സ്റ്റോക്ക് മാർക്കറ്റിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
.jpg)
വാരാന്ത്യത്തിൽ, വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണി സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 0.43%, സെൻസെക്സ് 0.44% എന്നിങ്ങനെ ഉയർച്ച നേടി. ബി.എസ്.ഇ മിഡ്ക്യാപ്- സ്മാൾക്യാപ് സൂചികകൾ ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ വാരം , ഏകദേശം 3 മാസത്തിലെ മികച്ച പ്രതിവാര നേട്ടമാണ് വിപണിയിലുണ്ടായത്. തുടർച്ചയായ രണ്ടാം വാരമാണ് മാർക്കറ്റ് നേട്ടമുണ്ടാക്കുന്നത്. നിഫ്റ്റി, സെൻസെക്സ്, നിഫ്റ്റി ബാങ്ക് എന്നിവ 1 ശതമാനത്തിലധികം നേട്ടമാണ് ഉണ്ടാക്കിയത്. അതേ സമയം മിഡ്ക്യാപ് സൂചിക 2 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ ആഴ്ച്ച എല്ലാ സെക്ടറൽ സൂചികകളും നേട്ടമുണ്ടാക്കി, ഇവയിൽത്തന്നെ ഐ.ടി, പി.എസ്.യു ഓഹരികൾ കൂടുതൽ ഉയർന്നു.
1. നിഫ്റ്റി വിശകലനം (Nifty Analysis)
നിഫ്റ്റി സൂചിക, അതിന്റെ മുമ്പത്തെ സ്വിങ് ഹൈ നിലവാരമായ 25,150 പോയിന്റുകളിലേക്ക് എത്തുകയാണെന്ന് റെലിഗെയർ ബ്രോക്കിങ് റിസർച്ച് അനലിസ്റ്റ് അജിത് മിശ്ര പറഞ്ഞു. അതേ സമയം 25,250-25,500 നിലവാരങ്ങളിലെത്തുന്നതിന് മുമ്പ് കൺസോളിഡേഷൻ പ്രതീക്ഷിക്കണം. ബാങ്കിങ് സൂചികയിൽ 54,900 നിലവാരത്തിന് മുകളിലേക്ക് മികച്ച ബ്രേക്കൗട്ട് ലഭിച്ചാൽ മൊമന്റം വർധിക്കാനുള്ള പ്രധാന കാരണമായി അത് മാറുമെന്നും അദ്ദേഹം വിലയിരുത്തുന്നു
2. സെപ്തംബർ 12 വിപണി (Sepppteber 12 Market)
ബി.എസ്.ഇ സെൻസെക്സ് സൂചിക 355.97 പോയിന്റുകൾ (0.44%) ഉയർന്ന് 81,904.70 പോയിന്റുകളിൽ ക്ലോസ് ചെയ്തു
നിഫ്റ്റി 50 സൂചിക 108.50 പോയിന്റുകൾ (0.43%) കയറി 25,114 പോയിന്റുകളിലെത്തി
നിഫ്റ്റി ബാങ്ക് സൂചിക 139.70 പോയിന്റുകൾ (0.26%) ഉയർന്ന് 54,809.30 പോയിന്റുകളിൽ വ്യാപാരം അവസാനിപ്പിച്ചു
ഇന്ത്യാ വിക്സ് 0.2.32% താഴ്ന്ന് 10.12 എന്ന നിലവാരത്തിലാണ്
3. മാർക്കറ്റ് ഡാറ്റ (Market Statistics)
സെപ്തംബർ 12 വെള്ളിയാഴ്ച്ച, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആകെ 3,145 ഓഹരികൾ ട്രേഡ് ചെയ്യപ്പെട്ടു. ഇവയിൽ 1,559 ഓഹരികൾ നേട്ടത്തിലും, 1,482 ഓഹരികൾ നഷ്ടത്തിലും ട്രേഡിങ് ക്ലോസ് ചെയ്തു. 104 ഓഹരികളുടെ വില മാറ്റമില്ലാതെ നിന്നു. 104 ഓഹരികൾ അപ്പർ സർക്യൂട്ട് നിലവാരത്തിൽ എത്തിയപ്പോൾ, 56 ഓഹരികൾ ലോവർ സർക്യൂട്ടിലെത്തി.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form