകെ പങ്കാളിയായ പ്രുഡന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റാണ് ഐപിഒയില്‍ ഓഹരികള്‍ വില്‍ക്കുന്നത്. 2025 ഡിസംബര്‍ 19 ഓഹരികള്‍ ലിസ്റ്റ് ചെയ്യും. വില്‍പ്പനയ്‌ക്കെത്തുന്ന മൊത്തം ഓഹരികളുടെ 5% അര്‍ഹരായ ഐസിഐസിഐ ബാങ്ക് ഓഹരി ഉടമകള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ഇന്ത്യയില്‍ മികച്ച വേരുകളുള്ള ഒരു മ്യൂച്വല്‍ഫണ്ട് ഹൗസാണി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസി.
പ്രസ്തുത ഓഹരികളുടെ മുഖവില 1 രൂപയാണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസിയില്‍ നിലവില്‍ ഐസിഐസിഐ ബാങ്കിന് 51% ഓഹരി പങ്കാളിത്തവും, പ്രുഡന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഹോള്‍ഡിംഗ് ലിമിറ്റഡിന് 49% ഓഹരി പങ്കാളിത്തവുമാണുള്ളത്. ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ്, പാസീവ് തുടങ്ങി വൈവിധ്യമാര്‍ന്ന് മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോ ഫണ്ട് ഹൗസ് കൈകാര്യം ചെയ്യുന്നു. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ് (പിഎംഎസ്), അള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ് (എഐഎഫ്), ഓഫ്‌ഷോര്‍ അഡൈ്വസറി സേവനങ്ങളും കമ്പനി നല്‍കുന്നു.
കമ്പനി മികച്ച ലാഭക്ഷമത കാണിക്കുന്നു. ആസ്തി കമ്പനി മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന്റെ തെളിവാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം ചെലവ് മൊത്തം വരുമാനത്തിന്റെ 29% മാത്രമാണ്.
2025 ഡിസംബര്‍ 10 ലെ ജിഎംപി അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ ലിസ്റ്റിംഗ് പ്രൈസ് 2,289 രൂപ (2,165 + 124 (ശരാശരി ജിഎംപി) ആകാം. അങ്ങനെയെങ്കില്‍ ലിസ്റ്റിംഗ് നേട്ടം 4- 7% ആയിരിക്കും. പക്ഷെ ജിഎംപി ഒരു ഇന്‍ഡിക്കേഷന്‍ മാത്രമാണ്. അതിനാല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form