Popular Post

സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ
Stock Market

സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ആദ്യദിനം തന്നെ മികച്ച പ്രതികരണം

ആദ്യദിനം തന്നെ മികച്ച പ്രതികരണം

ഐ പി ഒയുടെ ആദ്യ ദിനത്തിൽ തന്നെ മീഷോ പൂർണമായും സബ്സ്ക്രോബ് ചെയ്യപ്പെട്ടു. കമ്പനി 5421 കോടി രൂപ സമാഹരിക്കാനാണ് എത്തിയത്. ഓഫർ ഫോർ സെയിൽ വഴി 1171 കോടി രൂപയും പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തു കൊണ്ട് 4250 കോടി രൂപയുമാണ് സ്വരൂപിക്കുന്നത്.


പ്രമുഖ ഇ കൊമേഴ്‌സ് പ്ലേറ്റ് ഫോമായ മീഷോയുടെ ഐ പി ഒയ്ക്ക് മികച്ച പ്രതികരണം. ഒന്നാം ദിവസമായ ഇന്ന് ആദ്യ മണിക്കൂറുകൾ കൊണ്ട് തന്നെ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഐ പി ഒ അവസാനിക്കുന്നത് ഡിസംബർ 5 വെള്ളിയാഴ്ചയാണ്. ഇഷ്യൂ വിലയായി 105 -111 രൂപ നിരക്കിലാണ് നിശ്ചയിച്ചിരുന്നത്.


കമ്പനി 5421 കോടി രൂപ സമാഹരിക്കാനാണ് എത്തിയത്. ഇതിൽ പുതിയതായി 38.29 കോടി ഓഹരികളാണ് ഇഷ്യൂ ചെയ്തത്. പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തുകൊണ്ട് 4250 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഓഫർ ഫോർ സെയിൽ വഴി 10 .55 കോടി ഓഹരികൾ അനുവദിച്ചു കൊണ്ട് 1171 കോടി രൂപ സമാഹരിക്കും.

ഇന്ന് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർ 16 ശതമാനമാണ് സബ്സ്ക്രൈബ് ചെയ്തത്. ഇൻസ്റ്റിറ്റ്യുഷണൽ ഇതര നിക്ഷേപകരുടെ ഭാഗത്തു നിന്നും 1.26 മടങ് സബ്‌സ്‌ക്രിപ്‌ഷൻ ആദ്യ ദിനം ലഭിച്ചു. റീട്ടെയിൽ മിക്സെപക്രുഡ് ഭാഗത്തു നിന്നും 3 .15 മടങ് അധിക സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിച്ചത്.


ഐ പി ഒയ്ക്ക് മുൻപായി ആങ്കർ നിക്ഷേപകരിൽ നിന്ന് 2439 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ബ്ലാക്ക് റോക്ക്, ഫിഡെലിറ്റി ഫണ്ട്സ് , സിങ്കപ്പൂർ ഗവണ്മെന്റ്, ഗോൾഡ്മാൻ സാച്ച്സ്, മോർഗൻ സ്റ്റാൻലി, എസ ബി ഐ മ്യൂച്ചൽ ഫണ്ട്, യു ടി ഐ മ്യൂച്ചൽ ഫണ്ട്, മോത്തിലാൽ ഒസ്വാൾ മ്യൂച്ചൽ ഫണ്ട്, ആക്സിസ് മ്യൂച്ചൽ ഫണ്ട്, ടാറ്റ മ്യൂച്ചൽ ഫണ്ട്, എച്ച് എസ ബി സി മ്യൂച്ചൽ ഫണ്ട്, ബന്ധൻ മ്യൂച്ചൽ ഫണ്ട് എന്നിങ്ങനെയുള്ളവരാണ് കഴിഞ്ഞ ദിവസം നിക്ഷേപം നടത്തിയത്.

റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 135 ഓഹരികളാണ് വാങ്ങാൻ സാധിക്കുക. മൊത്തം ഇഷ്യൂ സൈസിൽ75 ശതമാനവും ക്വാളിഫൈഡ് നിക്ഷേപകർക്കയാണ് മാറ്റി വച്ചിരിക്കുന്നത് . 10 ശതമാനം മാത്രമാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റി വച്ചത്.


ഗ്രേ മാർക്കറ്റ് പ്രീമിയം

പല റിപോർട്ടുകൾ പ്രകാരം ലിസ്റ്റ് ചെയ്യപ്പെടാത്ത മീഷോയുടെ ഓഹരികൾ ഉയർന്ന പ്രീമിയത്തിലാണ് വ്യാപാരം ചെയുന്നത്. നിലവിൽ ഓഹരികൾ 160 രൂപ റേഞ്ചിലാണ് വ്യാപാരം ചെയുന്നത്. ഇഷ്യൂ വിലയിൽ നിന്നും 44.14 ശതമാനത്തിന്റെ പ്രീമിയത്തിലാണ് ഓഹരികൾ വ്യാപാരം ചെയ്തത്. ഇത് ലിസ്റ്റിംഗ് ദിനത്തിലും നേട്ടത്തിൽ തുടങ്ങുമെന്നതിന്റെ സൂചനകളാണ് നൽകുന്നത്.

ക്ലൗഡ് ഇൻഫ്രാസ്ട്രച്ചറുടെ വികസനത്തിനും, മാർക്കറ്റിംഗ്, ബ്രാൻഡ് വിപുലീകരത്തിനും, ഏറ്റെടുക്കലുകളും മറ്റു കോർപറേറ്റ് പ്രവർത്തങ്ങൾക്കും വേണ്ടി സമാഹരിക്കുന്ന തുക ചിലവഴിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form