Popular Post

മിന്നിച്ച ജി.ഡി.പി കണക്കുകൾ
Stock Market

മിന്നിച്ച ജി.ഡി.പി കണക്കുകൾ

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്
Stock Market

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം
Stock Market

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

മെഡിക്കൽ ടെക്ക്‌നോളജി പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഇൻ്റെഗ്രിസ് മെഡ്ടെക്ക് ഐ പി ഒയ്‌ക്കൊരുങ്ങുന്നു. ഇതിനായുള്ള രേഖ സെബിയിൽ സമർപ്പിച്ചു. കമ്പനി 3500 -4000 കോടി രൂപ സമാഹരിക്കുന്നതിനു വേണ്ടിയാണു എത്തുന്നത്. കാർഡിയാക് സ്റ്റെന്റ്സ് നിർമിക്കുന്ന കമ്പനി 11000 -13000 കോടി രൂപയുടെ മൂല്യമാണ് വിപണിയിലെത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. സെബിക്ക് സമർപ്പിച്ച ഡി ആർ എച്ച് പി പ്രകാരം 925 കോടി രൂപ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തു കൊണ്ടാകും സമാഹരിക്കുക. ഓഫർ ഫോർ സെയിൽ വഴി പ്രൊമോട്ടർമാർ 2.16 കോടി ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി എവർക്യുർ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗുർമിത് സിംഗ്, പുനിത ശർമ്മ എന്നിവരാണ് ഓഹരികൾ വിറ്റഴിക്കുക. എവർക്യുർ 15 .17 ദശലക്ഷം ഓഹരികളും, സഹ സ്ഥാപകരായ ഗുർമീത് സിംഗ്, പുനീത് ശർമ്മ എന്നിവർ 3 .25 ദശലക്ഷം ഓഹരികൾ എന്നിങ്ങനെയാണ് വിൽക്കുക. കടം തിരിച്ചടക്കുന്നതിനും മറ്റു കോർപറേറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഈ തുക വിനിയോഗിക്കുക. നിലവിൽ 696 കോടി രൂപയുടെ കടമാണ് കമ്പനിക്കുള്ളത്.


പ്രീ ഐ പി ഒ വഴി 185 കോടി രൂപ സമാഹരിക്കാന് തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പായാൽ ഫ്രഷ് ഇഷ്യൂ സൈസ് കുറയും.

കമ്പനിയെ കുറിച്ച്

ഗുർമീത് സിംഗ്, പുനിത ശർമ്മ എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണിത്. കാർഡിയോ വാസ്കുലാർ ഉപകരണങ്ങൾ, ക്ലിനിക്കൽ ഡയഗ്നോസ്റ്റിക്സ്, സയന്റിഫിക് ലബോറട്ടറി സൊല്യൂഷൻസ് എന്നിവയൊക്കെയാണ് കമ്പനിയുടെ പോർട്ടഫോളിയോയിൽ ഉള്ളത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൊറോണറി സ്റ്റെന്റ് നിർമ്മാതാവ് ആണ് കമ്പനി. ഡ്രഗ് എലൂട്ടിങ് സ്റ്റെന്റുകളുടെ വിപണിയിൽ 22 ശതമാനം വിഹിതമാണ് കമ്പനിക്കുള്ളത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വല്യ സയന്റിഫിക് സൊല്യൂഷൻ പ്രൊവൈഡർ ആണ് കമ്പനി. ഇന്ത്യ , ജർമ്മനി, നെതർ ലാൻഡ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ നിർമാണ യൂണിറ്റുള്ളത്. ഏകദേശം 65 ഓളം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയുന്നുണ്ട്.


ഫിനാൻഷ്യൽ പ്രകടനം

കഴിഞ്ഞ സാമ്പത്തിക വർഷം ഇൻ്റെഗ്രിസ് മെഡ്ടെക്കിന്റെ മൊത്ത വരുമാനം 24 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചത്. മൊത്ത വരുമാനം 1582.25 കോടി രൂപയിൽ നിന്നും 1959.58 കോടി രൂപയായി ഉയർന്നു. മാത്രമല്ല കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 7.06 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തത്. 2024 സാമ്പത്തിക വർഷത്തിൽ 4.8 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ നിന്നുമാണ് ലഭിക്കുന്നത്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ഐ സി ഐ സി ഐ സെക്യുരിറ്റീസ്, ആക്സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർകെറ്റ്സ്, ഐ ഐ എഫ് എൽ ക്യാപിറ്റൽ സർവീസ് എന്നിവർ മർച്ചന്റ് ബാങ്കർമാരായി പ്രവർത്തിക്കും.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form