ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തി സർക്കാർ
.jpg)
റിന്യുവബിൾ എനർജി ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് ഒരു സന്തോഷ വാർത്ത. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സോളാർ സെല്ലുകൾക്ക് മേൽ ആന്റി ഡംപിങ് തീരുവ ചുമത്താൻ സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസമാണ് വാണിജ്യ മന്ത്രാലയത്തിന്റെ ഭാഗമായ ഡി ജി ടി ആർ ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തര വിപണിയിലെ കമ്പനികളെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണിത്.
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന മൊഡ്യുളുകൾ കൂട്ടി ചേർത്തതോ അല്ലാത്തതോ ആയ സോളാർ സെല്ലുകൾ കുറഞ്ഞ മൂല്യത്തിലാണ് ഇവിടെയെത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേയ്ഡ് റെമഡീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത മൂന്ന് വർഷ കാലയളവിലേക്ക് ഇറക്കുമതിയിൽ തീരുവ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.കോസ്റ്റ്, ഇൻഷുറൻസ്, ഫ്രയ്റ്റ് (സി ഐ എഫ് ) എന്നിവയുൾപ്പെടെയുള്ള മൂല്യത്തിൽ നിശ്ചിത ശതമാനം തീരുവ ചുമത്താനാണ് ശ്രമം. ചില ചെനീസ് ഉത്പന്നങ്ങൾക്ക് 23% തീരുവയാണ് ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. മറ്റു ചില ഉത്പന്നങ്ങൾക്ക് സി ഐ എഫ് മൂല്യത്തിന്റെ 30 ശതമാനം ആണ് തീരുവയായി ചുമത്തുന്നത്.
സോളാർ സെല്ലിന് പുറമെ വിർജിൻ മൾട്ടി ലെയർ പേപ്പർബോർഡുകൾക്കും തീരുവ ഉയർത്തിയിട്ടുണ്ട്. ചൈന ,ചിലി എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇത് ഇറക്കുമതി ചെയ്യുന്നത്. റഷ്യ, യു എസ് എ, തുർക്കി എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചായുന്ന സോഡാ ആഷിനും തീരുവ ചുമത്തും.
സൗരോർജം ഇലെക്ട്രിസിറ്റിയിലേക്ക് മാറ്റുന്നതിനെയാണ് ഫോട്ടോവോൾടൈക്സ് എന്ന് പറയുന്നത്. സോളാർ സെല്ലുകൾ ഉപയോഗിച്ച് കൊണ്ടാണ് സൗരോർജത്തെ മാറ്റുന്നത്. സോളാർ സെല്ലുകൾ സിലിക്കോണിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. സോളാർ പാനൽ അല്ലെങ്കിൽ മൊഡ്യൂൾ ഉപയോഗിച്ച് കൊണ്ട് ഊർജത്തെ ഡയറക്റ്റ് ഇലെക്ട്രിസിറ്റിയിലേക്ക് മാറ്റുന്നു. തീരുവ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യൻ കമ്പനികൾക്ക് വില ഉയർത്താൻ സാധിക്കും. ലോക്കൽ വിതരണം വർധിക്കാനും കാരണമാകും. ഇന്ത്യയും ചൈനയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയാണുള്ളത്. സോളാർ മൊഡ്യൂൾ കൂടാതെ സ്റ്റീൽ ഇൻഡസ്ട്രയിലും ഈ ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. സ്റ്റീൽ കമ്പനികളുടെ പ്രതിനിധിയായി ഇന്ത്യൻ സ്റ്റെയിൻലെസ്സ് ഡെവലപ്മെന്റ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട ആസനക്കൽ അറിയിച്ചിരുന്നു.
നടപടി പ്രാബല്യത്തിൽ വന്നാൽ ആഭ്യന്തര വിപണിയിലെ വിവിധ കമ്പനികൾക്ക് ഗുണം ലഭിക്കും. സ്റ്റീൽ ഇൻഡസ്ട്രിയിൽ മുൻ നിരയിൽ നിൽക്കുന്ന ടാറ്റ സ്റ്റീൽ, സെയിൽ, ജെ എസ ഡബ്ള്യു സ്റ്റീൽ , ജിൻഡാൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ, കല്യാണി സ്റ്റീൽ, മുകന്ദ് സുമി സ്പെഷ്യൽ സ്റ്റീൽ മുതലായ കമ്പനികൾക്ക് നേട്ടം ഉണ്ടാക്കാം. സോളാർ എനർജി ഉത്പാദിപ്പിക്കുന്ന അദാനി സോളാർ, വാരീ എനെർജിസ്, ടാറ്റ പവർ പോലുള്ള കമ്പനികൾക്ക് നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഈ തീരുമാനം വന്നതിന്റെ പ്രതികരണം വിപണിയിൽ വരും ദിവസങ്ങളിൽ ഓഹരികളിൽ പ്രതീക്ഷിക്കാവുന്നതാണ്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form