Popular Post

മിന്നിച്ച ജി.ഡി.പി കണക്കുകൾ
Stock Market

മിന്നിച്ച ജി.ഡി.പി കണക്കുകൾ

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്
Stock Market

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം
Stock Market

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര

ഏഷ്യൻ പെയിന്റ്സ് ഓഹരികൾ നിലവിൽ തിരിച്ചു കയറുന്ന കാഴ്ച്ചയാണ് ഓഹരി വിപണിയിലുള്ളത്. വിപണി മത്സരത്തിന്റെ തീവ്രത കുറഞ്ഞതും, കമ്പനിയുടെ മികച്ച രണ്ടാം പാദഫലങ്ങളും ഇതിന് പ്രധാന കാരണങ്ങളാണ്

മുൻകാലത്ത് നിക്ഷേപകർക്ക് വലിയ നേട്ടം നൽകിയ ചരിത്രമുള്ള ഒരു ഓഹരിയാണ് ഏഷ്യൻ പെയിന്റ്സ് (Asian Paints). കഴിഞ്ഞ ഒരു വർഷമായി താഴേക്ക് ഇറങ്ങിയിരുന്ന ഓഹരി ഇപ്പോൾ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുന്ന സാഹചര്യമാണ്. കഴിഞ്ഞ ഒരു മാസത്തിൽ 25% റാലിയാണ് ഈ ഓഹരിയിലുണ്ടായത്. ഇന്ന്, വാരാന്ത്യത്തിൽ 2,009.30 രൂപ എന്ന 52 ആഴ്ച്ചകളിലെ പുതിയ ഉയരത്തിലേക്കും ഓഹരി വില കയറിയിട്ടുണ്ട്.




2024 വർഷത്തിൽ 33% ഇടിവ് നേരിട്ടതിന് ശേഷമാണ് ഓഹരി \'യു ടേൺ\' എടുത്തിരിക്കുന്നത്. ഏഷ്യൻ പെയിന്റ്സിന്റെ പുതിയ, കരുത്തുറ്റ എതിരാളിയായ ബിർള ഒപസിന്റെ ബിസിനസ് സാഹചര്യങ്ങളും ഓഹരി വിലയിലും പ്രതിഫലിച്ചതായി അനലിസ്റ്റുകൾ വിലയിരുത്തുന്നു.

ബിർളയുടെ കടന്നു വരവ്
2024 ഫെബ്രുവരിയിൽ \'Birla Opus\' എന്ന പുതിയ കമ്പനിയുടെ പ്രഖ്യാപനമുണ്ടായത് ഏഷ്യൻ പെയിന്റ്സ് ഓഹരികളെ സമ്മർദ്ദത്തിലാക്കിയിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ബിസിനസ് പ്രകടനം മോശമായതും തിരിച്ചടിയായി. 2024 ഒക്ടോബറിൽ ഓഹരിയുടെ പതനം വേഗത്തിലായിരുന്നു.


ബിർളയുടെ കടന്നു വരവ് ഏഷ്യൻ പെയിന്റ്സിന്റെ വിപണി വിഹിതത്തിൽ ഇടിവുണ്ടാക്കുമെന്നും, പെയിന്റ് വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും അനലിസ്റ്റുകൾ വിലയിരുത്തി. പിന്നീട് ഈ കണക്കുകൂട്ടൽ ശരിയാകുന്ന കാഴ്ച്ചയുമുണ്ടായി.

ഡെക്കറേറ്റീവ് പെയിന്റ് സെഗ്മെന്റിൽ ഏഷ്യൻ പെയിന്റ്സിന്റെ വിപണി വിഹിതം 2024 സെപ്റ്റംബറിൽ 59% ആയിരുന്നത് 2025 സെപ്റ്റംബറിൽ 54% ആയി കുറഞ്ഞു. സമാന കാലയളവിൽ ബിർള ഒപസിന്റെ വിപണി വിഹിതം 6.6% ഉയരുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഇതേത്തുടർന്ന് ഏഷ്യൻ പെയിന്റ്സ് ഓഹരി വില 2024 സെപ്റ്റംബറിലെ, 52 ആഴ്ച്ചകളിലെ ഉരങ്ങളിൽ നിന്ന് 2025 മാർച്ചിൽ 52 ആഴ്ച്ചകളിലെ താഴ്ച്ചയിലെത്തി.



തിരിച്ചു കയറുന്ന ഓഹരി വില
കഴിഞ്ഞ ഒരു വർഷത്തിൽ പെയിന്റ് വ്യവസായത്തിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ബിർളയ്ക്ക് പുറമെ അക്സോ നോബെൽ എന്ന കമ്പനിയുടെ വലിയ ഒരു ഭാഗം ഓഹരികൾ ഏറ്റെടുത്തു കൊണ്ട് ജെ.എസ്.ഡബ്ല്യു പെയിന്റ്സും വിപണിയിൽ കരുത്ത് നേടി.

ഏഷ്യൻ പെയിന്റ്സിന് പിന്നിൽ ഇൻഡസ്ട്രിയിലെ രണ്ടാമത്തെ വലിയ ശേഷിയോടെയാണ് ബിർള കടന്നു വന്നത്. ബിർളയുടെ അഗ്രസീവായ പ്രൈസിങ് തന്ത്രങ്ങളും, മാർക്കറ്റിങ്ങും ഏഷ്യൻ പെയിന്റ്സിന്റെ വിപണി വിഹിതത്തിൽ ഇടിവുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടു.


എന്നാൽ നിലവിൽ വിപണിയിലെ മത്സരത്തിന്റെ തീവ്രത കുറഞ്ഞിരിക്കുകയാണ്. ഡീലർമാർക്ക് 10% അധിക ഗ്രാം നൽകുക, ഉപഭോക്താക്കൾക്ക് വലിയ തോതിൽ വില കുറച്ചു നൽകുക എന്നീ സ്കീമുകൾ ബിർള ഒപസ് പിൻവലിച്ചിരിക്കുകയാണ്. ബിർള സി.ഇ.ഒയുടെ രാജിയും ഫലത്തിൽ ഏഷ്യൻ പെയിന്റ്സിന് നേട്ടമായി മാറി.

മികച്ച രണ്ടാം പാദഫലങ്ങളും,വിശാലമായ നെറ്റ് വർക്കും, ബ്രാൻഡിന്റെ കരുത്തും ഏഷ്യൻ പെയിന്റ്സ് ഓഹരികളിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കാൻ കാരണമായ മറ്റ് കാരണങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.



Comment Form