Popular Post

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം
Stock Market

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം

പ്രധാന ബിസിനസ് ഐ.പി.ഒ മാനേജ്മെന്റ് അറ്റാദായത്തിൽ കുതിപ്പ്
Stock Market

പ്രധാന ബിസിനസ് ഐ.പി.ഒ മാനേജ്മെന്റ് അറ്റാദായത്തിൽ കുതിപ്പ്

എപ്പോഴാണ് മ്യൂച്ചൽ ഫണ്ട് ഒഴിവാക്കേണ്ടത്
Stock Market

എപ്പോഴാണ് മ്യൂച്ചൽ ഫണ്ട് ഒഴിവാക്കേണ്ടത്

പ്രധാന ബിസിനസ് ഐ.പി.ഒ മാനേജ്മെന്റ് അറ്റാദായത്തിൽ കുതിപ്പ്

പ്രധാന ബിസിനസ് ഐ.പി.ഒ മാനേജ്മെന്റ് അറ്റാദായത്തിൽ കുതിപ്പ്

ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ 22574% അറ്റാദായം നേടിയ കമ്പനിയാണ് ഡാം ക്യാപിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റ‍ഡ്. ഓഹരി വില 261.80 രൂപയാണ്. അണ്ടർ വാല്യുവേഷനിലുള്ള കമ്പനി ഐ.പി.ഒ മാർക്കറ്റിലെ പ്രമുഖ കമ്പനിയാണ്

അറ്റാദായത്തിൽ ഭീമമായ വർധന നേടി ശ്രദ്ധാ കേന്ദ്രമായ സ്മാൾക്യാപ് ഓഹരിയാണ് ഡാം ക്യാപിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റ‍ഡ് (Dam Capital Advisors Limited). 2025 സെപ്റ്റംബർ പാദത്തിൽ, YoY അടിസ്ഥാനത്തിൽ 22,574% വർധനയാണ് അറ്റാദായത്തിലുണ്ടായത്. ഇതേത്തുടർന്ന് വെള്ളിയാഴ്ച്ച ഓഹരി വില ഇൻട്രാ ഡേ അടിസ്ഥാനത്തിൽ 12% വരെ കുതിച്ചുയർന്നു. തുടർന്ന് 2.79% നേട്ടത്തോടെ 261.80 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തിരിക്കുന്നത്. ഐ.പി.ഒ മാനേജ് ചെയ്യുന്നതിൽ മുൻനിരൽ നിൽക്കുന്ന അണ്ടർവാല്യുവേഷനിലുള്ള കമ്പനിയാണിത്.


ഡാം ക്യാപിറ്റൽ അഡ്വൈസേഴ്സ്

ഫിനാൻസ്-ഇൻവെസ്റ്റ്മെന്റ് മേഖലയിൽ ബിസിനസ് ചെയ്യുന്ന കമ്പനിയാണിത്. ക്യാഷ് & ഡെറിവേറ്റീവ് സെഗ്മെന്റുകളിൽ സ്റ്റോക്ക് ബ്രോക്കിങ് സേവനങ്ങൾനൽകുന്നു. എൻ.എസ്.ഇ, ബി.എസ്.ഇ എക്സ്ചേഞ്ചുകളിൽ മെംബർഷിപ്പുണ്ട്. വിദേശ-ആഭ്യന്തര നിക്ഷേപകർക്കും സ്റ്റോക്ക് ബ്രോക്കിങ് സേവനങ്ങൾ നൽകുന്ന കമ്പനിക്ക് സെബി രജിസ്ട്രേഷനുമുണ്ട്.

അടിസ്ഥാന വിവരങ്ങൾ

മാർക്കറ്റ് ക്യാപ്: 1,861 കോടി രൂപയാണ്സ്റ്റോക്ക് പി/ഇ- 16.6, ഇൻഡസ്ട്രി പി/ഇ- 17.4 നിലവാരങ്ങളിലാണ്. ഇത് ഓഹരി അണ്ടർ വാല്യുവേഷനിലാണെന്ന സൂചന നൽകുന്നു. ROE, ROCE എന്നിവ യഥാക്രമം 49.2%, 64.8% എന്നിങ്ങനെയാണ്.ഡെറ്റ്-ടു-ഇക്വിറ്റി 0.01, ഇ.പി.എസ് 15.9 രൂപ നിലവാരങ്ങളിലാണ്.



സെപ്റ്റംബർ പാദഫലങ്ങൾ

2025 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 30.88 കോടി രൂപയാണ്. തൊട്ടു മുമ്പത്തെ വർഷത്തെ സെപ്റ്റംബർ പാദത്തിലെ 63.32 കോടിയേക്കാൾ 69.06% വർധനവാണിത്. ഇക്കാലയളവിൽ EBITDA 33.86 കോടി രൂപയിൽ നിന്ന് 124.14% ഉയർന്ന് 75.9 കോടിയിലെത്തി.


സമാന കാലയളവിൽ അറ്റാദായം 0.23 കോടി രൂപയിൽ നിന്ന് 22,574% എന്ന തോതിൽ കുതിച്ചുയർന്ന് 52.15 കോടി രൂപയിലുമെത്തി. തൊട്ടു മുമ്പത്തെ ജൂൺ പാദത്തിലെ 21.67 കോടി രൂപയേക്കാൾ 140.7% വർധനയാണിത്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1 FY26) 9 ഐ.പി.ഒകൾ, 2 ക്യു.ഐ.പികൾ, 1 ഒ.എഫ്.എസ്, 1 പ്രിഫറൻഷ്യൽ ഇഷ്യു, 1 ബൈ ബാക്ക്, വിവിധ സെക്ടറുകളിലായി നിരവധി ബ്ലോക്ക് ഡീലുകൾ തുടങ്ങി 17 പ്രധാന വിനിമയങ്ങളാണ് കമ്പനി നടത്തിയത്.

2025 സെപ്റ്റംബർ പാദത്തിൽ മാത്രം 13,695 കോടി രൂപ കമ്പനി സമാഹരിച്ചു. ഇകഷ്യു കൗണ്ട് പ്രകാരം ഇത് ഐ.പി.ഒ വിപണിയുടെ 18% എന്ന തോതാണ്. ഇക്കാലയളവിൽ 50ൽ 9 ഐ.പി.ഒകൾ മാനേജ് ചെയ്തു.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form