Popular Post

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര
Stock Market

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര

35000 കോടിയുടെ ധനസമാഹരണം നടത്തും
Stock Market

35000 കോടിയുടെ ധനസമാഹരണം നടത്തും

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം
Stock Market

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം

പിഎസ് യു ബാങ്കുകളിൽ ഇനി വിദേശ പങ്കാളിത്തം കൂടിയേക്കും: നിക്ഷേപകർക്ക് അവസരമോ ?

പിഎസ് യു ബാങ്കുകളിൽ ഇനി വിദേശ പങ്കാളിത്തം കൂടിയേക്കും: നിക്ഷേപകർക്ക് അവസരമോ ?

പൊതു മേഖല ബാങ്കുകളുടെ മേലുള്ള വിദേശ പങ്കാളിത്തം ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതുകൊണ്ട് വലിയ തോതിലുള്ള നിക്ഷേപം ബാങ്കുകളിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് ബാങ്കുകളുടെ ഓഹരികളിലും വലിയ മുന്നേറ്റത്തിന് വഴി വക്കും.

പൊതു മേഖല ബാങ്കുകളിലെ നിക്ഷേപ പങ്കാളിത്തം ഉയർത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഇത് ബാങ്കുകളെ സംബന്ധിച്ച് ഏകദേശം 4 ബില്യൺ ഡോളറിന്റെ നിക്ഷേപമൊഴുക്ക് ഉറപ്പു വരുത്തും എന്നാണ് നുവാമ ഇൻസ്റ്റിറ്റ്യുഷണൽ ഇക്വിറ്റീസ് കണക്കാക്കുന്നത്. നിലവിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് പി എസ് യു ബാങ്ക് ഓഹരികളിൽ 20 ശതമാനം പങ്കാളിത്തമാണ് അനുവദിച്ചിട്ടുള്ളത്.


എം എസ് സി ഐ വഴി ഏകദേശം 3.98 ബില്യൺ ഡോളർ നിക്ഷേപം എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നി ബാങ്ക് ഓഹരികളിലായി ലഭിച്ചേക്കും. ഇത് ബാങ്കുകൾക്ക് ഓഹരി വിപണിയിലും ഗുണം ചെയ്യും. ഇത്തരമൊരു തീരുമാനം പ്രാബല്യത്തിൽ വന്നാൽ ഓഹരികളിൽ 20 -30 ശതമാനത്തിന്റെ റാലി പ്രതീക്ഷിക്കാം എന്നും നുവാമ അഭിപ്രായപ്പെടുന്നു.


പ്രധാന ഗുണഭോക്താക്കൾ

വിദേശ നിക്ഷേപകരുടെ പരിധി 49 ശതമാനമായി ഉയർത്തിയാൽ അതുകൊണ്ട് ഏറ്റവുമധികം ഗുണം ലഭിക്കുന്നത് എസ് ബി ഐ ഓഹരികൾക്കാണ്. എസ് ബി ഐ ഓഹരികളിൽ 2203 മില്യൺ ഡോളർ നിക്ഷേപം ഒഴുകിയെത്തും. പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികളിൽ 355 മില്യൺ ഡോളറിന്റെ നിക്ഷേപവും രേഖപെടുത്തിയേക്കാം. കാനറാ ബാങ്ക് ഓഹരികളിൽ 305 മില്യൺ ഡോളറിന്റെ നിക്ഷേപവും പ്രതീക്ഷിക്കാവുന്നതാണ്. യൂണിയൻ ബാങ്ക് ഓഹരികളിൽ 294 മില്യൺ ഡോളറിന്റെ നിക്ഷേപവും, ബാങ്ക് ഓഫ് ബറോഡ ഓഹരികളിൽ 362 മില്യൺ ഡോളറിന്റെ നിക്ഷേപവും എത്തിയേക്കാം. ഇന്ത്യൻ ബാങ്കിനെ സംബന്ധിച്ച് 459 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കേണ്ടത് എന്നും നുവാമ വിലയിരുത്തുന്നു.


നിലവിൽ പി എസ് യു ബാങ്കുകളിൽ എഫ് ഐ ഐ ഹോൾഡിങ്‌സ് 4.5 -12% വരെയായാണ് തുടരുന്നത്. ഇപ്പോൾ പരാമർശിച്ചിട്ടുള്ള 20 ശതമാനം പരിധി മറികടന്നിട്ടില്ല എന്ന് കാണാം. ചെറിയ തോതിലുള്ള വർദ്ധനവ് പോലും വലിയ നിക്ഷേപം ഒഴുകിയെത്തുന്നതിനു സഹായിച്ചേക്കും. ഇപ്പോഴുള്ള പരിധിയുടെ ഇരട്ടിയിലധികമാണ് സർക്കാർ അനുവദിക്കാൻ ആലോചിക്കുന്നത്. ആർ ബി ഐയും, ധനകാര്യ മന്ത്രാലയവും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയാണ്. പ്രൈവറ്റ് ബാങ്കുകളിൽ ഏകദേശം 74% വരെ പങ്കാളിത്തം എടുക്കാം എന്ന് അനുമതിയുണ്ട്.




അതല്ല 20 ശതമാനത്തിൽ നിന്നും 26 ശതമാനമാക്കി ഉയർത്തിയാൽ പോലും പ്രത്യക്ഷമായ ഇൻഫ്‌ളോ പ്രതീക്ഷിക്കാം. പരിധി 26 ശതമാനമാക്കിയാണ് ഉയർത്തുന്നതെങ്കിൽ 1.2 ബിലിയോൺ ഡോളറിന്റെ നിക്ഷേപം വിദേശ നിക്ഷേപകരിൽ നിന്നും ഒഴുകിയെത്തും. ഇതിൽ എസ് ബി ഐ ഓഹരികളിൽ 579 മില്യൺ ഡോളറിന്റെയും, ഇന്ത്യൻ ബാങ്കിൽ 274 മില്യൺ ഡോളറിന്റെയും, ബാങ്ക് ഓഫ് ബറോഡയിൽ 99 മില്യൺ ഡോളറിന്റെയും, പഞ്ചാബ് നാഷണൽ ബാങ്കിൽ 94 മില്യൺ ഡോളറിന്റെയും, കാനറാ ബാങ്കിൽ 78 മില്യൺ ഡോളറിന്റെയും, യൂണിയൻ ബാങ്കിൽ 70 മില്യൺ ഡോളറിന്റെയും നിക്ഷേപം പ്രതീക്ഷിക്കാം.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form