Popular Post

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു
Stock Market

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

അറ്റാദായത്തിൽ നേട്ടം
Stock Market

അറ്റാദായത്തിൽ നേട്ടം

സ്വർണ കുതിപ്പിൽ കൂടെ ചേരാം!
Stock Market

സ്വർണ കുതിപ്പിൽ കൂടെ ചേരാം!

.

.

വിപണിയിൽ വില കുറഞ്ഞ ഓഹരികളെ കുറിച്ച് അറിയാൻ നിക്ഷേപകർക്ക് വലിയ താല്പര്യമാണ്. എന്നാൽ ഇത്തരം ഓഹരികൾ എത്രത്തോളം നല്ലതാണ് എന്ന് കൂടി അറിയേണ്ടതുണ്ട്. വില കുറഞ്ഞതാണ് എന്ന കാരണം കൊണ്ട് മാത്രം ഒരു ഓഹരിയെ പോർട്ട് ഫോളിയോയിലേക്ക് ഉൾപെടുത്താൻ കഴിയില്ല. എന്നാൽ ഉൾപെടുത്താൻ കഴിയുന്ന ഒരു ഓഹരിയായി സി ഇ എസ് സി ലിമിറ്റഡിനെ(CESC LTD) തിരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ ബ്രോക്കറേജായ നുവാമ. ഓഹരിക്ക് മുൻപ് നൽകിയിരുന്ന ഹോൾഡ് എന്ന ശുപാർശയിൽ നിന്നും ബൈ എന്ന ശുപാർശ നൽകിയിട്ടുണ്ട്. ഓഹരി വില 187 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. അതായത് നിലവിലെ വിലയിൽ നിന്നും 20 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരിയിൽ പ്രതീക്ഷിക്കുന്നത്. ഓഹരിക്ക് നുവാമ കൂടാതെ 10 അനലിസ്റ്റുകളാണ് ബൈ ശുപാർശ നൽകിയിട്ടുള്ളത്. ഒരു അനലിസ്റ്റ് മാത്രമാണ് സെൽ റേറ്റിംഗ് നൽകിയിട്ടുള്ളത്.


കമ്പനിയെ കുറിച്ച്

ആർ പി സഞ്ജിവ് ഗോയങ്ക ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ സി ഇ എസ് സി ലിമിറ്റഡ് 1978 ലാണ് സ്ഥാപിക്കുന്നത്. പവർ, ഇൻഫ്രാസ്‌ട്രെച്ചർ, ബി പി ഒ, മീഡിയ എന്നി മേഖലകളിലെല്ലാം ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഇതിൽ പവർ സെഗ്മെന്റിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് സി ഇ എസ് സി ലിമിറ്റഡ് അഥവാ കൽക്കട്ട ഇലക്ട്രിക്ക് സപ്പ്ളൈ കോർപറേഷൻ എന്ന പേരിന്റെ ചുരുക്ക രൂപമാണ് സി ഇ എസ് സി ലിമിറ്റഡ്. കൊൽക്കത്ത ആസ്ഥാനമാക്കിയാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് നോയിഡ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കമ്പനിയുടെ യൂണിറ്റുകളുണ്ട്.


ഭാവി പദ്ധതികൾ

കമ്പനി അടുത്ത 5 വർഷത്തിനുള്ളിൽ നികുതിക്ക് ശേഷമുള്ള ലാഭം 2800 കോടി രൂപയാകാനുള്ള ശ്രമത്തിലാണ് കമ്പനി. മാത്രമല്ല 2027 ആകുമ്പോഴേക്കും 1.2 ഗിഗാവാട്ടിന്റെയും, 2029 ആകുമ്പോഴേക്കും 3.2 ഗിഗാവാട്ടിന്റെയും പുനരുപയോഗ ഊർജ ശേഷി കൈവരിക്കുന്നതിനുള്ള ശ്രമങ്ങളാണ് കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാക്കുന്നത്. തുടർന്ന് 2032 ആകുമ്പോഴേക്ക് 10 ഗിഗാ വാട്ടിന്റെ ശേഷി കൈവരിക്കുന്നതിനും ശ്രമിക്കും. ഇതിനു പുറമെ 3 ഗിഗാ വാട്ടിന്റെ സോളാർ സെല്ലുകളും, മൊഡ്യൂളുകളും ഉൾപ്പെടുന്ന സോളാർ പദ്ധതികൾ 2028 സാമ്പത്തിക വർഷം ആകുമ്പോഴേക്കും നടപ്പിലാക്കും.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)


പരിമിതികൾ

കമ്പനിയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ വില്പന വളർച്ച പരിശോധിച്ചാൽ കുറവാണ് എന്ന് കാണാം. കമ്പനിയുടെ റിട്ടേൺ ഓൺ ഇക്വിറ്റി കുറവാണ് എന്ന് കാണാം.


ഓഹരി വിപണിയിൽ

ഇന്ന് ഓഹരികൾ 167 രൂപ നിലയിലാണ് വ്യാപാരം ചെയ്തിരുന്നത്. എങ്കിലും ഈ വർഷം ഓഹരി ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്. ജനുവരി മുതലുള്ള കാലയളവിൽ 7 ശതമാനത്തിന്റെ നഷ്ടമാണ് ഓഹരിയിൽ ഉണ്ടായിരിക്കുന്നത്. ഈ ആഴ്ചയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഓഹരി നഷ്ടത്തിലാണ് തുടരുന്നത്.

കൊൽക്കത്തയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് വൈദ്യുതാഘാതം മൂലം 8 പേർ മരണമടഞ്ഞിരുന്നു. കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് മരണത്തിനു കാരണമെന്ന് മമത ബാനർജി ആരോപണം ഉയർത്തി. എന്നാൽ കമ്പനിയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നു വ്യക്തമാക്കി കൊണ്ട് കമ്പനിയും രംഗത്തെത്തി. ഇത് ഓഹരി വിലയിലും സമ്മർദം ചെലുത്തിയിട്ടുണ്ട്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form