ഈ ടാറ്റ ഓഹരിക്ക് സംഭവിച്ചതെന്ത്
ട്രെന്റ് ഓഹരികളിൽ കനത്ത ഇടിവ്. ഈ വർഷം 43% താഴ്ച്ചയാണുണ്ടായത്. ഇതോടെ കമ്പനിയുടെ മാർക്കറ്റ് ക്യാപ്പിൽ 1 ലക്ഷം കോടി രൂപയുടെ തകർച്ചയുണ്ടായി. അനലിസ്റ്റുകളുടെ വിലയിരുത്തൽ ഉൾപ്പെടെയുള്ള വിവരങ്ങൾ
ഒരു കാലത്ത് നിക്ഷേപകരെ ആവേശം കൊള്ളിച്ച ഒരു ടാറ്റ ഓഹരിയാണ് ട്രെന്റ് (Trent). മൾട്ടി ബാഗർ നേട്ടം നൽകിയ ചരിത്രമുള്ള ഈ സ്റ്റോക്ക് പക്ഷെ ഈ വർഷം 43% വരെ ഇടിവാണ് നേരിട്ടത്. ഇത്തരത്തിൽ കമ്പനിയുടെ 1 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് ക്യാപ്പാണ് \'ഒഴുകിപ്പോയത്\'. 2025 വർഷത്തിൽ നിഫ്റ്റി 50 സൂചികയിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ഓഹരിയായിട്ടാണ് ട്രെന്റ് മാറിയത്.
ഓഹരി വിലയിൽ സമീപ ദിവസങ്ങളിലും ഇടിവുണ്ടായതോടെ മാർക്കറ്റ് ക്യാപ് ആകെ 1 ലക്ഷം കോടി തൂഴ്ന്ന് 1.45 ലക്ഷം കോടി രൂപയിലെത്തി. വർഷങ്ങളോളം കരുത്തുറ്റ പ്രകടനം നടത്തിയതിന് ശേഷമാണ് ഈ വർഷം ഓഹരിയിൽ തിരുത്തലുണ്ടാകുന്നത്
ടാറ്റ ഗ്രൂപ്പിൽ ഈ വർഷം മോശം പ്രകടനം നടത്തിയ ഓഹരികളിൽ ഒന്നാമതാണ് ട്രെന്റിന്റെ സ്ഥാനം. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ഓഹരികൾ 22%, ടി.സി.എസ് 21% എന്നിങ്ങനെ താഴ്ച്ചയാണ് ഈ വർഷം ഇതുവരെ നേരിട്ടത്.
ട്രെന്റിന്റെ ഇടിവ് - പ്രധാന കാരണങ്ങൾ
അഗ്രസീവായ സ്റ്റോർ വികസനം, സെയിൽസിനെ നെഗറ്റീവായി ബാധിച്ചതായി അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. വിശാലാടിസ്ഥാനത്തിൽ ഉപഭോഗത്തിലുണ്ടായ കുറവ്, അർബൻ ഡിമാൻഡിലെ താഴ്ച്ച, വാല്യു ഫാഷൻ സെഗ്മെന്റിലെ തീവ്രമായ കിടമത്സരം എന്നിവയും തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു
സ്റ്റോർ നെറ്റ് വർക്കുകൾ അമിതമായി വികസിപ്പിച്ചതാണ് ട്രെന്റിന്റെ സെയിൽസ് വളർച്ച കുറയാൻ കാരണമായതെന്ന് ബെൺസ്റ്റെയിൻ അനലിസ്റ്റ് ജിഗ്നാൻഷു ഗോർ പറഞ്ഞു. നിലവിലുള്ള 58% സ്റ്റോറുകൾ പുതിയ സ്റ്റോറുകളുമായി ഒരേ നഗരത്തിൽ മത്സരത്തിൽ ഏർപ്പെടുന്ന സാഹചര്യമുണ്ടായി. പിൻകോഡ് അടിസ്ഥാനത്തിൽ 11% സ്റ്റോറുകൾക്കും ട്രെന്റിന്റെ തന്നെ മറ്റ് ഔട്ലെറ്റുകളോട് തന്നെ മത്സരിക്കേണ്ടി വന്നു. ഈ സാഹചര്യം പക്ഷെ 2026 സാമ്പത്തിക വർഷത്തോടെ മാറിയതായും അദ്ദേഹം വിലയിരുത്തുന്നു.
ഉപഭോഗത്തിൽ വന്ന കുറവ് ട്രെന്റിനെയും ദോഷകരമായി ബാധിച്ചതായി, നിരവധി ട്രെന്റ് ഓഹരികൾ ഹോൾഡ് ചെയ്യുന്ന, പി.എം.എസ് മാർസെലസ് സ്ഥാപകൻ സൗരഭ് മുഖർജി പറഞ്ഞു. അതെ സമയം, സെയിം സ്റ്റോർ സെയിൽസ് ഗ്രോത്തിൽ കമ്പനി റിലയൻസ് റീടെയിൽ, ആദിത്യ ബിർള ഫാഷൻ റീടെയിൽ എന്നിവയേക്കാൾ മികച്ച പ്രകടനം നടത്തി.
സർവ്വകാല ഉയരത്തിൽ നിന്ന് 40-45% തിരുത്തൽ വന്നത് വാല്യുവേഷൻ ന്യായീകരിക്കാവുന്ന നിലയിലെത്താൻ സഹായകമായതായും, 2026 വർഷത്തെടെ ഓഹരി വിലയിൽ തിരിച്ചു കയറ്റമുണ്ടാകാൻ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form