Popular Post

സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ
Stock Market

സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

കാലിടറി ബി.എസ്‍.എൻ.എൽ.

കാലിടറി ബി.എസ്‍.എൻ.എൽ.

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബി.എസ്.എൻ.എൽ ) 2025 സെപ്റ്റംബർ പാദത്തിൽ നഷ്ടം നേരിട്ടു. നടപ്പ് സാമ്പത്തിക വർഷത്തിലെ തുടർച്ചയായ രണ്ടാം പാദത്തിലാണ് കമ്പനി തിരിച്ചടി നേരിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാദങ്ങളിൽ തിരിച്ചു വരവിന്റെ സൂചനകൾ പ്രകടമാക്കിയതിന് ശേഷമാണ് കമ്പനി നഷ്ടം നേരിട്ടിരിക്കുന്നത്.

2025 സെപ്റ്റംബർ പാദത്തിൽ കമ്പനിക്ക് 1,357 കോടി രൂപയുടെ അറ്റ നഷ്ടമാണുണ്ടായത്. തൊട്ടു മുമ്പത്തെ, 2025 ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 1,048 കോടി രൂപയുടെയും, കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിലുണ്ടായ 1,241.7 കോടി രൂപയുടെയും അറ്റ നഷ്ടങ്ങളേക്കാൾ കൂടുതലാണിത്.


കമ്പനിയുടെ \'Depreciation & Amortization\' ചിലവുകൾ വർധിച്ചതാണ് നഷ്ടം ഉയരാനുണ്ടായ പ്രധാന കാരണങ്ങൾ. നെറ്റ് വർക്ക് ഓപ്പറേറ്റിങ് ചിലവുകൾ, ഫിനാൻസ് കോസ്റ്റ് എന്നിവയും മറ്റ് ഘടകങ്ങളാണ്. 2025 സെപ്റ്റംബർ പാദത്തിലെ depreciation and amortization ചിലവുകൾ 2,477 കോടി രൂപ എന്ന നിലയിലാണ്. ഇത് കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തേക്കാൾ 57%, 2025 ജൂൺ പാദത്തേക്കാൾ 14.5% എന്നിങ്ങനെ കൂടുതലാണ്.

2025 ജൂൺ പാദത്തെ അപേക്ഷിച്ച്, സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 6.6% ഉയർന്ന് 5,166.7 കോടി രൂപയിലെത്തി. കമ്പനി 4G സേവനങ്ങൾ അവതരിപ്പിച്ചതും, മൊബൈൽ ഫോൺ സേവനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് വർധിച്ചതുമാണ് നേട്ടമായത്.


2025 സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം ബി.എസ്.എൻ,എല്ലിന് 92.3 മില്യൺ സബ്സ്ക്രൈബേഴ്സാണുള്ളത്. ഇന്ത്യയിലെ മുൻനിര സ്വകാര്യ ടെലികോം കമ്പനികളായ ജിയോ (506 മില്യൺ), എയർടെൽ (364 മില്യൺ), വോഡഫോൺ ഐഡിയ (196.7 മില്യൺ) എന്നിവയുടെ ഉപയോക്താക്കളുടെ എണ്ണത്തേക്കാൾ കുറവാണിത്.

മുന്നോട്ട് പോകുമ്പോൾ കമ്പനി ലാഭം കൈവരിക്കുമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ മാത്രം കമ്പനി 25,000 കോടി രൂപയുടെ മൂലധനച്ചിലവുകൾ നടത്തി. എന്നാൽ 2,500 കോടി രൂപ Depreciation ഇനത്തിൽ ചിലവ് വന്നതായും അദ്ദേഹം അറിയിച്ചിരുന്നു


2025 സാമ്പത്തിക വർഷത്തിൽ 23,000 കോടി രൂപയുടെ വരുമാനമായിരുന്നു കമ്പനി നേടിയത്. നടപ്പ് സാമ്പത്തിക വർഷം 20% ഉയരത്തിൽ 27,500 കോടി രൂപയുടെ വരുമാനം നേടുകയാണ് ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യം.

ടെലികോം കമ്പനികളെ സംബന്ധിച്ച് ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം Average Revenue Per User (ARPU) പ്രധാനമാണ്. 2025 സെപ്റ്റംബർ പാദത്തിൽ, തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ ARPU 81 രൂപയിൽ നിന്ന് 91 രൂപയായി വർധിച്ചിട്ടുണ്ട്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form