ഭാവിയിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നിക്ഷേപം ഏവർക്കും അനിവാര്യമായ ഒരു നടപടിയാണ്. അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായി വേണം നിക്ഷേപത്തിനുള്ള ശൈലി തെരഞ്ഞെടുക്കേണ്ടത്. ഇന്ന് മിക്കവരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന മാർഗങ്ങളിലൊന്നാണ് മ്യൂച്ചൽ ഫണ്ട്. അച്ചടക്കത്തോടെയും തന്ത്രപരമായും നിക്ഷേപിച്ചാൽ നേട്ടം കൊയ്യാവുന്നതേയുള്ളൂ. മ്യൂച്ചൽ ഫണ്ടി നിക്ഷേപത്തിൽ നേട്ടം മെച്ചപ്പെടുത്താനുള്ള മൂന്ന് മികച്ച നിക്ഷേപ തന്ത്രങ്ങളാണ് ചുവടെ ചേർക്കുന്നത്.
എസ്ഐപി
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി, ഏറ ജനകീയമായ നിക്ഷേപ ശൈലിയാണ്. മ്യൂച്ചൽ ഫണ്ട് നിക്ഷേപ മേഖലയിൽ പ്രത്യേകിച്ചും. വിപണിയെ സംബന്ധിച്ച കാര്യമായ അറിവൊന്നും നിക്ഷേപകന് ഇല്ലെങ്കിൽ കൂടിയും എസ്ഐപി ശൈലിയിൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ കഴിയും. വിപണിയിലെ സാഹചര്യം പരിഗണിക്കാതെ തന്നെ നിക്ഷേപം ആരംഭിക്കാനും തുടരാനും എസ്ഐപിയിലൂടെ സാധ്യമാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.
നിർദിഷ്ട ഇടവേളകളിൽ നിശ്ചിത തുക വീതം ആവർത്തിച്ച് നിക്ഷേപിക്കുന്ന ശൈലിയാണ് എസ്ഐപിയിൽ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ വിപണി താഴ്ന്നു നിൽക്കുന്ന അവസരങ്ങളിൽ കൂടുതൽ യൂണിറ്റുകൾ കരസ്ഥമാക്കാൻ കഴിയുന്നു. ഇതിലൂടെ വിപണി തിരികെ കയറുന്ന അവസരത്തിൽ നിക്ഷേപമൂല്യം ആനുപാതികമായി വർധിക്കും എന്നതാണ് നേട്ടം. ചുരുക്കത്തിൽ എസ്ഐപി നിക്ഷേപം ലളിതവും താരതമ്യേന മികച്ച ആദായം നൽകാൻ ശേഷിയുമുള്ളതാണെന്ന് സാരം.
നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യം ഉണ്ടോ. ? താല്പര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.????
https://www.assetplus.in/mfd/ARN-260248
സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549 (Whatsapp Only)
കൂടുതൽ വീഡിയോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
എസ്ടിപി
സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ അഥവാ എസ്ടിപി, ഒരു മ്യൂച്ചൽ ഫണ്ടിലെ നിക്ഷേപത്തെ മറ്റൊരു മ്യൂച്ചൽ ഫണ്ടിലേക്ക് മാറ്റിയെടുക്കാൻ നിക്ഷേപകരെ സഹായിക്കുന്നു. ഒരു മ്യൂച്ചൽ ഫണ്ട് ഹൗസിലെ രണ്ട് സ്കീമുകൾക്കിടയിലും രണ്ട് വ്യത്യസ്ത മ്യൂച്ചൽ ഫണ്ട ഹൗസുകളിലെ സ്കീമുകൾ തമ്മിൽ നിക്ഷേപം മാറ്റിയെടുക്കാനും എസ്ടിപി അനുവദിക്കുന്നുണ്ട്.
ഉദ്ദാഹരണത്തിന്, ഒരു നിക്ഷേപകന് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിലായിരുന്നു നിക്ഷേപം എന്ന് കരുതുക. ഓഹരി വിപണിയിൽ ഇടിവ് നേരിടുമ്പോൾ നിക്ഷേപത്തിന്റെ കൂടുതൽ സുരക്ഷിതത്വത്തിനായി ഡെറ്റ് ഫണ്ടിലേക്ക് നിക്ഷേപം മാറ്റിയെടുക്കാൻ എസ്ടിപിയിലൂടെ സാധിക്കും. ഇതിലൂടെ നിക്ഷേപകന്റെ കൈവശമുണ്ടായിരുന്ന ലാർജ് ക്യാപ് ഫണ്ടിനെ, വിപണിയുടെ മോശം സാഹചര്യങ്ങളിൽ നേരിടാമായിരുന്ന നഷ്ടം ഒഴിവാക്കിയെടുക്കാനും തത്ഫലമായി കൂടുതൽ ആദായം കരസ്ഥമാക്കാനും സഹായിക്കുന്നു.
എസ്ഡബ്ല്യുപി
സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ ആണ് എസ്ഡബ്ല്യുപി എന്ന് അറിയപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ച എസ്ഐപി എന്താണോ അതിന്റെ നേർവിപരീത സംവിധാനമാണ് എസ്ഡബ്ല്യുപി. അതായത്, മടക്കിവാങ്ങാനുള്ള നിക്ഷേപം ഒറ്റയടിക്ക് പിൻവലിക്കാതെ ഘട്ടംഘട്ടമായി നിശ്ചിത ഇടവേളകളിൽ പിൻവലിക്കുന്ന ശൈലിയാണ് എസ്ഡബ്ല്യുപി.
ഫണ്ട് മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് പിൻവലിക്കാനുള്ള തീരമാനം എടുക്കുന്നവർക്ക്, ആദായം മെച്ചപ്പെടുത്താനുള്ള മികച്ച ഒരു ഓപ്ഷനാണ് എസ്ഡബ്ല്യുപിയിലൂടെ ലഭ്യമാകുന്നത്. അതുപോലെ തുടർച്ചയായ ഇടവേളകളിൽ വരുമാനം ലഭിക്കുന്നതിനാൽ, റിട്ടയർമെന്റ് നിക്ഷേപത്തിനായും ഈ ശൈലി പരീക്ഷിക്കാം. വിപണിയുടെ സാഹചര്യത്തിനു അനുസൃതമായി കൂടുതൽ ആദായം നേടാനുള്ള സാധ്യത നിലനിർത്തുന്നതിനും സാധിക്കുന്നു.
<< Back Submit