ആഭ്യന്തര അടിസ്ഥാന സൗകര്യ മേഖല, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നീ മേഖലകളിലെ ഓഹരികള്‍ കുതിപ്പിന്റെ പാതയിലാണ്. മൂന്നു വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ മേഖലയിലെ ഓഹരികളുടെ മൂല്യം മൂന്നിരട്ടിയായും ഇലക്ട്രോണിക് ഉത്പന്ന മേഖലയിലെ കമ്പനി ഓഹരികളുടെ മൂല്യം ഇരട്ടിയായും വര്‍ധിച്ചു. കൂടിയ വിലകളും വാല്യുവേഷനുകളും കാരണം ഈ പ്രവണത നില നില്‍ക്കുമോ എന്ന കാര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് സംശയമുണ്ടായിരുന്നു. കൂട്ടുമുന്നണി സര്‍ക്കാരിന്റെ രൂപീകരണവും വളര്‍ച്ചാ നയങ്ങള്‍ തുടരുമെന്ന പ്രതീക്ഷയും ആശങ്കകള്‍ക്ക് വിരമാമിട്ടു. 2025 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമാക്കി ഉയര്‍ത്തിയ ആര്‍ബിഐ പണ നയ സമിതിയുടെ ജൂണിലെ യോഗ തീരുമാനത്തോടെ ശുഭാപ്തി വിശ്വാസം ശക്തമായി.
കൂടുതൽ വിഡിയോകൾക്കായി നമ്മുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അടിസ്ഥാന സൗകര്യ മേഖലയിലെ കമ്പനികളെ അപേക്ഷിച്ച് ഇലക്ട്രോണിക് ഉത്പന്ന കമ്പനി ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കാരണം അവയ്ക്കാവശ്യമായ മൂലധന നിക്ഷേപം കുറവാണെന്നതാണ്.
വാല്യുവേഷന്റെ കാര്യത്തിലാണെങ്കില്‍, ബിഎസ്ഇ ഇന്‍ഫ്രാ സൂചിക എന്‍എസ്ഇ ഇന്‍ഫ്രാ സൂചികയോടൊപ്പം മികച്ച പ്രീമിയത്തോടെ ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 18 x ലാണ് ട്രേഡിംഗ് നടത്തുന്നത്. എന്നാല്‍ ഇവയുടെ ശോഭനമായ ഭാവിയും ബിസിനസും കണക്കിലെടുക്കുമ്പോള്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് പ്രീമിയം തോതില്‍ ട്രേഡിംഗ് നടത്താനുള്ള അര്‍ഹതയുണ്ട്. ഒരുവര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ ഈ നില തുടരുകയും ചെയ്യും.
Demat അക്കൗണ്ട് ഫ്രീ ആയി എടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വന്‍കിട പദ്ധതികളുടെ എണ്ണത്തിലുണ്ടായ കുതിപ്പാണ് ഇലക്ട്രോണിക് ഉത്പന്ന രംഗത്തെ വളര്‍ച്ചയ്ക്കു ചാലകമായത്. 2024 സാമ്പത്തിക വര്‍ഷം ബജറ്റില്‍ പദ്ധതികള്‍ക്കു വിലയിരുത്തിയ 13.7 ലക്ഷം കോടി രൂപ 2022 മുതല്‍ 2024 സാമ്പത്തിക വര്‍ഷംവരെ മൊത്ത വരുമാനത്തില്‍ 27.7 ശതമാനം വളര്‍ച്ച സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷം മുതല്‍ 2030 സാമ്പത്തിക വര്‍ഷംവരെ ഇന്ത്യയുടെ ജിഡിപി ആറ് മുതല്‍ ഏഴു ശതമാനം വരെ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
<< Back Submit