ഈ കരുത്ത് തുടരുമോ?
 (1).jpg)
ആഭ്യന്തര വിപണിയിൽ ഇന്ന് സൂചികകൾ മൂന്ന് ആഴ്ചയിലെ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ചു മാസത്തിനിടയിൽ ആദ്യമായാണ് തുടർച്ചയായി ഇത്തരത്തിൽ സൂചികകൾ നേട്ടത്തിൽ അവസാനിക്കുന്നത്. നിഫ്റ്റി 50 സൂചിക 32 പോയിന്റ് നേട്ടത്തിൽ 25006 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെൻസെക്സ് 124 പോയിന്റ് നേട്ടത്തിൽ 81549 എന്ന നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയിൽ 134 പോയിന്റ് നേട്ടമാണ് അവസാന നിമിഷത്തിൽ ഉണ്ടായത്. ശ്രീറാം ഫിനാൻസ്, അദാനി എന്റർ പ്രൈസ്, എൻ ടി പി സി, പവർ ഗ്രിഡ്പോലുള്ള ഓഹരികൾ നേട്ടത്തിൽ അവസാനിച്ചപ്പോൾ ഇൻഫോസിസ്, ബജാജ് ഓട്ടോ , ഐഷർ മോട്ടോഴ്‌സ് പോലുള്ള ഓഹരികളാണ് ഇടിവിൽ അവസാനിച്ചത്. ഓഹരികൾ തിരികെ വാങ്ങുന്നു എന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ ഇൻഫോസിസ് നടത്തിയിരുന്നു. തുടർന്നുണ്ടായ റാലിക്ക് ശേഷമുള്ള പ്രോഫിറ്റ് ബുക്കിങ്ങാണ് ഓഹരിയിൽ പ്രകടമായത്. വീക്കിലി എക്സ്പയറിയുമായി ബന്ധപ്പെട്ട നിർണായകമായ നടപടികളിലേക്ക് സെബി പോകുന്നുവെന്ന വാർത്തകൾ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികളിൽ വലിയ വില്പന സമ്മർദ്ദമാണ് ചെലുത്തിയത്.
മാർക്കറ്റ് ഔട്ട് ലുക്ക് 12 -09 -2025
എൻറിച്ച് സിഇഒ പൊന്മുടി ആർ പറയുന്നത് ഇങ്ങനെ:
നിഫ്റ്റി 50 ആദ്യ മണിക്കൂറിൽ കൺസോളിഡേഷനിൽ തുടർന്നെങ്കിലും പിന്നീട് ഒരു മുന്നേറ്റം സൂചികയിൽ കാണാനിടയായി . സൂചിക 25000 എന്ന ലെവെലിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. എങ്കിലും 25000 -25150 എന്ന റേഞ്ചിൽ ശക്തമായ പ്രതിരോധമാണ് കാണുന്നത്. ഓപ്ഷൻ ഡാറ്റയിൽ 25000 സ്‌ട്രൈക്കിലാണ് ഏറ്റവും കൂടുതൽ പുട്ട് ഓപ്പൺ ഇന്ററസ്റ്റ് കാണുന്നത്. ട്രേഡർമാർക്കിടയിൽ ഹെഡ്ജിങ് നടത്തുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. അതിനാൽ തന്നെ ട്രേഡർമാർ കുറച്ച് ജാഗരൂകരാകേണ്ടതുണ്ട്. നിലവിൽ 25000 എന്ന ലെവെലിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് പോസിറ്റീവ് സൂചന നൽകുന്നുണ്ടെങ്കിലും കൃത്യമായ ഗതിയില്ലാതെയാണ് സൂചിക വ്യാപാരം ചെയ്യുന്നതെങ്കിൽ കൺസോളിഡേഷൻ തന്നെ തുടർന്നേക്കാം. എന്നാൽ സൂചികക്ക് 25150 എന്ന ലെവെലിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചാൽ പുതിയ മോമെന്റും സൂചികയിൽ പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി
നിഫ്റ്റി ബാങ്ക് സൂചിക 54500-54750 എന്ന റേഞ്ചിനുള്ളിലാണ് വ്യാപാരം ചെയ്തത്. തുടർന്ന് 54669 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വരും സെഷനുകളിൽ 54600 എന്ന ലെവെലിന് മുകളിൽ തുടരുന്നിടത്തോളം 54880 -55000 എന്ന റേഞ്ചിലേക്ക് എത്താനുള്ള സാധ്യത തള്ളി കളയാനാവില്ല. മറിച്ച് 54400 എന്ന നിലവാരത്തിന് താഴേക്ക് പോയാൽ 54300 എന്ന ലെവെലിലേക്ക് സൂചിക എത്തിയേക്കാം.
വരും സെഷനുകളിൽ എഫ്എംസിജി, ഓട്ടോ, ഓഹരികൾ ശ്രദ്ധിക്കാവുന്നതാണ്. അടുത്താഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ യോഗം വിപണിക്ക് കൂടുതൽ ഊർജം പകരും എന്നാണ് കരുതുന്നത്. യോഗത്തിൽ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form