സ്വര്‍ണവില കുറഞ്ഞു;യുദ്ധ പശ്ചാത്തലത്തില്‍ ഇനിയും ഇടിയുമോ?
.jpg)
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 73,680 രൂപയായി. ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 74,560 രൂപയും, ഗ്രാമിന് 9265 രൂപയുമായിരുന്നു വിപണി നിരക്ക്.
Open A Free Demat Account Online
ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് സ്വർണ വിലയിൽ ഇടിവ് സംഭവിച്ചത്. ജൂൺ 14, 15 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 74,560 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 1ന് ആയിരുന്നു, പവന് 71.360 രൂപ.
Open A Free Mutual Fund Account Online
ഇറാൻ- ഇസ്രയേൽ സംഘർഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയരാനുള്ള പ്രധാന കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകി എത്തിയതാണ് ഈ സമയങ്ങളിൽ സ്വർണവില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധർ പറയുന്നു. കൂടാതെ, ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
അതുകൊണ്ടാണ് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വർണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വർണ വില കണക്കാക്കാറുള്ളത്.
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
Watch Youtube Channel Video
വിവരങ്ങൾ സമാഹരിച്ചത് reporterlive.com ൽ നിന്നും
Article credits goes to reporterlive.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form