Popular Post

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര
Stock Market

തിരിച്ചു കയറ്റം തുടങ്ങി പഴയ പടക്കുതിര

35000 കോടിയുടെ ധനസമാഹരണം നടത്തും
Stock Market

35000 കോടിയുടെ ധനസമാഹരണം നടത്തും

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം
Stock Market

ഈ ന്യൂജെൻ കമ്പനിയിൽ ഇനി നിങ്ങൾക്കും ഭാഗമാകാം

സ്റ്റോക്ക് മാർക്കറ്റിൽ ലാഭം ഉണ്ടാക്കാനുള്ള മാർഗ്ഗം

സ്റ്റോക്ക് മാർക്കറ്റിൽ ലാഭം ഉണ്ടാക്കാനുള്ള മാർഗ്ഗം

ഒരു ക്രിക്കറ്റ് മത്സരത്തിൽ ഡിഫെൻഡ് ചെയ്ത് നിൽക്കുന്നതിന് എത്രത്തോളം പ്രാധാന്യം ഉണ്ടോ, അത് പോലെ തന്നെയാണ് സ്റ്റോക്ക് മാർക്കറ്റിലും മികച്ച വിജയം നേടാൻ ചെയ്യേണ്ടത്. കൃത്യമായ സമയം കൊടുത്ത് കാത്തിരിയ്ക്കലാണ് ഓഹരി വിപണിയിലെ വിജയത്തിന്റെ രഹസ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ നിക്ഷേപം എങ്ങനെ ചെയ്യണം എന്നതിൽ പലരിലും എപ്പോഴും തെറ്റിദ്ധാരണകൾ ഉണ്ടാവാറുണ്ട്. തുടർച്ചയായി വാങ്ങലും വിൽപ്പനയുമാണ് ലാഭം നേടാനുള്ള വഴി എന്ന് പലരും കരുതുന്നു. എന്നാൽ, ഉയർച്ചകളും താഴ്ചകളും മാറ്റിനിർത്തി നിക്ഷേപങ്ങൾക്കൊപ്പം കാത്തിരിയ്ക്കുന്നതാണ് ദീർഘകാലത്തിൽ മികച്ച നേട്ടം നൽകുന്നതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

വാങ്ങുന്നതിലും വിൽക്കുന്നതിലും അല്ല വലിയ പണമുള്ളത്, കാത്തിരിയ്ക്കുന്നതിലാണ്', പ്രശസ്ത അമേരിക്കൻ നിക്ഷേപകൻ ചാർലി മംഗറിന്റെ ഈ വാക്കുകൾ നിക്ഷേപത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്നു. എന്നാൽ, മംഗർ ഉദ്ദേശിച്ചത് വെറും കാത്തിരിയ്ക്കലല്ല; കാത്തിരിയ്ക്കാനുള്ള ക്ഷമയും അതിന്‍റെ അഭാവവുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ഇന്നത്തെ തലമുറയ്ക്ക് എല്ലാം വളരെ എളുപ്പത്തിൽ ലഭിക്കാറുണ്ട്. ഏത് കാര്യവും തൽക്ഷണത്തിൽ അവർക്ക് സ്വന്തമാക്കാൻ കഴിയും. ഓൺലൈൻ ഷോപ്പിംഗിലൂടെ മണിക്കൂറുകൾക്കകം ഉല്പന്നങ്ങൾ വീട്ടിൽ എത്തും. ഒരൊറ്റ ക്ലിക്കിൽ പണം കൈമാറാം, ഓഹരി വിപണിയിൽ ഇടപാടുകൾ നടത്താം. ഈ ഉടനടി ലഭ്യതയാണ് നിക്ഷേപത്തിലും തെറ്റായ ധാരണകൾ വളർത്തിയെടുത്തത്. 'വിജയിക്കാൻ നിരന്തരം പ്രവർത്തിക്കണം' എന്ന തെറ്റായ വിശ്വാസമാണ് തുടർച്ചയായുള്ള വാങ്ങളുകളിലും വില്പനകളിലും കലാശിക്കുന്നത്. ഇത് ഗുണം ചെയ്യില്ലെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.

'നല്ല നിക്ഷേപം ഒരു ശാസ്ത്രം അല്ല, അത് മനോഭാവം തന്നെയാണ്', അതായത് വിപണിയുടെ കയറ്റിറക്കങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ, 24 മണിക്കൂറും ലഭ്യമാകുന്ന നിരവധി വാർത്തകൾ സൃഷ്ടിക്കുന്ന കൺഫ്യൂഷൻ ഇതെല്ലാം അവഗണിച്ച് കാത്തിരിയ്ക്കാനുള്ള മനസ്സായിരുന്നു മികച്ച നിക്ഷേപകരുടെ സമ്പാദ്യത്തിന്റെ രഹസ്യം.


ഒരു ലളിതമായ ഉദാഹരണം പറയാം

നിങ്ങൾ 20 വർഷങ്ങൾക്ക് മുൻപ് ഒരു ഇൻഡക്സ് ഫണ്ടിൽ നിക്ഷേപിച്ചു എന്ന് കരുതുക. അതിനു ശേഷം ഒന്നും ചെയ്തില്ലെങ്കിൽ, നിങ്ങളുടെ നിക്ഷേപം പലമടങ്ങ് വർദ്ധിച്ചേനെ. ഇതിന് കാരണം നിങ്ങൾ തുടരെ തുടരെ ഒന്നും ചെയ്യാത്തതായിരുന്നു, അതായത്, വില കുറച്ച് കൂടുമ്പോൾ അത് വിൽക്കാതെ കാത്തിരുന്നത് ആയിരുന്നു. ഈ കാത്തിരിപ്പ് ഇല്ലാത്തതാണ് പല നഷ്ടങ്ങളുടെയും കാരണം.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച അറിഞ്ഞവർക്ക് ഈ തന്ത്രം കൃത്യമായി മനസിലാകും. എപ്പോൾ വാങ്ങണം എന്നതിനേക്കാൾ നിർണായകമാണ് എപ്പോൾ വിൽക്കരുത് എന്നത്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ഓഹരി വിപണിയിൽ വിജയിക്കാൻ വേണ്ടത്

1. ദീർഘകാല കാഴ്ചപ്പാട്: 
നിക്ഷേപം കുറഞ്ഞ കാലയളവിൽ വലിയ ലാഭം നൽകുന്ന ലോട്ടറിയല്ല. വിപണിയുടെ പ്രാകൃതം മനസ്സിലാക്കി ദീർഘകാലം കാത്തിരിയ്ക്കുന്നതാണ് നേട്ടത്തിലേക്കുള്ള കാതലായ മാർഗം.
2. ബദൽ ചിന്തകൾ ഒഴിവാക്കുക: 
എപ്പോഴും എന്തെങ്കിലും ചെയ്യണം എന്ന ആകുലത കാത്തിരിയ്ക്കാനുള്ള ക്ഷമയെ ഇല്ലാതാക്കും. വിപണിയുടെ ഇടക്കാല കയറ്റിറക്കങ്ങൾ ശ്രദ്ധിക്കാതെ പാളിപ്പോകരുത്.
3. സങ്കീർണ്ണത ഒഴിവാക്കുക: 
ഇൻഡക്സ് ഫണ്ടുകൾ പോലെയുള്ള ലളിതമായ നിക്ഷേപ മാർഗങ്ങൾ മികച്ച നേട്ടം നൽകുന്നു. അതിൽ തുടരാൻ ക്ഷമ വേണം.
4. വാർത്തകളെ അവഗണിക്കുക: 
വിപണിയിലെ ചെറിയ സംഭവങ്ങൾ വലിയ തീരുമാനങ്ങൾ എടുക്കാനുള്ള ചിന്തയെ ബാധിക്കാം. അതുകൊണ്ട് അനാവശ്യ വാർത്തകൾ ഒഴിവാക്കി ദീർഘകാല ലക്ഷ്യത്തിലൂടെ നടക്കുക.

ഓഹരി വിപണിയിലെ നിക്ഷേപത്തിൽ വിജയം ലഭിക്കാൻ വേറൊന്നുമല്ല, ക്ഷമയും സ്ഥിരതയുമാണ് പ്രധാനമായത്. ചാർലി മംഗർ പറഞ്ഞത് പോലെ, "കാത്തിരിയ്ക്കാനുള്ള കഴിവ്" നിങ്ങൾക്ക് കിട്ടിയാൽ, നിക്ഷേപം നിങ്ങളുടെ പണം വളർത്തും.
നിങ്ങളുടെ വിജയത്തിൽ നിർണ്ണായകമായി മാറുന്നത് എപ്പോഴും കാത്തിരിയ്ക്കാനുള്ള മനോശക്തിയാണ്. ഒരു നാൾ ഇത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും എന്ന് തന്നെ വിശ്വസിച്ചു മുന്നോട്ട് പോവുക.


Comment Form