Toggle navigation
Share Market
Home
User
Flash News
Blog Category
All Blogs
Comments
Advertisemets
Videos
Logout
View Blogs
Home
Create Blog
Category
*
Select Category
Mutual Funds
Stock Market
Order
*
Select Order
1
2
3
4
5
6
7
8
9
10
Blog Title
*
Description
കുറച്ചു കാലം മുൻപ് വരെ വരുമാനത്തിന് പരമ്പരാഗത മാർഗങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന ആളുകൾ ഇന്ന് കൂടുതലായി ഓഹരി വിപണിയിലേക്കെത്താൻ തുടങ്ങി. കൃത്യമായ ധാരണയുണ്ടെങ്കിൽ കുറഞ്ഞ കാലത്തിനുള്ളിൽ വലിയ സമ്പാദ്യം നേടാൻ ഓഹരി വിപണിയിലൂടെ സാധിക്കും.
Mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക്
https://tinyurl.com/24ljc23n
സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549(WHATSAPPM ONLY)
എന്നാൽ അതുപോലെ അപകട സാധ്യതകളുമുണ്ട്. കുറച്ച് ക്ഷമയും കൃത്യമായ നിരീക്ഷണവും ഉണ്ടെങ്കിൽ ആർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ വരുമാനം കണ്ടെത്താം. ഓഹരി വിപണിയെ അപേക്ഷിച്ച് അപകട സാധ്യത കുറവാണ് എന്നതും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ ഗുണമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ തന്നെ നിരവധി വിഭാഗങ്ങളുണ്ട്. അതുകൊണ്ടു തന്നെ നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Description
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ
നിക്ഷേപങ്ങളിൽ അപകടസാധ്യതയുണ്ടാകുമോ എന്ന് ഭയപ്പെടുന്നവർക്ക് ഏറ്റവും നല്ലത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ്. ഇന്ന് വേഗത്തിൽ വളരുന്ന നിക്ഷേപം കൂടിയാണ് ഇക്വിറ്റി ഫണ്ട്. 2024 ജനുവരിയിൽ മാത്രം ഏകദേശം 21,780 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെത്തിയത്. 2 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരവാണിത്. 2023 ഡിസംബറിൽ ഏകദേശം 17,000 കോടി രൂപയുടെ നിക്ഷേവും ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്കെത്തി.
നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്(Growth)
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മികച്ച വരുമാനം നൽകിയ ഇക്വിറ്റി മ്യൂച്വൽ ഫണ്ടാണ് നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്(Growth). 37 ശതമാനം റിട്ടേണാണ് നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. അഞ്ച് വർഷം കൊണ്ട് നൽകിയത് 30.75 ശതമാനം റിട്ടേണാണ്. അതായത് 6 ലക്ഷം രൂപയുടെ മൊത്തം നിക്ഷേപത്തിൽ നിന്ന് 8.80 ലക്ഷം രൂപ നേടുന്നു. ആകെ തുക 14.80 ലക്ഷമായി വളർന്നിട്ടുണ്ടാകുമെന്ന് സാരം.
എസ്ഐപി എങ്ങനെ ?
പുതിയ നിക്ഷേപകർക്ക് 100 രൂപയും 1 രൂപയുടെ ഗുണിതങ്ങളായും 60 മാസത്തേക്ക് നിക്ഷേപിക്കാം. അല്ലെങ്കിൽ 500 രൂപയും 1 രൂപയുടെ ഗുണിതങ്ങളും 12 മാസത്തേക്ക് നിക്ഷേപിക്കാം. 500, 1000 രൂപയുടെ എസ്ഐപി നിക്ഷേപവും ഫണ്ടിൽ നടത്താൻ സാധിക്കും. പ്രതിവർഷം 5,000 രൂപയുടെ എസ്ഐപിയും 500 രൂപയുടെ ഗുണിതങ്ങളിൽ, അതിനുശേഷം കുറഞ്ഞത് 2 വർഷത്തേക്ക് കൂടി നടത്താം.
ഫണ്ട് മാനേജർമാർ
2024 ഫെബ്രുവരി 23ലെ കണക്ക് പ്രകാരം നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന്റെ അറ്റ ആസ്തി മൂല്യം 46044 cr. രൂപയാണ്. മീർ റാച്ച്, തേജസ് ഷേത്ത് എന്നിവരാണ് ഫണ്ട് മാനേജർമാർ.
നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് - ചരിത്രം
2010 സെപ്റ്റംബർ 16-നാണ് നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് ആരംഭിക്കുന്നത്. സ്മോൾക്യാപ് കമ്പനികളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ ഉപകരണങ്ങളിൽ പ്രധാനമായും നിക്ഷേപിച്ച് ദീർഘകാല മൂലധന വിലമതിപ്പ് സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക നിക്ഷേപ ലക്ഷ്യം. ഫണ്ടിലെ നിക്ഷേപത്തിന്റെ 97.73 ശതമാനവും ആഭ്യന്തര ഓഹരികളിലാണ്.
ശ്രദ്ധ വേണം
മ്യൂച്വൽ ഫണ്ട് നിക്ഷേപം സ്റ്റോക്ക് മാർക്കറ്റുകളിലേക്ക് എക്സ്പോഷർ ചെയ്യുന്നതിനുള്ള ഒരു നിഷ്ക്രിയ മാർഗമാണെങ്കിലും, പ്രൊഫഷണൽ ഫണ്ട് മാനേജർമാർ ഇത് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അത് അപകടസാധ്യതയില്ലാതെ വരുന്നില്ല. അതുകൊണ്ടു തന്നെ നിക്ഷേപം നടത്തുന്നതിന് മുൻക് ഫണ്ടുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് വിപണി വിദഗ്ധരിൽ നിന്നും വിവരങ്ങൾ തേടുന്നതും നല്ലതാണ്. അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് Share Market in Malayalam
വും
ലേഖകനും ഉത്തരവാദികളല്ല.
Large Image(1000x667 jpg,jpeg)
Second Image(1000x667 jpg,jpeg)
SEO PURPOSE ONLY
SEO URL
SEO Keywords
sip, mutual fund, top mutual funds, best mutual fund, mutual fund invest now
SEO Description
How to start investments in mutual funds , how to invest in mutual fund, start investments in mutual fuds with share market in malayalam. best mutual fund to invest now
Author's Name
OG Site Name
OG Image(350X350 jpg,jpeg)
<< Back
Submit