Popular Post

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു
Stock Market

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

അറ്റാദായത്തിൽ നേട്ടം
Stock Market

അറ്റാദായത്തിൽ നേട്ടം

സ്വർണ കുതിപ്പിൽ കൂടെ ചേരാം!
Stock Market

സ്വർണ കുതിപ്പിൽ കൂടെ ചേരാം!

റിലയൻസ് ഓഹരികൾ ഒഴിവാക്കി

റിലയൻസ് ഓഹരികൾ ഒഴിവാക്കി

ആഗോള ബ്രോക്കറേജായ ജെഫെറീസിലെ ഇൻവെസ്റ്റ്മെന്റ് ഗുരു ക്രിസ് വുഡ് അദ്ദേഹത്തിലെ പോർട്ടഫോളിയോ പുനഃക്രമീകരിച്ചിരിക്കുയാണ്. അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഈ വർഷം 15 ശതമാനം നേട്ടമാണ് ഈ വർഷം നൽകിയിരിക്കുന്നത്. ഇപ്പോൾ ഈ ഓഹരി വിറ്റഴിച്ചു കൊണ്ട് അദാനി ഓഹരിയെയാണ് ക്രിസ് വുഡ് തിരഞ്ഞെടുത്തിരിക്കുന്നത്. അംബുജ സിമെന്റ് ഓഹരികളാണ് വാങ്ങിയിട്ടുള്ളത്. അംബുജ സിമന്റ്സ് കൂടാതെ ലെ ട്രാവെന്യുസ് ടെക്‌നോളജീസ് , ലെമൺ ട്രീ ഹോട്ടൽ എന്നി ഓഹരികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ആക്സിസ് ബാങ്ക് ഓഹരികളെയും പോർട്ടഫോളിയോയിൽ നിന്ന് ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു. കൂടാതെ ഐസിഐസിഐ ബാങ്ക്, ആർഇസി, ജെഎസ്ഡബ്ള്യു എനർജി ഓഹരികളിൽ ഉള്ള ഒരു ശതമാനം ഓഹരികളും വിറ്റഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പോർട്ടഫോളിയോയിൽ 5% വെയിറ്റേജ് ആണ് റിലയൻസ് ഓഹരികൾക്ക് നൽകുന്നത്. റിലയൻസിന്റെ വാർഷിക പൊതുയോഗം നടന്നതിന് ശേഷമാണ് ഓഹരിയെ ഒഴിവാക്കുന്നത്.


ജെഫേരിസ് ഇന്ത്യ ലോങ്ങ് ഒൺലി ഇക്വിറ്റി പോർട്ടഫോളിയോ
അംബുജ സിമെന്റ്സിനു 4 ശതമാനം വെയിറ്റേജ് ആണ് നൽകിയിരിക്കുന്നത്. അദാനി പോർട്സ് ഓഹരികളെയും പോർഫോളിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. നിലവിൽ 6 ശതമാനം വെയിറ്റേജ് ആണ് ഓഹരിക്ക് നൽകിയിരിക്കുന്നത്. ഇത് കൂടാതെ ഐസി ഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ലൈഫ് , ഡിഎൽഎഫ്, മാക്രോ ടെക്ക്, എറ്റേർണൽ, ഭാരതി എയർടെൽ, ഇക്സികോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലെമൺ ട്രീ ഹോട്ടൽസ്, ഇന്റർ ഗ്ലോബ് ഏവിയേഷൻ എന്നി ഓഹരികളാണ് പോർട്ടഫോളിയോയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു ഓഹരികൾ.


ജിഎസ്ടി നിരക്ക് കുറച്ചത് ഇൻഫ്രാസ്‌ട്രെച്ചർ മേഖലയിൽ നൽകുന്ന പിന്തുണ മുൻനിർത്തിയാണ് അംബുജ സിമന്റ്സ് ഓഹരികളെ പോർട്ട് ഫോളിയോയിൽ തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രമുഖ ബ്രോക്കറേജായ എച്ച് എസ് ബി സി അംബുജ സിമന്റ്സ് ഓഹരികൾക്ക് ഹോൾഡ് എന്ന റേറ്റിംഗ് നൽകിയിരുന്നു. എന്നാൽ പിന്നീട് ബൈ എന്ന റേറ്റിംഗിലേക്ക് ഉയർത്തി. അംബുജ സിമന്റ്സ് ഈ വർഷം 10 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. നിലവിൽ 580 രൂപയ്ക്ക് മുകളിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.


സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ലെ ട്രാവെന്യുസ് (ഇക്സിഗോ) ഓഹരികൾ കഴിഞ്ഞ വർഷം ജൂണിലാണ് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. മികച്ച പ്രകടനം കാഴ്ച വച്ച ഓഹരിയാണിത്. ലിസ്റ്റിംഗിന് ശേഷം 88 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരിയിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷം 66 ശതമാനത്തിന്റെ നേട്ടവും ഓഹരി നൽകിയിട്ടുണ്ട്. ഓഹരി 285 രൂപ നിരക്കിലാണ് വ്യാപാരം ചെയുന്നത്. ഇന്ന് വിപണിയിൽ 4 ശതമാനത്തിലധികം മുന്നേറാൻ ഓഹരിക്ക് കഴിഞ്ഞു.
ക്രിസ് വുഡ് പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയ ലെമൺ ട്രീ ഹോട്ടൽസ് ഈ വർഷം 13 ശതമാനത്തിന്റെ നേട്ടമാണ് നൽകിയത്. ഇന്ന് നേട്ടത്തിൽ വ്യപാരം ചെയ്തിരുന്ന ഓഹരി 172 രൂപ നിരക്കിലാണ് തുടരുന്നത്.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form