ഷെയർ മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ്, ഓഹരി വിപണി ഇങ്ങനെ പല പേരുകൾ നമ്മൾ കേട്ടിട്ടുണ്ടാകും. ഓഹരി വിപണിയില്‍ പണം ഉണ്ടാക്കിയ വാരെന്‍ ബഫ്ഫെറ്റ് , രാകേഷ് ജുന്‍ജുന്‍വാല എന്നിവരുടെ കഥകള്‍ കേള്‍ക്കുമ്പോൾ ആവേശം തോന്നാറുള്ള നമ്മളിൽ പലർക്കും നമ്മുടെ പരിചയക്കാർക്കും സുഹൃത്തുക്കൾക്കും ഓഹരി വിപണിയില്‍ ഇറങ്ങി കൈ പൊള്ളി പണം നഷ്ടപ്പെട്ട കഥകള്‍ മറുവശത്ത് കേട്ട് ഭീതി തോന്നിയിട്ടുമുണ്ടാകും. ഈ കഥകളും ഓഹരി വിപണി ഒരു ചൂതാട്ടമാണ് എന്ന വ്യാപക പ്രചാരണവും മൂലം സ്റ്റോക്ക് മാർക്കറ്റ് ഇപ്പോഴും സാധാരണക്കാരന് ഒരു വിലക്കപ്പെട്ട കനിയായി നിലകൊള്ളുന്നു. എങ്കിൽക്കൂടി സ്റ്റോക്ക് മാർക്കറ്റിന്റെ പ്രാധാന്യവും അതിനോടുള്ള അഭിനിവേശവും നാൾക്കുനാൾ കൂടി വരികയാണ്.
ഇന്ത്യയില്‍ പ്രധാനമായും രണ്ട് ഓഹരി വിപണികളാണുള്ളത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും(ബിഎസ്ഇ) നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും(എൻഎസ്ഇ). 1875ൽ പ്രവർത്തനം ആരംഭിച്ച ബിഎസ്ഇ ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചാണ്. മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ കാര്യത്തിൽ 1994ൽ പ്രവർത്തനം ആരംഭിച്ച എൻഎസ്ഇ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചാണ്. ഇന്ത്യയിൽ ഇലക്ട്രോണിക് അല്ലെങ്കിൽ സ്ക്രീൻ അധിഷ്ഠിത വ്യാപാരം അവതരിപ്പിച്ചുകൊണ്ട് ഇത് ഓഹരി വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു. കൂടാതെ ട്രേഡ് ചെയ്ത കരാറുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ച് കൂടിയാണ് എൻസ്ഇ.
<< Back Submit