Popular Post

ഈസ്റ്റേണിന്റെ മാതൃ കമ്പനി 'ഒർക്ല ഇന്ത്യ' വിപണിയിലേക്ക്
Stock Market

ഈസ്റ്റേണിന്റെ മാതൃ കമ്പനി 'ഒർക്ല ഇന്ത്യ' വിപണിയിലേക്ക്

ഈസ്റ്റേണിന്റെ മാതൃ കമ്പനി 'ഒർക്ല ഇന്ത്യ' വിപണിയിലേക്ക്
Stock Market

ഈസ്റ്റേണിന്റെ മാതൃ കമ്പനി 'ഒർക്ല ഇന്ത്യ' വിപണിയിലേക്ക്

മികച്ച പാദഫലം: എന്നിട്ടും വിപണിയിൽ കാലിടറി
Stock Market

മികച്ച പാദഫലം: എന്നിട്ടും വിപണിയിൽ കാലിടറി

പ്രതീക്ഷയിൽ നിക്ഷേപകർ

പ്രതീക്ഷയിൽ നിക്ഷേപകർ

സംവത് 2082 സ്പെഷ്യൽ മുഹൂർത്ത് ട്രെയ്‌ഡിങ് സെഷനിൽ ഫ്ലാറ്റായി അവസാനിച്ച് ആഭ്യന്തര വിപണി. ശക്തമായ നേട്ടത്തിൽ ആരംഭിക്കുകയും നിഫ്റ്റി ഒരു വർഷത്തെ ഉയർന്ന നിലയിലേക്ക് എത്തുകയും ചെയ്തു. നിഫ്റ്റി 24934.35 വരെയാണ് ഉയർന്നത്. എന്നാൽ അവിടെ നിന്നും നേരിയ കൺസോളിഡേഷനിലേക്ക് നിഫ്റ്റി വഴി മാറുകയും ചെയ്തു. തുടർന്ന് സെൻസെക്സ് 63 പോയിന്റ് നേട്ടത്തിൽ 84426 എന്ന നിലവാരത്തിലും നിഫ്റ്റി 25 പോയിന്റുകളുടെ നേട്ടത്തിൽ 25868 എന്ന നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രോഡർ മാർക്കറ്റിൽ ഒരു പോസിറ്റിവിറ്റി കാണാൻ സാധിച്ചിരുന്നു. നിഫ്റ്റി മിഡ്ക്യാപ് സൂചികയും, സ്മാൾ ക്യാപ് സൂചികയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2082 സംവത് വർഷം ഐശ്വര്യ പൂർണമാകുന്നതിന് വർഷത്തെ ആദ്യ ദിനം നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് മുഹൂറത്ത് ട്രെയ്‌ഡിങ് നടത്തുന്നത്.


ടെക്ക്നിക്കൽ വ്യൂ

നിഫ്റ്റി അതിന്റെ സർവകാല ഉയരമായ 26300 എന്ന ലെവെലിലേക്ക് എത്തുന്നതിനു ഒന്നര ശതമാനത്തിന്റെ മുന്നേറ്റം മാത്രമാണ് ഉള്ളത്. കഴിഞ്ഞ സെഷനിൽ നിഫ്റ്റി 25900 എന്ന ലെവെലിന് മുകളിൽ നിലനിൽക്കാൻ ശ്രമം നടത്തിയിരുന്നു. അതിനാൽ വരും സെഷനുകളിൽ 26000 -26300 എന്ന നിലയിൽ അടുത്ത റെസിസ്റ്റൻസ് പ്രതീക്ഷിക്കാം എന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. നിഫ്റ്റി 25750 നു മുകളിൽ നില നിൽക്കുന്നിടത്തോളം ട്രെൻഡ് പോസിറ്റീവ് ആയി തുടരും. താഴെ 25600 തുടർന്ന് 25500 എന്നി ലെവലുകളിൽ സപ്പോർട് പ്രതീക്ഷിക്കാം എന്ന് എൻറിച്ച് മണിയുടെ സിഇഒ പൊൻമുടി ആർ വ്യക്തമാക്കി.


സംവത് 2082 ഔട്ട്ലുക്ക്

ഇനിയുള്ള ഒരു വർഷകാലം കോർപറേറ്റുകൾക്ക് മികച്ച ബിസിനസ് രേഖപ്പെടുത്താൻ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് ഓട്ടോ മൊബൈൽ, പിഎസ് യു ബാങ്ക്, എൻ ബി എഫ് സി എന്നി സെക്ടറുകളിൽ ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്താൻ സാധിക്കുമെന്ന് ബ്രോക്കറേജുകൾ വിലയിരുത്തുന്നു.
ഓഹരികളുടെ വാല്യൂവേഷൻ ആകർഷകമായി നിലനിൽക്കുന്നുണ്ട്. ബിസിനസുകളുടെ മന്ദതയിലുള്ള വളർച്ചയിലും മാറ്റം വന്നിട്ടുണ്ട്. അഭ്യന്തര, വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നും വിപണിയിൽ വലിയ നിക്ഷേപം ഒഴുകിയെത്താനും ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്ത ഒരു വർഷ കാലയളവിൽ ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനു പ്രചോദനം നൽകും.


സംവത് 2082 വർഷത്തേക്കായി ചില ടോപ് പിക്ക്സ്

അനലിസ്റ്റുകൾ ധാരാളം ഓഹരികൾ പുതിയൊരു വർഷത്തിലേക്കായി നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രമുഖ ബ്രോക്കറേജുകൾ അവരുടെ ടോപ് പിക്സ് ആയി ചില ഓഹരികൾ തിരഞ്ഞെടുത്തിട്ടുണ്ട്. എൽ കെ പി സെക്യുരിറ്റീസ് ബജാജ് ഫിനാൻസ്, ഡിവിസ്‌ ലാബ്സ്, നൈക്ക, എസ് ബി ഐ കാർഡ്‌സ്, എസ് ബി ഐ എന്നി ഓഹരികൾക്കാണ് മുൻ‌തൂക്കം നൽകുന്നത്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

കൊട്ടക് സെക്യുരിറ്റീസ് അദാനി പോർട്സ്, അക്യൂറ്റാസ് കെമിക്കൽസ്, കമ്മിൻസ്, എറ്റേർണൽ, ഐ സി ഐ സി ഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഓഹരികളാണ് നിർദേശിക്കുന്നത്. ജെ എം ഫിനാൻഷ്യൽ മാരുതി സുസുക്കി, ഫീൻ ഇൻഡസ്ട്രീസ് , ആക്സിസ് ബാങ്ക്, ഐ ഐ എഫ് എൽ ഫിനാൻസ്, എൽ ആൻഡ് ടി ഫിനാൻസ്, അപ്പോളോ ഹോസ്പിറ്റൽ, ലോയ്ഡ് മെറ്റൽ എന്നി ഓഹരികളാണ് നിർദേശിക്കുന്നത്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form