Popular Post

മിന്നിച്ച ജി.ഡി.പി കണക്കുകൾ
Stock Market

മിന്നിച്ച ജി.ഡി.പി കണക്കുകൾ

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്
Stock Market

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം
Stock Market

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം

കേരളത്തിലെ സ്വർണ്ണ വില ഉടൻ കുതിക്കുമോ

കേരളത്തിലെ സ്വർണ്ണ വില ഉടൻ കുതിക്കുമോ

ആ​ഗോള തലത്തിൽ സ്വർണ്ണ വില വർധിച്ചതാണ് കേരളത്തിലും കഴിഞ്ഞ മാസങ്ങളിൽ നിരക്ക് ഉയരാൻ കാരണം. യു.എസ് ഫെഡ് പലിശ കുറച്ചാൽ ഇനിയും വില ഉയരാം. സമീപ കാല ട്രെൻഡുകൾ അടക്കമുള്ള വിലയിരുത്തൽ

ഇക്കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ കേരളത്തിലെ സ്വർണ്ണ വിലയിൽ വലിയ വർധനയാണുണ്ടായത്. എന്നാൽ ഒക്ടോബർ അവസാന വാരം മുതൽ ട്രെൻഡ് മാറി. തുടർച്ചയായ കുതിപ്പിന് ശമനമായി. എന്നാൽ സാധാരണ ഉണ്ടാകുന്നതു പോലെ വലിയ ഒരു ഇടിവിലേക്ക് വില പോയിട്ടുമില്ല. സ്വർണ്ണ വിലയിലെ സമീപ കാല ട്രെൻഡ്, വില വർധനവിനുള്ള സാധ്യതകൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.


വില വർധനവിന്റെ കാരണങ്ങൾ

രാജ്യാന്തര സ്വർണ്ണ വിലയിലെ കുതിപ്പാണ് കേരളത്തിലും വില വർധിക്കാൻ കാരണമായത്. ആഗോള തലത്തിൽ വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതവാസ്ഥകൾ, സെപ്റ്റംബറിൽ യു.എസ് കേന്ദ്ര ബാങ്കായ ഫെഡ് പലിശ കുറച്ചത്, ജിയോ പൊളിറ്റിക്കൽ സംഘർഷങ്ങൾ, ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെയും, ചൈനയിലെയും വർധിച്ച ഡിമാൻഡ്, ഡോളറിനെതിരെ രൂപയുടെ വീഴ്ച്ച, ഡോളർ സൂചികയുടെ ഇടിവ്, യു.എസ് ബോണ്ട് യീൽഡിലെ താഴ്ച്ച എന്നിവയെല്ലാം ഒരുമിച്ച് സ്വർണ്ണ വിലയ്ക്ക് തീ കൊളുത്തുകയായിരുന്നു.




കത്തിക്കയറിയ നിരക്കുകൾ

ഇത്തരത്തിൽ, 2025 ഒക്ടോബർ 28ാം തിയ്യതി രാജ്യാന്തര സ്വർണ്ണ വില ട്രോയ് ഔൺസിന് 4,381.58 ഡോളർ എന്ന സർവ്വകാല ഉയരം തൊട്ടു. ഒക്ടോബറിലാണ് സംസ്ഥാനത്തെ സ്വർണ്ണ വിലയും ചരിത്രത്ിതലെ സർവ്വകാല ഉയരത്തിലെത്തിയത്. ഒക്ടോബർ 17, 21 (രാവിലെ) തിയ്യതികളിൽ കേരളത്തിലെ സ്വർണ്ണ വില പവന് 97,360 രൂപ, ഗ്രാമിന് 12,170 രൂപ നിലവാരങ്ങളിലേക്കാണ് ഉയർന്നത്.

താഴുന്ന വില

പിന്നീടിങ്ങോട്ട് വില ഇടിഞ്ഞു. നവംബർ 5ാം തിയ്യതി 90,000 രൂപ നിലവാരത്തിന് താഴെ,പവന് 89,080 രൂപയിലേക്കാണ് നിരക്കുകൾ താഴ്ന്നത്. എന്നാൽ താഴെ നിലകളിൽ ഡിമാൻഡ് ഉണ്ടാകുന്ന പ്രവണത ആഗോള തലത്തിൽ വീണ്ടും സ്വർണ്ണത്തിന് കരുത്തേകി.


ഇതിന്റെ ചുവടു പിടിച്ച് കേരളത്തിലും വില കയറി. നവംബർ 13ന് ഈ മാസത്തെ ഉയരമായ 94,320 രൂപയിലേക്ക് സ്വർണ്ണം കയറി. വീണ്ടും വിലയിൽ ചാഞ്ചാട്ടങ്ങളുണ്ടാവുകയും നിലവിൽ ഇന്ന് നവംബർ 20ന് വൈകുന്നേരം 91,120 രൂപയിലേക്ക് പവൻ വില എത്തി നിൽക്കുകയും ചെയ്യുന്നു

സ്വർണ്ണ വില ഇനിയും വർധിക്കുമോ?

സമീപ ഭാവിയിൽ, ഡിസംബറിൽ നടക്കാനിരിക്കുന്ന ഫെഡ് യോഗമാണ് സ്വർണ്ണത്തിന്റെ ഹ്രസ്വകാല ട്രെൻഡ് തീരുമാനിക്കുക. ഫെഡ് പലിശ കുറച്ചാൽ അത് വീണ്ടും സ്വർണ്ണക്കുതിപ്പിന് കാരണമാകും. ആഗോള തലത്തിൽ സംഘർഷങ്ങൾ വർധിച്ചാലും, വ്യാപാര യുദ്ധം വീണ്ടും രൗദ്രഭാവം പൂണ്ടാലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് ഡിമാൻഡ് വർധിക്കും. ഇങ്ങനെയല്ലെങ്കിൽ വലിയ കയറ്റിറക്കങ്ങളില്ലാതെ റേഞ്ച് വ്യാപാരം തുടരാനാണ് സാധ്യതയെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form