ഈസ്റ്റേണിന്റെ മാതൃ കമ്പനി 'ഒർക്ല ഇന്ത്യ' വിപണിയിലേക്ക്
നമുക്കിടയിൽ ഏറെ സുപരിചിതമായ പേരാണ് ഈസ്റ്റേൺ. വിവിധ ഉത്പ്പന്നങ്ങൾ നമ്മൾ ഉപയറ്റാഗിച്ചും, കടകളിൽ കണ്ടും നമുക്ക് ഈ ബ്രാൻഡ് ഏതൊക്കെ ഉത്പന്നങ്ങളിൽ ഉണ്ട് എന്ന് വിലായിരുത്താറുണ്ട്. കമ്പനി ഐപിഒയുമായി എത്തുമ്പോൾ ഇപ്പോൾ പ്രൈസ് ബാനും നിഃശ്ചയിച്ചിട്ടുണ്ട്.
റെഡി ടു ഈറ്റ് ബ്രാൻഡ് ആയ എംടിആർ ഫുഡ്‌സിന്റെ പാരന്റ് കമ്പനി ഒർക്ല ഇന്ത്യ വിപണിയിലെത്തുന്നു. ഐ പി ഒയ്‌ക്കുള്ള പ്രൈസ് ബാൻഡ് നിശ്ചയിച്ചു. ഓഹരി ഒന്നിന് 695 -730 രൂപ നിരക്കിലാണ് ഓഹരികൾ ഇഷ്യൂ ചെയുക. ഈസ്റ്റേൺ, എം ടി ആർ എന്നിങ്ങനെയുള്ള ബ്രാൻഡുകൾ അവതരിപ്പിച്ചിട്ടുള്ളത് ഒർക്ല ഇന്ത്യയാണ്. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡിങ് ഒക്ടോബർ 28 ചൊവ്വാഴ്ച ആരംഭിക്കും. ഒക്ടോബർ 31 നു അവസാനിക്കും. പൂർണമായും ഓഫർ ഫോർ സെയിൽ വഴിയാണ് ഓഹരികൾ വിൽക്കുന്നത്.കമ്പനി 22843004 ഓഹരികളാണ് വിൽക്കുന്നത്. ഇതുവഴി 1667 കോടി രൂപ സമാഹരിക്കുന്നതിനാണ് ശ്രമിക്കുന്നത്. വിൽക്കുന്ന ഓഹരി ഉടമകൾക്കാണ് വിറ്റഴിക്കുന്ന തുക ലഭിക്കുക. ഓഫർ ഫോർ സെയിൽ വഴി പ്രൊമോട്ടർ ഒർക്ല ഏഷ്യ പസിഫിക് പ്രൈവറ്റ് ലിമിറ്റഡ്, മറ്റു ഓഹരി ഉടമകളായ നവാസ് മീരൻ, ഫിറോസ് മീരൻ എന്നിവരാണ് ഓഹരികൾ വിറ്റഴിക്കുക. കമ്പനിയുടെ ഓഹരികൾക്ക് ഏറ്റവും ഉയർന്ന IPO വില നിശ്ചയിച്ചാൽ, അതിന്റെ എല്ലാ ഓഹരികളുടെയും ആകെ വിപണി മൂല്യം ₹10,000 കോടി ആയിരിക്കണം എന്നാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഒർക്ല ഇന്ത്യ ഐ പി ഒ : ലോട്ട് സൈസ്
ഒരു ലോട്ടിൽ 20 ഓഹരികളാണ് ഉണ്ടാവുക. ഓഫർ ഫോർ സെയിലിന്റെ പകുതിയും ക്വാളിഫൈഡ് നിക്ഷേപകർക്കായി മാറ്റി വച്ചിട്ടുണ്ട്. 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം ഇൻസ്റ്റിറ്റ്യുഷണൽ ഇതര നിക്ഷേപകർക്കും വേണ്ടിയാണ് മാറ്റി വച്ചിരിക്കുന്നത്. ഐ പി ഒ ആരംഭിക്കുന്നത് ഒക്ടോബർ 29 മുതൽക്കാണ്. ഐ സി ഐ സി ഐ സെക്യുരിറ്റീസ്, ജെ പി മോർഗൻ ഇന്ത്യ, കൊടക് മഹിന്ദ്ര ക്യാപിറ്റൽ കമ്പനി, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർകെറ്റ്സ് എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡിങ് മാനേജർ. കെഫിൻ ടെക്ക്‌നോളജി രജിസ്ട്രാർ ആയും വർത്തിക്കും.
കമ്പനിയെ കുറിച്ച്
ഇന്ത്യൻ ഭക്ഷ്യ ഉത്പാദന രംഗത്ത് മുൻ നിരയിൽ നൽകുന്ന കമ്പനിയാണ് ഒർക്ല ഇന്ത്യ. എം ടി ആർ, ഈസ്റ്റേൺ എന്നി ബ്രാൻഡുകൾക്ക് കീഴിലാണ് ഉത്പന്നങ്ങൾ നിർമിക്കുന്നത്. ഭക്ഷ്യ രംഗത്തെ കറിപൗഡറുകൾ പോലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിൽ മുൻ നിരയിലാണ് കമ്പനി. കഴിഞ്ഞ സാമ്പത്തിക വർഷം ഈ മേഖലയിൽ മുൻ പന്തിയിൽ നിൽക്കുന്ന 4 കമ്പനികളിലൊന്നായ വളരാൻ സാധിച്ചിരുന്നു. സാമ്പാർ മസാല, പുളിയോഗരെ മസാല, ചിക്കൻ മസാല, രസം മസാല, ഇറച്ചി മസാല എന്നിവ അവരുടെ പ്രധാന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. മുളക്, കാശ്മീരി മുളക്, മല്ലി, മഞ്ഞൾ, ജീരകം എന്നിവയും ഉത്പാദിപ്പിക്കുന്നു. ഗുലാബ് ജാമുൻ മിക്സ്, 3-മിനിറ്റ് പോഹ, റവ ഇഡ്‌ലി മിക്സ്, ദോശ മിക്സ് എന്നിവ കമ്പനിയുടെ കൺവീനിയൻസ് ഫുഡ് ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. 2025 ജൂൺ വരെ, അവർക്ക് ഏകദേശം 400 ഉത്പന്നങ്ങളാണ് പോർട്ടഫോളിയോയിലുള്ളത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form