Popular Post

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം
Stock Market

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം

പ്രധാന ബിസിനസ് ഐ.പി.ഒ മാനേജ്മെന്റ് അറ്റാദായത്തിൽ കുതിപ്പ്
Stock Market

പ്രധാന ബിസിനസ് ഐ.പി.ഒ മാനേജ്മെന്റ് അറ്റാദായത്തിൽ കുതിപ്പ്

എപ്പോഴാണ് മ്യൂച്ചൽ ഫണ്ട് ഒഴിവാക്കേണ്ടത്
Stock Market

എപ്പോഴാണ് മ്യൂച്ചൽ ഫണ്ട് ഒഴിവാക്കേണ്ടത്

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം

ഐ പി ഒ മാർകെറ്റിൽ ഈ ആഴ്ച മറ്റൊരു കമ്പനി കൂടി ഐപിഒയ്ക്കെത്തുന്നു. നവംബർ 13 വ്യാഴാഴ്ചയാണ് ഐ പി ഒ ആരംഭിക്കുന്നത്. ഓഹരി ഒന്നിന് 216 -228 രൂപ നിരക്കിലാണ് ഓഹരിയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.


സോളാർ പവർ സൊല്യൂഷൻസ് നൽകുന്ന കമ്പനി ഫുജിയാമ പവർ വിപണിയിലേക്കെത്തുന്നു. നവംബർ 13 മുതൽക്കാണ് കമ്പനിയുടെ ഐ പി ഒ ആരംഭിക്കുന്നത്. നവംബർ 17 നു ഐ പി ഒ അവസാനിപ്പിക്കും. ഓഹരി ഒന്നിന് 216 -228 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് തീരുമാനിച്ചിരിക്കുന്നത്. കമ്പനി 828 കോടി രൂപ സമാഹരിക്കാനാണ് വിപണിയിലെത്തുന്നത്. ഇതിൽ 600 കോടി രൂപ പുതിയ ഓഹരികൾ അനുവദിച്ചു കൊണ്ട് സമാഹരിക്കും. ശേഷിക്കുന്ന 228 കോടി രൂപ ഓഫർ ഫോർ സെയിൽ വഴിയും സ്വരൂപിക്കും. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫുജിയാമ പവർ മധ്യപ്രദേശിൽ പുതിയ നിർമാണ യുണിറ്റ് ആരംഭിക്കുന്നതിനു വേണ്ടിയാണ് സമാഹരിക്കുന്ന തുക പ്രധാനമായും വിനിയോഗിക്കുക. ഒപ്പം കടം തിരിച്ചടക്കുന്നതിനും, മറ്റു കോർപറേറ്റ് നടപടികൾക്കും തുക ഉപയോഗിക്കും. നവംബർ 20 നു ബി എസ് ഇയിലും, എൻ എസ് ഇ യിലും ഓഹരി ലിസ്റ്റ് ചെയ്യപ്പെടും.




മോത്തിലാൽ ഒസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്‌വൈസേഴ്സ് ആണ് ഐ പി ഒ കൈകാര്യം ചെയുന്നത്. റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 65 ഓഹരികൾ ബിഡ് ചെയ്യാൻ സാധിക്കും. അപ്പർ പ്രൈസ് വച്ച് നോക്കുമ്പോൾ 14820 രൂപയാണ് ഇതിനായി ആവശ്യം പരമാവധി 13 ലോട്ടുകളാണ് നിക്ഷേപകർക്ക് വാങ്ങാൻ സാധിക്കുക. 845 ഓഹരികളാണ് ഇതിലുണ്ടാവുക. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർക്ക് 50 ശതമാനം വരെയാണ് റിസേർവ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റ്യുഷണൽ ഇതര നിക്ഷേപകർക്ക് 15% റിസേർവ് ചെയ്തിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപകർക്ക് ഇഷ്യൂ സൈസിന്റെ 35 ശതമാനവും മാറ്റി വച്ചിട്ടുണ്ട്.


കമ്പനിയെ കുറിച്ച്

റൂഫ് ടോപ്പ് സോളാർ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്ന സോളാർ ഉത്പന്നങ്ങളാണ് ഫ്യൂജിയാമ പവർ സിസ്റ്റം നിർമിക്കുന്നത്. സോളാർ ഇൻവെർട്ടേഴ്‌സ്, സോളാർ പാനൽ, ലിഥിയം അയേൺ ബാറ്ററി, ട്യൂബുലാർ ബാറ്ററി, മറ്റു പവർ മാനേജ്‌മെന്റ് യൂണിറ്റുകൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങൾ. 2017 ലാണ് കമ്പനി സ്ഥാപിച്ചത്. ഉത്തർ പ്രദേശ്, നോയിഡ, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് കമ്പനിയുടെ നിർമാണ യൂണിറ്റുള്ളത്. യുഎസ്എ, ബംഗ്ലാദേശ്, യുഎഇ , എന്നിവിടങ്ങളിലേക്ക് കമ്പനി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
ശക്തമായ ഡിസ്‌ട്രിബ്യുഷൻ ബേസ് കമ്പനിക്കുണ്ട്. നിലവിൽ 725 ഡിസ്ട്രിബ്യുട്ടേഴ്സ്, 5500 ഡീലർമാർ, 1100 ഫ്രാഞ്ചൈസി, 600 സർവീസ് എൻജിനിയർമാർ എന്നിവയാണുള്ളത്.

ഫിനാഷ്യൽ പ്രകടനം വിലയിരുത്തുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 67 ശതമാനം വർധിച്ചതായി കാണാം. 2024 സാമ്പത്തിക വർഷത്തിൽ 927 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം ആയപ്പോഴേക് 1550 കോടി രൂപയായി വർധിച്ചു. നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 245 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ലാഭം 45 കോടി രൂപയിൽ നിന്ന് 156 കോടി രൂപയായി വർധിച്ചു.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form