Popular Post

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര
Stock Market

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര

35000 കോടിയുടെ ധനസമാഹരണം നടത്തും
Stock Market

35000 കോടിയുടെ ധനസമാഹരണം നടത്തും

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം
Stock Market

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം

ടൈറ്റൻ, എയർടെൽ, ടാറ്റ കൺസ്യൂമർ, അംബുജ സിമന്റ്സ്; സെപ്റ്റംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചു

ടൈറ്റൻ, എയർടെൽ, ടാറ്റ കൺസ്യൂമർ, അംബുജ സിമന്റ്സ്; സെപ്റ്റംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്ത് കോർപറേറ്റ് ഫലപ്രഖ്യാപനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെ ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, അംബുജ സിമന്റ്സ് എന്നീ കമ്പനികളുടെ പാദഫലങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് നൽകിയിരിക്കുന്നത്

നിലവിൽ ഇന്ത്യയിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലപ്രഖ്യാപനങ്ങളുടെ സീസണാണ്. ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, അംബുജ സിമന്റ്സ് എന്നീ മുൻനിര കമ്പനികളുടെ സെപ്റ്റംബർ പാദഫലങ്ങൾ സംബന്ധിച്ച പ്രധാന വിവരങ്ങളാണ് ഇവിടെ നൽകുന്നത്.


1. ടൈറ്റൻ കമ്പനി
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ജ്വല്ലറി-ലൈഫ് സ്റ്റൈൽ ബ്രാൻഡാണിത്. 2025 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 1,006 കോടി രൂപയാണ്. YoY അടിസ്ഥാനത്തിൽ 705 കോടി രൂപയിൽ നിന്ന് 43% വർധനവാണിത്. സമാന കാലയളവിൽ കമ്പനിയുടെ വരുമാനം 13,215 കോടി രൂപയിൽ നിന്ന് 25% ഉയർന്ന് 16,534 കോടി രൂപയിലെത്തി.

ഇതേ കാലയളവിൽ കമ്പനിയുടെ ഓപ്പറേറ്റിങ് മാർജിൻ 7.8% എന്ന നിലയിൽ നിന്ന് 9.3% എന്ന തോതിലെത്തി. ശക്തമായ ഫെസ്റ്റിവൽ ഡിമാൻഡ് കമ്പനിക്ക് നേട്ടമായി മാറി. ജ്വല്ലറി സെഗ്മെന്റാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത്.


2. ഭാരതി എയർടെൽ
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണിത്. കമ്പനി
ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ 6,792 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. തൊട്ടു മുമ്പത്തെ വർഷത്തെ സമാന പാദത്തേിലെ 3,593 കോടി രൂപയേക്കാൾ 26% വർധനവാണിത്.

കമ്പനിയുടെ ഓപ്പറേഷണൽ അടിസ്ഥാനത്തിലുള്ള വരുമാനം ഇക്കാലയളവിൽ 41,473 കോടി രൂപയിൽ നിന്ന് 26% വർധിച്ച് 52,145 കോടി രൂപയിലെത്തി. EBITDA (Earnings Before Interest, Taxes, Depreciation, and Amortization) 29,919 കോടി രൂപയും, EBITDA മാർജിൻ 60% എന്ന തോതിലുമാണ്. ഇന്ത്യ ബിസിനസിന്റെ EBITDA, മാർജിൻ എന്നിവ യഥാക്രമം 23,204 കോടി രൂപ, 60% എന്നീ നിലകളിലാണ്.


ടെലികോം കമ്പനികളെ സംബന്ധിച്ച് ഒരു ഉപയോക്താവിൽ നിന്നുള്ള വരുമാനം average revenue per user (ARPU) ലാഭക്ഷമതയെ സംബന്ധിച്ച് പ്രധാനമാണ്. എയർടെല്ലിന്റെ ARPU, YoY അടിസ്ഥാനത്തിൽ 233 രൂപയിൽ നിന്ന് 256 രൂപയിലേക്ക് വർധന നേടിയിട്ടുണ്ട്.

3. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്
ടാറ്റയുടെ കീഴിൽ ബിസിനസ് ചെയ്യുന്ന എഫ്.എം.സി.ജി കമ്പനിയാണിത്. കമ്പനിയുടെ അറ്റാദായം ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ 397 കോടി രൂപയാണ്. കഴിഞ്ഞ വർഷം സമാന കാലയളവിലെ 359 കോടിയിൽ നിന്ന് 11% വർധനയാണിത്. കമ്പനിയുടെ പ്രവർത്തന വരുമാനം ഇക്കാലയളവിൽ 4,214 കോടിയിൽ നിന്ന് 18% ഉയർന്ന് 4,966 കോടിയായി മാറി.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)


ഇക്കാലയളിൽ EBITDA 626 കോടി രൂപയിൽ നിന്ന് 7% ഉയർന്ന് 672 കോടിയായി മാറി. എന്നാൽ സമാന കാലയളവിൽ ഓപ്പറേറ്റിങ് പ്രൊഫിറ്റ് മാർജിൻ 130 ബേസിസ് പോയിന്റുകൾ കുറഞ്ഞ് 13.5% എന്ന നിലയിലെത്തി.

4. അംബുജ സിമന്റ്സ്
അദാനി ഗ്രൂപ്പിന്റെ ഭാഗമായ സിമന്റ് നിർമാണ കമ്പനിയാണ് അംബുജ സിമന്റ്സ്. കമ്പനിയുടെ അറ്റാദായം ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ 1,766 കോടി രൂപയാണ്. തൊട്ടു മുമ്പത്തെ വർഷത്തെ സെപ്റ്റംബർ പാദത്തിലെ 480 കോടി രൂപയിൽ നിന്ന് 268% വർധനവാണിത്. കമ്പനിയുടെ വരുമാനം ഇക്കാലയളവിൽ 7,305 കോടി രൂപയിൽ നിന്ന് 9,130 കോടിയായി വർധിച്ചു. സമാന കാലയളവിൽ EBITDA 864 കോടിയിൽ നിന്ന് 98.5% വർധിച്ച് 1,716 കോടി രൂപയായി മാറി

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form