Popular Post

ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു
Stock Market

ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു

-
Stock Market

-

എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?
Stock Market

എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?

SIP (Systematic Investment Plan) ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

SIP (Systematic Investment Plan) ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

നിക്ഷേപം ചെയ്യുക എന്നത് സാമ്പത്തിക ആസ്രൂത്തണത്തിന്റെ ഭാഗമാണ്.കൂടാതെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP). ഒരു മ്യൂച്വൽ ഫണ്ട് സ്കീമിലേക്ക് സ്ഥിരമായി ഒരു തുക അത് ആഴ്ചയിലോ മാസത്തിലോ ആയി നിക്ഷേപിക്കാൻ നിക്ഷേപർക്ക് സാധിക്കുന്നു. ഇത്തരത്തിൽ ചിട്ടയായി നിക്ഷേപം നടത്തുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നു. തുടക്കകാർക്കും എക്സ്പീരിയൻസ് ഉള്ളവർക്കും ഒരുപോലെ നിക്ഷേപിക്കാവുന്ന ഒരു മികച്ച മാർഗം ആണ് എസ് ഐ പി ചെയ്യുക എന്നത്

Open a Free Demat Account

1.സ്ഥിരമായും അച്ചടക്കുമുള്ളതും ആയ നിക്ഷേപം.

എസ്ഐപി ചെയ്യുന്നതു കൊണ്ടുള്ള വലിയൊരു നേട്ടം എന്താണെന്നാൽ നമ്മളിൽ ഒരു അച്ചടക്കം ഉള്ള നിക്ഷേപ രീതി ഉണ്ടാക്കിയെടുക്കുന്നു എന്നതാണ്. സ്ഥിരമായി ഒരു തുക നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് മാർക്കറ്റിലേക്ക് കൂടുതൽ നേരം സമയം ചെലവാക്കേണ്ടി വരുന്നില്ല, അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള വരുമാനം നമ്മൾ അറിയാതെ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ കാലക്രമേണ നല്ലൊരു പോർട്ടഫോളിയോ നിക്ഷേപകർക്ക് ഉണ്ടാകുന്നു.

Open a Free Mutual Fund Account Online

2.രൂപയുടെ ശരാശരി ചിലവ്(Ruppee Cost Averaging )

റുപ്പീ കോസ്ററ് അവറേജിങ് എന്ന ആശയം sip നല്ല രീതിയിൽ  പ്രയോജനപെടുത്തുന്നുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കാരണം നിക്ഷേപകർ വ്യത്യസ്ത വിലകളിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുന്നതിനാൽ, വില കുറയുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങുകയും വില ഉയർന്നപ്പോൾ കുറയുകയും ചെയ്യുന്നു. ഇത് നിക്ഷേപച്ചെലവ് ശരാശരിയാക്കുകയും വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ ആഘാതം കുറയ്ക്കുകയും മികച്ച വരുമാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Watch Our Youtube Channel

3.വളരെ കുറഞ്ഞ തുകയിലും നിക്ഷേപിക്കാം (Flexibility and Affordability)

കുറഞ്ഞ തുകയിൽ തന്നെ sip ആയി ഇൻവെസ്റ്റ് ചെയ്യാവുന്ന കൊണ്ട് കൂടുതൽ നിക്ഷേപർക്ക് ഇത് ഉപകാരപ്രദമാകുന്നു. നൂറു രൂപയിൽ തുടങ്ങി വരെ നിക്ഷേപം നടത്താൻ സാധിക്കുന്നു ഭാവിയിൽ നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതി വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്ന തുകയിലും മാറ്റം വരുത്താവുന്നതാണ്. അതുപോലെ തന്നെ നിക്ഷേപകന് സാമ്പത്തിക സ്ഥിതിയും എല്ലാം കണക്കിലെടുത്തു ഒരു നിശ്ചിത ഇടവേള നിശ്ചയിച്ചു നിക്ഷേപം നടത്താവുന്നതാണ് അത് മാസത്തിലോ വർഷത്തിലോ എങ്ങനെ വേണം എന്ന് നിക്ഷേപകന് തീരുമാനിക്കാം.

4.പവർ ഓഫ് കോംപൗണ്ടിങ്ങിന്റെ പ്രയോജനം ലഭിക്കുന്നു.

sip ചെയ്യുന്നതുകൊണ്ടുള്ള മറ്റൊരു പ്രയോജനം ആണ് പവർ ഓഫ് കോംപൗണ്ടിങ് എന്നത്. നിക്ഷേപത്തിൽ നിന്ന് നേടിയ വരുമാനം വീണ്ടും നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് അവരുടെ റിട്ടേണിൽ വരുമാനം നേടാൻ കഴിയും , ഇത് കാലക്രമേണ എക്‌സ്‌പോണൻഷ്യൽ വളർച്ചയിലേക്ക് നയിക്കുന്നു. ദീർഘകാല നിക്ഷേപങ്ങൾക്ക് ഇത് കൂടുതൽ  പ്രയോജനകരമാണ്, അവിടെ കോമ്പൗണ്ടിംഗിൻ്റെ ഗുണങ്ങൾ കൂടുതൽ ആയിരിക്കും

5.മാർക്കറ്റ് കറക്ഷൻസിൽ  ഉണ്ടാകാവുന്ന ഇമോഷൻസ് കണ്ട്രോൾ ചെയ്യുന്നു.

വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പലപ്പോഴും വൈകാരിക തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നയിക്കാനുള്ള സാധ്യത ഉണ്ട് ,അതുകൊണ്ട്  നിക്ഷേപകർ ഭയം കാരണം  ഉയർന്ന വിലയ്ക്ക് വാങ്ങുകയും കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. അച്ചടക്കത്തോടെ നിക്ഷേപം നടത്തുന്നതുകൊണ്ട് എസ് ഐ പി ഈ ഒരു എടുത്തുചാടിയുള്ള തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യത കുറക്കുന്നു.

blog-1738138183Untitled design (2).jpg


Comment Form